Sunday, November 28, 2021

Kanabadutaledu(telugu)

ബാലരാജു എം കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് ഒരു മാൻ മിസ്സിംഗ്‌ കേസിലൂടെയാണ്...

ചിത്രം പറയുന്നത് ശശിതയുടെയും സൂര്യയുടെയും കഥയാണ്.. ദീർഘാകാലം ആയി തമ്മിൽ സ്നേഹിക്കുന്ന അവർ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു വിവാഹം ചെയ്യാൻ തുനിയുമ്പോൾ ഒരു നാൾ പെട്ടന് സൂര്യയെ കാണാതാവുന്നു... പിന്നീട് വീട്ടുകാർക് മുൻപിൽ പിടിച്ചോ നിൽക്കാൻ പാട് പെടുന്ന അവൾക് ആദിത്യയെ കല്യാണം കഴിക്കേണ്ടി വരുന്നു.. കല്യാണിത്തിനു അപ്പുറം ഭർത്താവിന്റെ കൂടെ സൂര്യയെ തേടാൻ ഇറങ്ങുന്ന ശശി സൂര്യയെ കാണാതായി എന്ന് മനസിലാകുന്നു.. അതിനിടെ ആ ഇൻവെസ്റ്റിഗഷൻ നടന്നുകൊണ്ട് നിൽക്കുന്ന സമയത്ത് തന്നെ അത് ഇൻവെസ്റ്റിഗേറ്റ് ചെയ്തുകൊണ്ട് നിന്ന് വിക്ടർ രാജു എന്നാ പോലീസ് ഓഫീസറും കാണാതാവുനത്തോടെ അവൾ ഡീറ്റെക്റ്റീവ് രാമകൃഷ്ണയെ തേടി എത്തുന്നതും അദ്ദേഹം ആ കേസ് എങ്ങനെ സോൾവ് ചെയ്യുന്നു എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത് ....

ഡീറ്റെക്റ്റീവ് രാമകൃഷ്ണ ആയി സുനിൽ എത്തിയ ഈ ചിത്രത്തിൽ ശശി എന്നാ ശശിത ആയി വൈശാലി രാജ് എത്തി.... ശശിയുടെ ഭർത്താവ് ആദിത്യ ആയി യുഗ രാം എത്തിയപ്പോൾ സൂര്യ എന്നാ കഥാപാത്രത്തെ സുക്രാന്ത് വേറെല്ല അവതരിപ്പിച്ചു...ഇവരെ കൂടാതെ ഹിമജ,രവി വർമ,പ്രവീൺ എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപച്ചത്

സുനിൽ ചെയ്ത ഡീറ്റെക്റ്റീവ് രാമകൃഷ്ണ അദ്ദേഹം ഇതേവരെ ചെയ്ത(അല്ലെങ്കിൽ ഞാൻ കണ്ട )കഥപാത്രങ്ങളിൽ വ്യസ്തസ്ഥമായി അനുഭവപ്പെട്ടു. അദേഹത്തിന്റെ മിക്കതും കോമിക് റോൾസ് മാത്രം കണ്ടു പരിചയം ഉള്ളത് കൊണ്ടാണോ എന്നു അറിയില്ല.. ഈ സീരിയസ് കഥാപാപാത്രം ഭയങ്കര കല്ലുകടിയായി തോന്നി.. ആരോ അദ്ദേഹത്തെ തല്ലി ചെയ്യിപ്പിച്ചപോലെയായിരുന്നു മിക്കവാറും സീനുകളും... അതുപോലെ വൈശാലി രാജിന്റെ കഥപാത്രവും പല ഇടങ്ങളിലും ലഘു അനുഭവപ്പെടുത്തി...ബാക്കി ഉള്ളവർ ഓക്കേ ആയിരുന്നു....

ചന്ദ്രബോസ്, മധു നന്ദൻ, പൂർണ ചക്കറി എന്നിവരുടെ വരികൾക്ക് മധു പൊന്നാസ് ആണ് ഗാനങ്ങൾക് ഈണമിട്ടത്...Sandeep Baddula ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Raviteja Kurmana ആയിരുന്നു...SS Films, Shade Studios, Sree Padha Creations എന്നിവരുടെ ബന്നറിൽ Prasad Machanuru,Srinivas Kishan Anapu, Deviprasad Balivada, Satish Raju, Dileep Kurapati എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Silly Monks Entertainment ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല... ത്രില്ലെർ ചിത്രം കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം..കുഴപ്പമില്ല....

Shang-Chi and The Legend of The Ten Rings (english)


Marvel Comics യിലെ സൂപ്പർഹീറോ ആയ Shang-Chi യെ ആസ്പദമാക്കി Dave Callaham,Destin Daniel Cretton എന്നിവർ ചേർന്നു എഴുതിയ കഥയ്ക്ക് അവർ തന്നെ തിരകഥ രചിച്ച ഈ അമേരിക്കൻ സൂപ്പർഹീറോ ചിത്രം Destin Daniel Cretton ആണ് സംവിധാനം ചെയ്തത്...

ചിത്രം തുടങ്ങുന്നത് ആയിരം വർഷങ്ങൾക് മുൻപാണ്.. അന്ന് Xu Wenwu എന്നാ ഒരാൾക് പത്തു മാന്ത്രിക വളകൾ കിട്ടുകയും അതിലുടെ അദ്ദേഹം അജേയനും മരണമില്ലാത്തവനും ആകുന്നു.. അങ്ങനെ അയാൾ പല രാജ്യങ്ങളും കീഴടിക്കി വിരാജികുമ്പോൾ ആണ് അദ്ദേഹം ടാ ലോ എന്നാ രാജ്യത്തെ കുറിച് അറിയുന്നതും അതിനെ കീഴടക്കാൻ ഇറങ്ങുന്നതും.. പക്ഷെ ആ രാജ്യത്തിന്റെ രാജ്യപാളികയായ യിങ് ലി അദേഹത്തിന്റെ മനസ് കീഴടകുക്കയും അദ്ദേഹത്തെ പൂർണ ബഹുമാനത്തോടെ നാട്ടിൽ നിന്നും പറഞ്ഞയക്കുന്നു.. പിന്നീട് അവളെ കുറച്ചു പേര് ചേർന്നു കൊല്ലുമ്പോൾ അവളുടെ ആത്മാവിനെ തേടി അയാൾ  ഇറങ്ങുന്നതും അതിനു സ്വന്തം മക്കൾ ആയ Shang-Chi,Xialing എന്നിവരെ പിടിച്ചു കൊണ്ട് വന്നു അവളെ രക്ഷിക്കാൻ പറയുന്നത്. ആണ് കഥാസാരം...

Xu Shang-Chi / Shaun ആയി Simu Liu എത്തിയ ചിത്രത്തിൽ Xu Wenwu ആയി Tony Leung എത്തി...Xu Xialing എന്നാ Xu Shang-Chi  യുടെ അനിയത്തി ആയി  Meng'er Zhang എത്തിയപ്പോൾ ഇവരെ കൂടാതെ katy എന്നാ xu shang ഇന്റെ ബെസ്റ്റ് ഫ്രണ്ട് ആയി Awkwafina എത്തി...ഇവരെ കൂടാതെ Fala Chen,Florian Munteanu,Benedict Wong എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്....

Joel P. West സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംങ് Nat Sanders,Elísabet Ronaldsdóttir,Harry Yoon എന്നിവർ ചേർന്നു നിർവഹിച്ചപ്പോൾ ചായഗ്രഹണം William Pope ആയിരുന്നു...Marvel Studios ഇന്റെ ബന്നറിൽ Jonathan Schwartz,Kevin Feige എന്നിവർ നിർമിച്ച ഈ ചിത്രം Walt Disney Studios Motion Pictures  ആണ് വിതരണം നടത്തിയത്...

കുറെ ഏറെ മികച്ച സ്റ്റണ്ട് സീക്യുൻസ് ഉള്ള ഈ ചിത്രത്തിന്റെ പല സീൻസും ഒരു വൗ ഫെക്ടർ തരുന്നുണ്ട്.. പ്രത്യേകിച്ച് ആ ബിൽഡിംഗ്‌ ഫൈറ്റ് കിടു ആയിരുന്നു...Hollywood Music in Media Awards,People's Choice Awards എന്നി അവാർഡ് നിശകളിലേക് മികച്ച Male Movie Star of 2021,Score - SciFi/Fantasy Film,Movie of 2021,Action Movie of 2021 എന്നിങ്ങനെ പല അവാർഡുകളിലേക് നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു ഈ ചിത്രം...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ Marvel Cinematic Universe യിലെ 25ആം ചിത്രം highest-grossing film of 2021 in the United States ആയി.. ഇപ്പൊ ഹോട്സ്റ്ററിൽ എത്തിയിട്ടുള്ള ഈ ചിത്രം കാണാത്തവർക് ഒരു വിരുന്നു തരുന്നുണ്ട്.. കാണു ആസ്വദിക്കു....കിടു പടം

Saturday, November 27, 2021

Chhorri(hindi)


"ഈ ചിത്രത്തിന്റെ ഒറിജിനൽ മറാത്തി പതിപ്പ് ആയ Lapachhapi കൈയിൽ ഉണ്ടായിരുന്നു...കുറച്ചുകാലം.. പക്ഷെ സബ് ഇല്ലാത്തത് കൊണ്ട് മാത്രം കണ്ടില്ല.. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുൻപ് വന്ന ഇതിന്റെ ഹിന്ദി പതിപ്പ് വളരെ ആകാംഷയോടെ ആണ് കണ്ടത്... ഒറ്റ വാക്കിൽ അതിഗംഭീരം...."

വിശാൽ ഫ്യൂരിയ, വിശാൽ കപൂർ എന്നിവരുടെ കഥയ്ക്കും തിരകഥയ്കും വിശാൽ ഫ്യൂറിയ സംവിധാനം നിർവഹിച്ച ഈ ഹിന്ദി ഹോർറർ ചിത്രം അദേഹത്തിന്റെ തന്നെ മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആണ്...

ചിത്രം പറയുന്നത് സാക്ഷി എന്നാ ഗർഭിണിയുടെ കഥയാണ്... ഭർത്താവ് ഹേമത്തിനൊപ്പം നഗരത്തിൽ ജീവിക്കുന്ന അവർക്ക് അവിടത്തെ ചില പ്രശങ്ങൾ കാരണം നാട് വിട്ടു ഒരു ഗ്രാമത്തിലേക് ഒളിച്ചോടേണ്ടി വരുന്നു... അവിടെ എത്തിയ അവർ ഒരു കരിമ്പ്പാടത്തിനു നടുവിൽ ഒറ്റക്ക് ഉള്ള ഒരു വീട്ടിൽ താമസം തുടങ്ങുന്നതും അതിനിടെ ആ വീട്ടിൽ അവർ അല്ലാതെ ചില ആൾകാരും കൂടെ താസിക്കുന്നുണ്ട് എന്നാ സത്യം സാക്ഷി മനസിലാകുനത്തോടെ കഥ കൂടുതൽ ത്രില്ലിങ്ങും പേടിപ്പെടുത്തതും ആകുന്നു....

സാക്ഷി ആയി എത്തിയ Nushrratt Bharuccha ആണ് ചിത്രത്തിന്റെ ഹൈലൈറ്.. സിനിമയിൽ ഒന്നിൽ മൂന്ന് ഭാഗവും അവളും ആ വീടും മാത്രം ആണ് സ്‌ക്രീനിൽ വരുന്നത്.. ആ സമയത്തെ ആവരുടെ അഭിനയം ഹോ പൊളി ഒന്ന് പറഞ്ഞാൽ പോരാ.. പോപ്പൊളി.. അവർ പേടിക്കുന്ന പല സീനുകളും  നമ്മളെ ഞെട്ടിക്കുന്നത് അവരുടെ അഭിനയത്തിന്റെ പങ്കു ചെറുതല്ല... പല സീനികളിലും ഉള്ള jump scares നമ്മളെയും ശരിക്കും ഒന്ന് പേടിപ്പിടിച്ച വീടും... അതുപോലെ ഭാനോ ദേവി എന്നാ അമ്മ കഥപാത്രം ചെയ്ത മിത വാശിഷ്ട്ട് ഉം അവരുടെ ഭാഗം അതിഗംഭീരം ആക്കി.. സാക്ഷിയുടെ ഭർത്താവ് ഹേമന്ത് ആയി സൗരഭ ഗോയാൽ എത്തിയപ്പോൾ ഇവരെ കൂടാതെ പല്ലവി അജയ്,രാജേഷ് ജിസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Ranjan Patnaik സംഗീതം നൽകിയ ഈ ചിത്രത്തിന്റെ സ്കോർ Ketan Sodha ആയിരുന്നു...Anshul Chobey ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Unnikrishnan P.P ആണ് നിർവഹിച്ചത്... Abundantia Entertainment,Crypt TV,T-Series,A Pshych Film എന്നിവരുടെ ബന്നറിൽ Bhushan Kumar,Krishan Kumar, Vikram Malhotra,Jack Davis,Shikhaa Sharma,Shiv Chanana എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം എനിക്കും നല്ല ഇഷ്ടമായി...ഒറിജിനൽ വേർഷൻ പല അവാർഡുകളും നേടിട്ടുണ്ട്.. കാണാത്തവർ തീർച്ചയായും കണ്ടു നോക്കു... ഒന്ന് നമ്മളെ പേടിപ്പിക്കും....

Friday, November 26, 2021

Annaatthe(tamil)

"അയ്യോ എന്റെ ശിവന്നേ.. ഈ തങ്കച്ചി പാസം ഒന്ന് നിർത്തുവോ??"

ശിവ, ആദി നാരായണ എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും ശിവ തന്നെ സംവിധാനം നിർവഹിച്ച ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ രഞ്ജിനികാന്ത് കാളിയൻ എന്നാ അണ്ണാത്തെ ആയി എത്തി..

ചിത്രം പറയുന്നത് കാളിയനും അദേഹത്തിന്റെ അനിയത്തി തങ്ക മീനാക്ഷിയുടെയും കഥയാണ്... തന്റെ അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന അണ്ണാത്തേ അവളെ ആദ്യ ശത്രുവും പിന്നീട് മിത്രവും ആയ നട്ടധുരൈയുടെ അനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നു.. പക്ഷെ കല്യാണത്തിന്റെ അന്ന് രാത്രി വേറൊരുത്തന്റെ കൂടെ ഇറങ്ങിപോകുന്ന അവളെ തേടി കളിയൻ ഇറങ്ങുന്നതും അത് അദ്ദേഹത്തെ കൊൽക്കത്ത എത്തിക്കുന്നത്തോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

രാജിനിയെ കൂടാതെ മീനാക്ഷി എന്നാ കഥാപാത്രം ആയി കീർത്തി സുരേഷ് എത്തിയ ഈ ചിത്രത്തിൽ പട്ടമ്മൽ എന്നാ കഥപാത്രം ആയി നയൻ‌താര എത്തി...അഭിമന്യു സിംഗ്-ജഗപതി ബാബു എന്നുവരെ ചിത്രത്തിലെ വില്ലൻ കതപാത്രങ്ങൾ ആയ മനോജ്‌ പലേക്കർ -ഉദ്ധവ പലേക്കാർ ആയി എത്തിയപ്പോൾ നട്ടധുരൈ എന്ന കഥപ്പാത്രത്തെ പ്രകാശ് രാജ് അവതരിപ്പിച്ചു.. ഇവരെ കൂടാതെ കുളപ്പുള്ളി ലീലേച്ചി,ബാല,സൂരി,മീന, ഖുശ്ബു എന്നിവർ മറ്റു കഥപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Viveka,Yugabharathi, Mani Amuthavan,Arun Bharathi, Arivu എന്നിവരുടെ വരികൾക്ക് D. Imman ഈണമിട്ട ഇതിലെ ഗാനങ്ങൾ Sun Pictures,The Orchard (company) എന്നിവർ ചേർനാണ് വിതരണം നടത്തിയത്....

വെട്രി ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് റൂബിൻ ആയിരുന്നു...Sun Pictures ഇന്റെ ബന്നറിൽ Kalanithi Maran നിർമിച്ച ഈ ചിത്രം Red Giant Movies,PVR Pictures എന്നിവർ ചേർന്നു സംയുക്തമായ് ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തികൊണ്ട് നില്കുന്നു... തിയേറ്റർ റിലീസിന് ശേഷം ഇപ്പോൾ netflix യിൽ ഇറങ്ങയ ഈ ചിത്രം വേണ്ടവർക് ചുമ്മാ ഒന്ന് കാണാം.. എന്നിക് ഇഷ്ടായില്ല...

Wednesday, November 24, 2021

Aranmanai 3(tamil)

സുന്ദർ സി കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറർ കോമഡി ചിത്രത്തിൽ സംവിധായകനെ കൂടാതെ ആര്യ,റാഷി ഖന്ന,ആൻഡ്രിയ ജെരീമിഅഃ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ജ്യോതിയുടെ കഥയാണ്.... അമ്മയില്ലാതെ വളർന്ന കൊച്ചു ജ്യോതിയെ ആ വീട്ടിലെ ചില പ്രേതങ്ങൾ ശല്യം ചെയ്യാൻ അവളെ അച്ഛൻ രാജശേഖർ ബോര്ഡിങ്ങിൽ ആക്കി പഠിപ്പിക്കുന്നു.. പിന്നീട് വർഷങ്ങൾക് ഇപ്പുറം തിരിച്ചു വീട്ടിൽ എത്തുന്ന ജ്യോതി ആ പ്രേതം അവളുടെ അനന്തരവൽ ശാലുവേ ആ പ്രേതം ആക്രമിക്കുകയാണ് എന്ന് മനസിലാകുന്നതും അതിനിടെ അവിടെ എത്തുന്ന ശാലുവിന്റെ അച്ഛൻ രവിക് കാര്യങ്ങൾ മനസിലാകുനത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

ജ്യോതി ആയി റാഷി ഖന്ന എത്തിയ രാജശേഖർ ആയി സമ്പത് എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഈശ്വരി ആയി ആൻഡ്രിയ എത്തിയപ്പോൾ ശരവണൻ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ആര്യയും രവി ആയി സംവിധായകനും എത്തി...ഇവരെ കൂടാതെ  വിവേക്, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങേലെ അവതരിപ്പിച്ചു..

U. K. Senthil Kumar ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Fenny Oliver ഉം സംഗീതം C. Sathya ഉം ആയിരുന്നു..Arivu,Mohan Rajan,Pa. Vijay എന്നിവർ ഗാനങ്ങൾക് വരികൾ എഴുതിയപ്പോൾ saregama ആണ് ഗാനങ്ങൾ വിതരണം ചെയ്തത്....

Avni Cinemax,Benzz Media (P) Ltd എന്നിവരുടെ ബന്നേരിൽ Khushbu,Sundar C.(co producer),A.C.S. Arunkumar എന്നിവർ നിർമിച്ച ഈ ചിത്രം Red Giant Movies ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ മോശമില്ല വിജയം ആയി... Just one time watchable flick.. ചുമ്മാ കണ്ടിരിക്കാം...

Monday, November 22, 2021

Deep blue 3(english)

 Dirk Blackman ഇന്റെ കഥയ്കും തിരകഥയ്ക്കും John Pogue സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ത്രില്ലെർ ചിത്രം ഡീപ് ബ്ലൂ സീരിസിന്റെ അവസാനത്തെ ചിത്രം ആണ്...

Great white sharks ഇന്റെ സംരക്ഷണം സ്വന്തം ചുമലിലേറ്റി little Happy എന്ന ദ്വീപിൽ ജീവിച്ചുവരുന്ന Dr. Emma Collins ഇന്റെ കഥയാണ് ചിത്രം പറയുന്നത്... ബെല്ല എന്ന സ്രാവിന്റെ മരണവുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ അതിനിടെ എമ്മയ്ക്കും കൂട്ടുകാർക്കും വരുന്നത്തോടെ അവർ അതിന്റെ മൂന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥസാരം...

Dr. Emma Collins ആയി Tania Raymonde എത്തിയ ഈ ചിത്രത്തിൽ സ്പിന്നേക്കർ എന്നാ സ്പിൻ ആയി അലക്സ്‌ ഭട്ട് ഉം,മിയ ആയി റിയിനാ അയ് യും,Eugene Shaw എന്നാ കഥാപാത്രം ആയി Emerson Brooks ഉം എത്തി...Dr. Richard Lowell എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Nathaniel Buzolic എത്തിയപ്പോൾ ഇവരെ കൂടാതെ Siya Mayola,Ernest St.Clair എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ...

Michael Swan ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Eric Strand ഉം സംഗീതം Mark Kilian ഉം ആയിരുന്നു...Roserock Films ഇന്റെ ബന്നറിൽ Tom Keniston,Hunt Lowry,Patty Reed എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Home Entertainment ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടിയ ഈ ചിത്രം നേരെ digital hd yയിൽ ആണ് സംരക്ഷണം ചെയ്തത്... ഒന്നു കണ്ടു നോക്കാം...രണ്ടാം ഭാഗത്തേക്കാളും ഇഷ്ടായി..

Sunday, November 21, 2021

Deep Blue Sea (English)

 Duncan Kennedy,Donna Powers,Wayne Powers എന്നിവരുടെ കഥയ്ക്കും തിറകഥയ്ക്കും Renny Harlin സംവിധാനം നിർവഹിച്ച ഈ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ചിത്രം പറയുന്നത് ഒരു സ്രാവ് കാരണം അകപ്പെട്ടു പോയ ഒരു കൂട്ടം സയന്റിസ്റ്സ്മാരുടെ കഥയാണ്...

ചിത്രം സഞ്ചരിക്കുന്നത് ഡോക്ടർ Susan McCallister and Jim Whitlock എന്നിവരുളുടെയാണ്... കടലിന്റെ അടിത്തട്ടിൽ Alzheimer's രോഗത്തിന് മരുന്ന് കണ്ടുപിടിക്കുക എന്നാ ഉദ്ദേശത്തോടെ മക്കോ സ്രാവുകളിൽ പരീക്ഷണങ്ങൾ നടത്തിവരുന്ന അവരുടെ കയ്യിൽ നിന്നും ആ സ്രാവ് രക്ഷപെടുന്നു.. അവരുടെ പരീക്ഷണങ്ങളിൽ നിന്നും അതിബുദ്ധിമാൻ ആയി തീർന്ന ആ സ്രാവ് അവരെ ആക്രമിക്കാൻ തുനിയുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

Dr. Susan McCallister എന്നാ കഥാപാത്രം ആയി Saffron Burrows എത്തിയപ്പോൾ  Carter Blake എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ Thomas Jane അവതരിപ്പിച്ചു..Dr. Jim Whitlock ആയി Stellan Skarsgård എത്തിയപ്പോൾ ഇവരെ കൂടാതെ LL Cool J,Jacqueline McKenzie,Michael Rapaport എനിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Stephen F. Windon ചായഗ്രഹണം ചെയ്ത ഈ ചിത്രത്തിൽ Frank J. Urioste,Derek Brechin,Dallas Puett എഡിറ്റിംഗ് ചെയ്ത ഈ ചിത്രത്തിന്റെ  സംഗീതം Trevor റാബിൻ ആയിരുന്നു..Village Roadshow Pictures ഇന്റെ ബന്നറിൽ Akiva Goldsman,Tony Ludwig,Alan Riche എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. ആണ് ചിത്രത്തിന്റെ വിതരണം...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയ ഈ ചിത്രം ആ സമയത് ബോക്സ്‌ ഓഫീസിൽ നല്ല വിജയം ആയിരുന്നു.. 2012, PopMatters എന്നാ മാഗസിൻ ഏറ്റവും മികച്ച  "[O]ne of the last great [films] from action ace Renny Harlin" ആയി ഈ ചിത്രത്തെ തിരഞ്ഞെടുത്തു...2019 Screamfest Horror Film Festival യിലും,ചിത്രം പ്രദർശനം ചെയ്യപ്പെട്ടു...Deep Blue Sea 2,Deep Blue Sea 3 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ കൂടിയുണ്ടായ ഈ ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്.. അന്ത ടൈമിൽ hbo യിൽ രാത്രി ഒൻപത് മണിക്ക് ഈ ചിത്രം പലവട്ടം കണ്ടിട്ട് പേടിച്ചിട്ടുണ്ട്...ഞാൻ ആദ്യാമായി കണ്ട സ്രാവ് പ്രധാന കഥാപാത്രം ആയിട്ടുള്ള ചിത്രം.. എന്റെ പ്രിയ ചിത്രം...

Saturday, November 20, 2021

Cinderella (tamil)

 

Vinoo Venketesh കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറോർ ചിത്രത്തിൽ റായ് ലക്ഷ്മി തുളസി അകീറ എന്നി ഡബിൾ റോളിൽ എത്തി..

ചിത്രം സഞ്ചരിക്കുന്നത് അകിര എന്ന സൌണ്ട് ഡിസൈൻറിലൂടെയാണ്... താൻ ചെയ്യാത്ത ഒരു കൊലപാതക കേസിൾ അകപ്പെട്ട് പിന്നീട് രക്ഷപെട്ടു വരുന്ന അവളുടെ കയ്യിൽ ഒരു സിൻഡ്രെല്ല ഡ്രസ്സ്‌ കിട്ടുന്നതും അതോടെ അവളുടെ ചുറ്റം ചില അമാനുഷിക സംഭവങ്ങൾ നടക്കുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അവളുടെ യാത്രയാണ് ചിത്രത്തിന്റെ ആധാരം....

റായ് ലക്ഷ്മിയെ കൂടാതെ സാക്ഷി ആഗ്രവാൽ രമ്യ എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ റോബോ ശങ്കർ ഗുരു എന്നാ കഥാപാത്രം ആയും അഭിലാഷ് കായംബൂ എന്നാ കഥാപാത്രം ആയും എത്തി...

Lawrence Kishore എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം ആശ്വാമിത്രയും ഛായാഗ്രഹണം രമ്മയും ആയിരുന്നു...SSi Productions ഇന്റെ ബന്നേറിൽ S. Subbiah യും സംഘവും നിർമിച്ച ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈംയിൽ കാണാം... One time watchable..

Thursday, November 18, 2021

Churuli

 

"അങ്ങനെ കുറെ ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ചുരുളി ott റിലീസ് ആയിരിക്കുന്നു.. ചിത്രം കണ്ടുകഴിഞ്ഞപ്പോൾ എന്നിക് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ കഥയാണ് ഓർമ വന്നത്.,.'

മലയാളത്തിലെ മാസ്റ്റർ ക്രാഫട്സ്മാൻ ലിജോ ലോസ് പെല്ലിശ്ശേരിയുടെയുടെ ചരുളി അങ്ങനേ ഇന്ന് കണ്ടു... ഒറ്റ വാക്കിൽ പറഞ്ഞാൽ കുറെ ഏറെ സൗണ്ട് മായാജാലങ്ങളും, കൂടാതെ അഭിനയ പ്രതിഭകളും പിന്നെ ഒരു ചരുളിയിൽ വീണ രണ്ടു പേരുടെയും കഥ..അതാണ്‌ ഈചിത്രം...

 മയിലാടുമ്പാറ ജോയ് എന്നാ ക്രിമിനിനെ പിടിക്കാൻ വേഷം മാറി ചുരുളി എന്നാ ഗ്രാമത്തിൽ എത്തുന്ന ആന്റണി-ഷാജീവൻ എന്നി പോലീസ്‌കാരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ആ യാത്ര അവരെ ആ ഗ്രാമത്തിലെ ആൾകാരുമായി കൂടുതൽ അടുപ്പിക്കുമ്പോൾ അവിടെ ഉള്ള ചില രഹസങ്ങളുടെ നിലവറ മെല്ലെ തുറക്കാൻ തുടങ്ങുന്നു...

ആന്റണി ആയി ചെമ്പൻ ജോസ് എത്തിയ ചിത്രത്തിൽ ഷാജിവൻ എന്നാ കഥാപാത്രത്തെ വിനയ് ഫോർട്ട്‌ അവതരിപ്പിച്ചു... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ഷാപ്പിലെ ഓണർ ആയി ജാഫർ ഇക്ക വന്നപ്പോൾ, ജോജു ചേട്ടൻ ഗീവർ ആയും പിന്നെ കുറെ ഏറെ പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ് ഇതിലെ സൗണ്ട് ആണ്.. ഒരു വല്ലാത്ത അനുഭവം ആണ് അത്... തുടക്കം മുതൽ പ്രയക്ഷകനിൽ ഒരു ജിജ്ഞാസ കൊണ്ടുവരാൻ ആ വിഭാഗം ചെയ്ത കാര്യങ്ങൾ ചെറുതല്ല... ആദ്യം വന്നു അവർ വണ്ടിയിൽ കേറുമ്പോൾ ഒരു മുഖവും പിന്നീട് പേട്ടന്ന് ആ ഏരിയമാറുമ്പോൾ ഉള്ള അവരുടെ മുഖവും ശരിക്കും മനുഷ്യന്റെ തന്നെ രണ്ടു മുഖങ്ങളെ കാണിച്ച പോലെയാണ് എന്നിക് തോന്നിയത്.... കാരണം പല ആൾകാരും ആ പാലം കടന്നു കഴിഞ്ഞപ്പോൾ ആദ്യംകാണുന്ന പോലെ അല്ല രണ്ടാമത് കാണുമ്പോൾ..പിന്നീട് സൗണ്ടിൽ തന്നെ ആ ജീപ്പിൽ പോകുന്ന സീൻ തന്നെ ശരിക്കും ഞാൻ ആ ജീപ്പിൽ ആണോ എന്ന് തോന്നി.. പല സിനിമകളിലും നമ്മൽ ജീപ്പ് പോലത്തെ വാഹനങ്ങൾ കാണിക്കുമ്പോൾ പുറത്ത് നിന്നും ഉള്ള ശബ്ദവും വരാറുണ്ട്.. ഇവിടെയാണ് ലിജോയും കൂട്ടരും മാറിനിൽക്കുന്നത്... ആ ജീപ്പ്യിൽ പോകുന്ന അവരിൽ ഒരാളായി നമ്മൾ മാരണമെങ്കിൽ ആ വിഭാഗം ഇവിടെചെയ്ത കാരങ്ങൾ ചേരുതല്ല....

അതുപോലെ ടൈം ലൂപ് കൊണ്ടുവന്ന concept തന്നെ മികച്ചതാക്കി.. ആദ്യം പറയുന്ന ആ കഥയെ എങ്ങനെയാണ് ചിത്രത്തിൽ മികച്ച രീതിയിൽ പിൻ ചെയ്തു എന്നതിൽ ആണ് സംവിധായകന്റെ മിടുക്ക്.. കഥ പറഞ്ഞു പറഞ്ഞു ആ കേന്ദ്ര ബിന്ദുവിൽ നമ്മളെ എത്തിക്കുന്ന ആ  പോർഷൻ.. ശരിക്കും ഞെട്ടിച്ചു.. ഞാൻ ആദ്യം പറഞ്ഞ പോലെ ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ കഥ ഈ കഥയ്ക്ക് ഏറ്റവും apt ആയി തോന്നിയത് അതുകൊണ്ട് ആണ് ....അവർ രണ്ടുപേരും അവർ വിരിച്ച വലയിൽ തന്നെ കേറി കൊത്തി... അത് അവരെ ആ വ്യൂഹത്തിനു ഉള്ളിൽ എത്തിക്കുകയും ചെയ്തു.. പക്ഷെ പുറത്ത് കടക്കാൻ പറ്റാതെ ഇപ്പോഴും അവർ ആ വ്യൂഹത്തിൽ തന്നെ അങ്ങിട്ടും ഇങ്ങോട്ട് ചരുളി കളിച്ചു നടന്നുകൊണ്ടിരിക്കുന്നു നില്കുന്നു....

വിനയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷ് തിരകഥ രചിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം മധു നീലഘട്ടന്നും സംഗീതം ശ്രീരാജ് സജിയും ആയിരുന്നു...Movie Monastery,Chembosky Motion Pictures എന്നിവരുടെ ബന്നറിൽ സംവിധായകനും ചെമ്പൻ ജോസും നിർമിച്ച ഈ ചിത്രം sonyliv യിൽ ആണ് ഡയറക്റ്റ് ഓ ടി ടി റിലീസ് ആയത്...

15th Asian Film Awards യിൽ ബെസ്റ്റ് ആർട്ട്‌ ഡയറക്ടർ,ബെസ്റ്റ് സൗണ്ട് വിഭാഗങ്ങളിൽ നോമിനേഷൻ നേടി..ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം Tokyo International Film Festival യിലും പ്രദർശനം നടത്തി കൈഅടി വാങ്ങിച്ചു.. പല സീനുകലിളുടെയും സംവിധായകൻ അവർ ഒരു ടൈം ലൂപ്പിൽ ആണ് എത്തിപ്പെട്ടിട്ടുള്ളത് എന്ന് പല രീതിയിലും പറഞ്ഞു തരുമ്പോൾ ആ ചരുളി കാണുന്ന ഓരോ പ്രായക്ഷകനും ഒരു ദൃശ്യ വിസ്മയം ആകുന്നു...കാണാൻ മറക്കേണ്ട.... Super experience....

വാൽകഷ്ണം:

ഒരു സുഹൃത്തിന്റെ കമന്റ്‌ വായിച്ചപ്പോൾ കിട്ടിയ അറിവും ഇതിൽ പങ്കുവെക്കുന്നു..ഇതാക്കണം ആ ടൈം ലൂപ് അല്ലെങ്കിൽ ഇവിടത്തെ പറയാൻ ഉദ്ദേശിച്ച ആ നമ്പൂതിരി-മാടൻ കഥ.....

 ആദ്യം പറയുന്ന കഥയിലെ ആ നമ്പൂരി ആണ്‌ ചെമ്പൻ... മാടൻ ആണ്‌ വിനയ്.. അവനെ തലയിൽ (ഇവിടെ അവനെ കൂട്ടി ) നമ്പൂരി നടക്കുന്നു.. പിന്നേ മാടൻ പറയുന്ന വഴി ആണ്‌ ശെരി എന്നും കരുതി അതിലേക്കോ ഇതിലേക്കോ എന്ന് അറിയാതെ അയാൾ ഇപ്പോഴും ആ ചരുളി കാട്ടിൽ ഒറ്റപ്പെടുന്നു 🙂

Tuesday, November 16, 2021

The Unholy(english)

James Herbert ഇന്റെ 1983 യിലെ നോവൽ Shrine യിനെ ആസ്പദമാക്കി Evan Spiliotopoulos തിരകഥ രചിച്ചു സംവിധാനം ചെയ്ത ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറർ ചിത്രം സഞ്ചരിക്കുന്നത് Gerry Fenn എന്നാ പത്രപ്രവർത്തക്കനിലൂടെ യാണ്..

1845യിൽ നിന്നാണ് കഥ തുടങ്ങുന്നത്.. അവിടെ  ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപെട്ട ഒരു പെൺകുട്ടിയെ നാട്ടുകാർ ചേർന്നു കൊല്ലുകയും അതിന്റെ ഇടയിൽ അവളുടെ ആത്മാവിനെ ഒരു പാവക്കുള്ളിൽ ആക്കി ഒരിടത് സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു... പിന്നീട് ചിത്രം ഇപ്പോഴത്തെ കാലഘട്ടത്തിലേക് വരുന്നു..  ഗാർയുടെ ജോലിതന്നെ എല്ലാ തരത്തിലുള്ള സൂപ്പർനാച്ചുറൽ സംഭവങ്ങളെ വിവരിക്കുക എന്നതാണ്.. അതിനിടെ ബോസ്റ്റനിൽ ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് അറിഞ്ഞു എത്തുന്ന അയാൾ പക്ഷെ അതൊരു കൗമാര തമാശ ആണെന്ന് അറിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് ആ paava കിട്ടുന്നതും അയാൾ ആ ആത്മാവിനെ തുറന്നുവിടുനത്തോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Jeffrey Dean Morgan ആണ് Gerald "Gerry" Fenn ആയി ചിത്രത്തിൽ എത്തിയത്..Alice Pagett എന്നാ പ്രധാന കഥാപാത്രത്തെ Cricket Brown അവതരിപ്പിച്ചപ്പോൾ Father William Hagan ആയി William Sadler ഉം Natalie Gates ആയി Katie Aselton ഉം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..

Craig Wrobleski ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Jake York ഉം സംഗീതം Joseph Bishara ഉം ആയിരുന്നു..Screen Gems,Ghost House Pictures എന്നിവരുടെ ബന്നറിൽ Sam Raimi,Robert Tapert, പിന്നെ സംവിതായകനും ചേർന്നു നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി...തിയേറ്റർ റിലീസിനു ശേഷം ഇപ്പോൾ netflix യിൽ കാണാം.. ഒരു നല്ല അനുഭവം...

Kaashmora(tamil)

ഗോകുൽ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ഹോർറർ മസാല ചിത്രത്തിൽ കാർത്തി നായകൻ ആയും വില്ലൻ ആയും ഉള്ള ഡബിൾ റോളിൽ എത്തി..

ചിത്രം കാഷ്മോറയും അവന്റെ കുടുംബത്തിലൂടെയുംയാണ്... പ്രേത പിശാച് പേര് പറഞ്ഞു ആൾക്കാരെ പറ്റിച്ചു ജീവിയ്ക്കുന്ന അവരുടെ ഇടയിലേക്ക് യാമിനി എന്നാ phd വിദ്യാർത്ഥിനി എത്തുന്നു.. അവരെ നാട്ടുകാർക് മുൻപിൽ ഇട്ടുകൊടുക്കാൻ.. പക്ഷെ അതിനിടെ അവർക്ക് ഇടയിലേക്ക് ഒരു അന്ധവിശ്വാസിയും  വഞ്ചകനും ആയ ഒരു മന്ത്രി എത്തുന്നതും, ഒരു പ്രത്യേക സാഹചര്യത്തിൽ അവരുടെ കള്ളി വെളിച്ചത്താകുമ്പോൾ അവർ അയാളിൽ നിന്നും രക്ഷപെട്ടു ഒരു ബാംഗ്ലോവിൽ എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

കാർത്തിയെ കൂടാതെ രത്ന മഹാദേവി എന്നി റാണിയായി നയൻ‌താര എത്തീയ ഈ ചിത്രത്തിൽ യാമിനി ആയി ശ്രീ വിദ്യ എത്തി.. വിവേക് കാശ്മോറയുടെ അച്ഛൻ കഥാപാത്രത്തെ അവതൃപ്പിച്ചപ്പോൾ ശരത് ലോഹിതസ്വാ മന്ത്രി കഥാപാത്രം ആയും മധുസൂദനൻ രോ സ്വാമി എന്നി കഥാപാത്രം ആയും എത്തി..

ഓം പ്രകാശ് ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് വി ജെ സാബു ജോസഫ് ആയിരുന്നു. മുതമിഴ്,ലളിതനന്ദ് എന്നിവരുടെ വരികൾക്ക് സന്തോഷ്‌ നാരായണൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ തിങ്ക് മ്യൂസിക് ആണ് വിതരണം നടത്തിയത്....

Dream Warrior Pictures ഇന്റെ ബന്നറിൽ എസ് ആർ പ്രഭു നിർമിച്ച ഈ ചിത്രം Thenandal Films ആണ് വിതരണം നടത്തിയത്...3D face scan ടെക്നോളജി ഉപയോഗിച് ഈ ചിത്രം തമിഴ് അല്ലാതെ തെലുങ്കിലും ഇറങ്ങി...ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ആവറേജ് അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം എന്നിക് ഇഷ്ടമായി.. വേണേൽ ഒന്ന് കണ്ടു നോകാം...

Sunday, November 14, 2021

Girl in the basement(english)

 

"സ്വന്തം അച്ഛനാൽ കൊടും ക്രൂരത അനുഭവിക്കേണ്ടി വന്ന ഒരു മകളുടെ കഥ"

Barbara Marshall ഇന്റെ കഥയ്ക്കും തിരകഥയ്ക്കും Elisabeth Röhm സംവിധാനം ചെയത ഈ അമേരിക്കൻ ക്രൈം ചിത്രം 1984-2008 വരെയുള്ള കാലഘട്ടത്തിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം ആണ്... ചിത്രത്തിലൂടെ പറയുന്നത് സാറഹ് എന്നാ പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ദാരുന്ന സംഭവങ്ങളുടെ കഥയാണ്..

ചിത്രം തുടങ്ങുന്നത് സാറ എന്നാ പെൺകുട്ടിയുടെ പതിനെട്ടാം ജന്മദിനത്തിൽ നിന്നും ആണ്.. അന്ന് തന്റെ ബോയ്ഫ്രണ്ടിയോപ്പം കുറച്ചു നേരം അധികം ചിലവഴിച്ചു തിരിച്ചു വരുന്ന അവളെ അച്ഛൻ ഡോൺ അവളെ ദേഷ്യപ്പെട്ട് വീടിന്റെ അടിത്തട്ടിൽ ഉള്ള ബേസ്മെന്റിൽ പിടിച് കൊണ്ട് ഇടുന്നതും പിന്നീട് അവളെ അവിടെ തന്റെ ആവിശ്യാനുസരണം കാമലഭ്ദ്ധിക് ഇരുപത്തിനാല് വർഷത്തോളം ഉപയോഗിച്ചതും ആണ് കഥാസാരം.. അന്നേരം എല്ലാം തന്റെ അമ്മയ്‌ടക്കം കൂടപ്പിറപ്പുകൾ വീടിന്റെ മുകളിൽ താമസിക്കുകയും അവൾ അവരുടെ റൂമിന്റെ നേരെ താഴെ നരകയാതന അനുഭവിക്കുകയും ചെയ്യുകയായിരുന്നു...

സാറ ആയി Stefanie Scott എത്തിയ ഈ ചിത്രത്തിൽ Judd Nelson ആണ് Don Cody എന്നാ ആ ക്രൂരനായ അച്ഛൻ കഥാപാത്രം ആയി എത്തിയത് ...Joely Fisher സാറയുടെ അമ്മ Irene Cody ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Emma Myers,,Jake Nuttall, Braxton Bjerken എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Ozzy donis സംഗീതം നൽകിയ  ചിത്രത്തിന്റെ എഡിറ്റിംഗ Jared Bentley യും ചായഗ്രഹണം Pierluigi Malavasi യും ആയിരുന്നു...swirl films ഇന്റെ ബന്നറിൽ alex karr ഉം സംഘവും നിർമിച്ച ഈ ചിത്രത്തിനു Women's Image Network Awards (2021) യിൽ Outstanding Film Directed by a woman വിഭാഗത്തിൽ മികച്ച സംവിധായിക്കക്കുള്ള നോമിനേഷൻ നേടി... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം കാണുന്ന പ്രയക്ഷകനെയും നല്ലവണ്ണം പിടിച്ചിരുത്തുന്നുണ്ട്... ഒരു മികച്ച അനുഭവം... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാൻ ശ്രമിക്കു...മികച്ച അനുഭവം....

Saturday, November 13, 2021

Kurup

 Caller:ഹലോ കൃഷ്ണദാസ് സാറിന്റെ ഓഫീസ് അല്ലെ?

Policeman: അതെ..ഇതാരാ?

Caller:ഇത് അയ്യാൻതോട് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ നിന്നാ..ഒരു അർജന്റ് കാര്യം സാറിനോട് പറയാൻ ഉണ്ടായിരുന്നു.. എപ്പോ വരും എന്ന് ഒന്ന് പറയാമോ?

Policeman :എടോ അതൊന്നും പറയാൻ പറ്റൂല.. സാർ ഇപ്പൊ ഭോപ്പാലില..

Caller:അവിടെ എന്താ സാറേ?

Policeman:ആ കുരുപ്പിനെ പിടിക്കാൻ പോയതാ..

Caller:ഓ

പോലീസ് :ഹലോ സാർ വന്നുകഴിഞ്ഞാൽ ആര് വിളിച്ചെന്ന് പറയണം?

Caller: ഭോപ്പാലിൽ നിന്നും കുറുപ്  വിളിച്ചു എന്ന് പറഞ്ഞ മതി....

പോലീസ് :ആർ?

Caller: KURUP

ഒറ്റ വാക്ക് അതിഗംഭീരം ...

കുറുപ് എന്നാ ഈ ചിത്രം അന്നൗൻസ് ചെയ്തപ്പോൾ ആദ്യം കൗതുകം ആയിരുന്നു എന്നിക്.. കാരണം ഞാൻ അടക്കം ഉള്ള പല ചെറുപ്പക്കാരും കുറെ അധികം കെട്ടിട്ടുള്ള ഒരു പേര് ആയിരിക്കും ഇത്... കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ എങ്കിലും കേൾക്കുന്ന ഈ പേരും ആ ഒരു സംഭവത്തിന്റെ ഒരു ചെറിയ അറിവും വെച്ച് അത് എന്താണ് എന്ന് കൂടുതൽ അറിയാൻ ഉള്ള ആകാംഷയും ആണ് എന്നെ ഇന്ന് തീയേറ്ററിൽ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത്.....

Jithin K. Jose യുടെ കഥയ്ക് K. S. Aravind, Daniell Sayooj Nair എന്നിവർ തിരകഥ രചിച്ച ഈ ബയോഗ്രാഫിക്കൽ ക്രൈം ത്രില്ലെർ ചിത്രം ശ്രീനാഥ് രാജേന്ദ്രൻ ആണ് സംവിധാനം ചെയ്തത്... ഒരു നോൺ ലിനീയർ തരത്തിൽ രാഷ്‌മോൻ എഫക്ട് ഉപയോഗിച്ച് സംവിധായകൻ നമ്മുക്ക് ഈ കഥ പറഞ്ഞു തരുമ്പോൾ നമ്മൾ കുറുപ് എന്നാ വ്യക്തിയെയും അതിലുടെ അയാളുടെ ജീവിതത്തിൽ നടന്ന സംഭവത്തിലൂടെയും ഒരു യാത്ര നടത്തി വരുന്നു...

ഇന്ന് dysp കൃഷ്ണദാസ് എന്നാ പഴയ പോലീസ്‌കാരന്റെ വിരമിക്കൽ ദിവസമാണ്... കുറുപ്പിന്റെ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന അദ്ദേഹം അന്ന് അവിടം വിടാൻ തുടങ്ങുമ്പോൾ അദേഹത്തിന്റെ ഒരു ഡയറി അവിടത്തെ ഒരു പോലീസ് ഓഫീസർക് കിട്ടുന്നതും അയാൾ അത് വായിക്കാൻ തുടങ്ങുകയും ചെയ്യുന്നടെത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്  ... പിന്നീട് ആ പുസ്തകത്തിലൂടെ നമ്മൾ കുറുപ് എന്നാ വ്യക്തിയെ കുറിച് കൂടുതൽ അറിയുകയും പിന്നീട് അദ്ദേഹം നടത്തിയ അന്വേഷണവും എല്ലാം നമ്മൾ അറിയാൻ തുടങ്ങുന്നു....

ദുൽഖർ ചിത്രത്തിലെ പ്രധാന ടൈറ്റിൽ കഥാപാത്രം ആയ കുറുപ് ആയി എത്തിയ ചിത്രത്തിൽ dysp കൃഷ്ണദാസ് എന്നാ പോലീസ് ഓഫീസർ കഥാപാത്രത്തെ ഇന്ദ്രജിത് അവതരിപ്പിച്ചു....ശോഭിതാ ദുളിപ്പാല ശാരദമ്മ എന്നാ കുറുപ്പിന്റെ ഭാര്യ കഥാപാത്രം ചെയ്തപ്പോൾ ഷൈൻ ടോം ചാക്കോ ഭാസിപിള്ള എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയുമെത്തി....സണ്ണി വൈൻ കുറുപ്പിന്റെ സുഹൃത് പീറ്റർ ആയും  പി ബാലചന്ദ്രൻ ഗോപകൃഷ്ണ പിള്ള ആയും ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ മലയാളത്തിലെ കുറെ പ്രധാന നടന്മാരും കുറച്ചു സർപ്രൈസ് ഗസ്റ്റ് റോളുകളിൽ വന്നു പോകുന്നത് കണ്ടു... 

ഈ ചിത്രത്തിലെ ഏറ്റവും മികച്ച വേഷം ശരിക്കും ഷൈൻ ചെയ്ത ഭാസി പിള്ള ആയിരുന്നു എന്നാണ് എന്നിക് തോന്നിയത്.. അദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം എന്നിക് ഇതേവരെ ഇഷ്‌ക് എന്നാ ചിത്രത്തിലെ ആ നെഗറ്റീവ് പോലീസ് കഥാപാത്രം ആയിരുന്നു. ഇന്ന് മുതൽ അതിന്റെ ഒപ്പം ഈ കഥാപാത്രവും ഉണ്ടാകും.. അതുപോലെ ദുൽഖുർ... കുറുപ് ആയി അദ്ദേഹം തന്റെ കഥാപാത്രം അതിഗംഭീരം ആയി.... കുറുപ്പിന്റെ ഓരോ കാലഘട്ടവും മികച്ച രീതിയിൽ കുഞ്ഞിക്ക അവതരിപ്പിച്ചു..പിന്നെ ഇന്ദേട്ടൻ.. കൃഷ്ണദാസ് എന്നാ കഥാപാത്രം അനുഭവികുന്നാ ആ ഫ്രാസ്ട്രഷനും അദ്ദേഹം മികച്ച രീതിയിൽ തന്നെ സ്‌ക്രീനിൽ കൊണ്ടുവന്നിട്ടുണ്ട്..എന്തോ ഷോബിതയുടെ കഥാപാത്രം എന്നിക് ഇഷ്ടമായില്ല.. ആ കഥാപാത്രത്തെ മലയാളത്തിലെ തന്നെ ഏതെങ്കിലും ഒരു നടി ചെയ്തിരുന്നുഎങ്കിൽ കൂടുതൽ ഇമ്പാക്ട് ഉണ്ടാകുമായിരുന്നു എന്ന് തോന്നി.. ഇവരെ കൂടാതെ ചിത്രത്തിൽ എത്തിയ സണ്ണിച്ചായൻ ചെയ്ത പീറ്ററും ശിവാജിത് പദ്മനാഭന്റെ ഷാബുയും എന്നിക് ഇഷ്ടമായി.. നേരത്തെ പറഞ്ഞ സർപ്രൈസ് ഗസ്റ്റ് റോളുകളിൽ എത്തിയ എല്ലാവരും അവരുടെ റോൾനന്നായി ചെയ്തിട്ടുണ്ട്....

ചിത്രത്തിന്റെ ഏറ്റവും മികച്ച ഭാഗം ആയിരുന്നു സുഷിൻ ശ്യാം ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോർ... ചിത്രത്തിന്റെ ഓരോ ഭാഗത്തിലും ഉള്ള ഓരോ ഫീലും ഒരു തരിമ്പ് പോലും കുറയാതെ നമ്മൾ പ്രയക്ഷകരിൽ എത്തിക്കാൻ അദ്ദേഹത്തെ കൊണ്ട് പറ്റി..അതുപോലെ സംഗീതവും ചായഗ്രഹണവും...നിമിഷ് രവി നിർവഹിച്ച ചായഗ്രഹണം ശരിക്കും അതിഗംഭീരം ആയിരുന്നു.. പല കാലഘട്ടങ്ങൾ സ്‌ക്രീനിൽ കൊണ്ടുവരുമ്പോൾ അത് പല നാട്ടിൽ പല സ്ഥലങ്ങൾ പല വർഷങ്ങൾ എല്ലാം ഒന്നിച്ചു കൊണ്ടുവരുമ്പോൾ പല തെറ്റുകളും വരാൻ ചാൻസ് ഉണ്ടാകും.. പക്ഷെ ആ വിഭാഗം വളരെ മികച്ച രീതിയിൽ തന്നെ നമ്മളുടെ മുൻപിൽ അവതരിപ്പിക്കപെടുന്നു എന്നതത്തിലാണ് ചിത്രത്തിന്റെ വിജയം.. അതുപോലെ എഡിറ്റിംഗ് നിർവഹിച്ച വിവേക് ഹർഷനും എന്റെ കൈയടി... ആ വിഭാഗവും അതിഗംഭീരം ആയി തോന്നി...

Wayfarer Films,M Star Entertainments എന്നിവരുടെ ബന്നറിൽ M Star Entertainments നിർമിച്ച ഈ ചിത്രം Dream Warrior Pictures,UFO Moviez,Aditi Enterprises എന്നിവർ ചേർന്നാണ് മലയാളം,തെലുഗ്, കണ്ണട,ഹിന്ദി എന്നിട്ട് ഭാഷകളിൽ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആയിക്കൊണ്ട് നില്കുന്നു... എന്തായാലും തിയേറ്റർ തുറന്നുള്ള ആദ്യ ചിത്രം ഗംഭീരം ആയി..Now waiting for MARAKKAR.......

വാൽകഷ്ണം :

ഒരു നായകന്റെ കഥാ കാണാൻ ആണ് നിങ്ങൾ തിയേറ്ററിൽ പോകുന്നു എങ്ങ്കിൽ ഇത് നിങ്ങൾക് ഉള്ള ചിത്രം അല്ല.. കാരണം ഇതിലെ നായകൻ വില്ലൻ ആണ്.. നല്ല കട്ട വില്ലൻ....

Thursday, November 11, 2021

Chuzhal

"ജാഫർ ഇടുക്കിയുടെ അപരിചിതൻ "

ബിജു മാണി കഥഎഴുതി സംവിധാനം ചെയ്ത ഈ മിസ്ട്രി ക്രൈം ത്രില്ലെർ നടക്കുന്നത് ഒരു ഹിൽ സ്റ്റേഷൻ റിസോർട്ടിൽ ആണ്...

ചിത്രം സഞ്ചരിക്കുന്നത് കുറച്ചു കൂട്ടുക്കാരിലൂടെ ആണ്.. തങ്ങളുടെ കൂട്ടുകാരന്റെ റിസപ്ഷൻ അറ്റൻഡ് ചെയ്യാൻ എത്തുന്ന രാജീവ്‌,ശ്രീനാഥ്,അബിൻ,നിജില സഞ്ജു എന്നിവർക്ക് രാത്രി വൈകിയപ്പോൾ അവിടത്തെ ഒരു ചെറിയ റിസോർട്ടിൽ അന്ന് രാത്രി കഴിയാൻ തീരുമാനിക്കുന്നു... അവിടത്തെ കെയർ ടേക്കർ ആയ എൽദോ അങ്ങനെ അവരെ അവരുടെ റൂമുകൾ കാണിച്ചു  അവർക്ക് ഭക്ഷണം വാങ്ങാൻ പോകുന്നതും അതിനു പുറമെ ആ വീട്ടിൽ ചില അമാനുഷിക സംഭവങ്ങൾ അരങ്ങേരുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

ജാഫർ ഇടുക്കി എൽദോ ആയി എത്തിയ ചിത്രത്തിൽ മറ്റു നാല് പ്രധാന കഥാപാത്രങ്ങൾ ആയി നിജില, സഞ്ജു പ്രഭാകർ, അബിൻ മേരി,ഗസൽ അഹ്മദ് എന്നിവർ എത്തി...പിന്നെയും കുറച്ചു പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...

ഹഷീമ് അബ്ദുൽ വഹാബ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അമർനാഥ്ഉം ചായഗ്രഹണം സാജിദ് നാസരും ആയിരുന്നു... Nakshatra Productions ഇന്റെ ബന്നറിൽ നിഷ മഹേശ്വരൻ നിർമിച്ച ഈ ചിത്രം നീസ്ട്രീം /ആമസോൺ പ്രൈംയിൽ കാണാം ..

ജാഫർ ഇടുക്കി ചേട്ടന്റെ മികച്ച ഒരു അഭിനയം കാണാൻ വേണ്ടി മാത്രം ഒന്ന് കണ്ടു നോകാം..

Sunday, November 7, 2021

Thaandavam(tamil)

"ഇന്ത ഉലകത്തിലെ എല്ലാർക്കും തെരിയും, ഷാ ജഹാൻ മുംതാസെ എവളോ ലവ് പണ്ണാർഎന്ന്...ഒരുത്തരെ തവരെ.. മുംതാസ്....,"

എ എൽ വിജയ് കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് ലണ്ടനിൽ താമസിക്കുന്ന കേന്നി തോമസ് എന്നാ അന്ധനിലൂടെയാണ്... സത്യൻ എന്നാ ടാക്സി ഡ്രൈവറെ കരുആക്കി ചില കൊലപാതങ്ങൾ നടത്തുന്ന കേന്നിയെ പോലീസ് തേടാൻ തുടങ്ങുന്നതും അതിനിടെ കേന്നി സാറ വിനായകം എന്ന് പെൺകുട്ടിയെ പരിചയപെടുനത്തോടെ അദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും അതിലുടെ ഒരു ചതിയുടെയും കഥ പുറത്തവരുന്നു....

വിക്രം ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ കേന്നി /ശിവകുമാർ /ഇമ്രാൻ ആയി എത്തിയ ഈ ചിത്രത്തിൽ അനുഷ്ക ഷെട്ടി മീനാക്ഷി ആയി എത്തി.. ജഗപതി ബാബു ശരത് കുമാർ എന്നാ അദ്ദേഹത്തിനെ കൂട്ടുകാരൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അമി ജാക്ക്സൺ,ലക്ഷ്മി റായ്, നാസ്സർ, സന്താനം എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Na. Muthukumar ഇന്റെ വരികൾക്ക് G. V. Prakash Kumar ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവായിരുന്നു... പ്രത്യേകിച്ച് "ഒരു പാദി കനവ് നീയെടി ","ഉയിര്ൻ ഉയിരേ " എന്നിങ്ങനങ്ങൾ ഇപ്പോഴും എന്റെ പ്രിയ ഗാനങ്ങളിൽ ഉള്ളതാണ്... Junglee Music ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

നിരവ് ഷാ ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി ആയിരുന്നു...UTV Motion Pictures,ShowMaker Regional Pictures എന്നിവരുടെ ബന്നറിൽ Siddharth Roy Kapur,Ronnie Screwvala എന്നിവർ നിർമിച്ച ഈ ചിത്രം ShowMaker Regional Pictures ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്...2nd South Indian International Movie Awards യിൽ Best Female Playback Singer അവാർഡ് നേടിയ ചിത്രം Best Lyricist,Best Fight Choreographer എന്നിവിഭാഗത്തിൽ നോമിനേഷനും നേടി....

ഇന്നും ഈ ചിത്രം ഇടയ്ക്ക് ഞാൻ അനുഷ്ക-വിക്രം റൊമാൻസ് കാണാൻവേണ്ടി ഇടയ്ക്ക് കാണാറുണ്ട്.. എന്തോ ഒരു പ്രത്യേക സുഖം ആണ് അവരുടെ ഈ ചിത്രത്തിലെ റൊമാൻസ് സീനുകൾക്... എന്റെ പ്രിയ വിക്രം ചിത്രങ്ങളിൽ ഒന്ന്... ചിത്രം കാണാത്തവർക് ചിത്രം netflix യിൽ ലഭ്യമാണ്....one of my favourite vikram movies

Dybbuk(hindi)


തന്റെ മലയാള ചിത്രം എസ്രയുടെ റീമേക്ക് ആയ ഈ ഹിന്ദി സൂപ്പർനാച്ചുറൽ ഹോർറർ ത്രില്ലെർ ജയ് കെ യുടെ കഥയ്ക്കും തിരകഥയ്ക്കും ചിന്തൻ ഗാന്ധി സംഭാഷണം നിർവഹിച്ചു ജയ് തന്നെ ആണ് സംവിധാനം നിർവഹിച്ചത്....

ചിത്രം പറയുന്നത് സാമൂവൽ-മഹി എന്നി ദാമ്പത്തികളുടെ കഥയാണ്.. തങ്ങളുടെ മൗറീഷ്യസ് യിലെ പുതിയ വീട്ടിലേക് ഒരു പുരാതനമായ jewish box വാങ്ങുന്ന മഹി അത് തുറക്കുന്നതും അതിൽ നിന്നും പുറത്തിറങ്ങുന്ന ഡൈബുക്ക് അവളെ ബാധിക്കുന്നത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

സാം എന്നാ സാമൂവൽ ആയി ഇമ്രാൻ ഹാഷമി എത്തിയ ഈ ചിത്രത്തിൽ മഹി എന്നാ കഥാപാത്രത്തെ നിഖിത ദത്ത അവതരിപ്പിച്ചു..ഇമ്മദ് ഷാ എബ്രഹാം എസ്രാ എന്നാ കഥാപാത്രം ചെയ്തപ്പോൾ അനിൽ ജോർജ് റബ്ബി ബെന്യാമിൻ ആയും മാനവ് ഖാൾ റബ്ബി മാർക്കസ് എന്നാ കഥപാത്രം ആയും എത്തി.. ഇവരെ കൂടാതെ ഇദ് യൂറി സൂറി,ദർശന ബനിക് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

സത്യ പൊന്മാർ ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് സന്ദീപ് ഫ്രാൻ‌സിസ് ആയിരുന്നു... ഗൌരവ് ദാസ്ഗുപ്തയുടെ സംഗീതത്തിനു അമർ മോഹിൽ ആയിരുന്നു ചിത്രത്തിന്റെ ബിജിഎം..

Panorama Studios,T-Series എന്നിവരുടെ ബന്നറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം Amazon Prime Video യിൽ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ചില സ്ഥലങ്ങളിൽ പേടിപ്പിക്കുന്നുണ്ടെകിലും കാണുന്ന എനിക്കും വലിയ ഇഷ്ട്ടമായില്ല..ഒന്ന് കണ്ടു മറക്കാം

Saturday, November 6, 2021

Doctor(tamil)


"ചിന്നുവേ മട്ടും കൂപ്പിടിക്കിലാം "

"അപ്പൊ നീ പേസറെ അൻപ്,പാസം, കെയർ ഇതെല്ലാം ഉൻ കുടുംബത്തിഉള്ളിൽ മട്ടും താനാ?മത്തവങ്കർക് എന്നാ മൈരാ കൂടാ മതിക്കമാറ്റീങ്കെ.."

തുടകം മുതൽ അവസാനം വരെ ചിരിച് ത്രില്ല് അടിച്ച് ഒരു  സിനിമ അതാണ്‌ എന്നിക് ഈ ഡോക്ടർ....

നെൽസൺ ദിലീപ്കുമാർ കഥഎഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ കോമഡി ചിത്രം ഒരു കിഡ്നാപ്പിംഗ് കഥയെ വളരെ കോമിക് ആയി പക്ഷെ വിഷയത്തിന്റെ ഗൗരവവത്തെ ഒട്ടും ചോറാതെ പറയുന്നു...

ചിത്രം സഞ്ചരിക്കുന്നത് വരുൻ എന്നാ മിലിറ്ററി ഡോക്ടറിലൂടെയാണ്... തന്റെ വിവാഹം നിർത്തണം എന്ന് ആവശ്യയം ഉന്നയിച്ച അദേഹത്തിന്റെ പ്രതിശ്രുതവധു പദ്മിനിയുടെ വീട്ടിൽ എത്തുന്ന വരുണും വീട്ടുകാരും അവളുടെ അവളുടെ അന്തവരളിന്റെ തിരോധനം അറിയുന്നതും അവിടെ വച്ച് വരുൺ അവരെ സഹായിക്കാൻ ഇറങ്ങുമ്പോൾ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

വരുൺ ആയി ശിവകാർത്തികേയൻ എത്തിയ ഈ ചിത്രത്തിൽ പദ്മിനി ആയി പ്രിയങ്ക അരുൾ മോഹൻ എത്തി...ശിവകാർത്തികേയന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ ഈ ചിത്രം അതിലുണ്ടാകും.. കാരണം അത്രെയും ഒതുക്കിയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്... അതുപോലെ യോഗി ബാബുവിന്റെ കഥപാത്രവും നന്നായി ഇഷ്ടപ്പെട്ടു... വില്ലൻ ടെറി ആയി വിനയ് റായ് എത്തിയപ്പോൾ ഇവരെ കൂടാതെ മിലൻഡ് സോമൻ,ഇളവരസ്സ്,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

ശിവകാർത്തികേയൻ,മോഹൻ രാജ് എന്നിവരുടെ വരികൾക്ക് അനിരുധ് ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക് ആണ് വിതരണം നടത്തിയത്.. ഇതിലെ ചെല്ലമ്മ എന്ന് തുടങ്ങുന്ന മില്യൺ ബില്യൺ എന്നിങ്ങനെ പല വ്യൂസ് കടന്നു ഇന്നും വായിക്കുള്ളിൽ മൂളിക്കൊണ്ട് നില്കുന്നു... ബാക്കി ഗാനങ്ങളും ഒന്നിലിന്നു മികച്ചതായിരുന്നു..

വിജയ് കാർത്തിക് കണ്ണൻ  ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആർ നിർമൽ ആയിരുന്നു..  Sivakarthikeyan Productions, KJR Studios എന്നിവരുടെ ബന്നറിൽ Sivakarthikeyan,Kotapadi J. Rajesh എന്നിവർ നിർമിച്ച ഈ ചിത്രം KJR Studios ആണ് വിതരണം നടത്തിയത്...

തമിഴ് ബോക്സ്‌ ഓഫീസിൽ ഇതേവരെ നൂറു കോടി നേടി ബ്ലോക്ക്‌ ബ്ലസ്റ്റർ ആയി മാറിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി... ഇപ്പൊ netflix യിലും ചിത്രം ലഭ്യമാണ്... ഒരു മികച്ച അനുഭവം... ഒന്നല്ല ഒരു നാല് അഞ്ചു വട്ടം കാണാം 👌👌...

വാൽകഷ്ണം :ഇതും കൂടി കണ്ടു കഴിഞ്ഞപ്പോൾ നെൽസന്റെ അടുത്ത ചിത്രം ആയ വിജയുടെ ബീസ്റ് കാണാൻ ഉള്ള കൗതുകം കൂടി വരുന്നു... "

Thursday, November 4, 2021

Erida(tamil/malayalam)


"ചുമ്മാ സംയുക്ത മേനോനെ കണ്ടുകൊണ്ട് നിൽക്കാൻ ഉള്ള ഒരു സിനിമ 😜😜"

ഗ്രീക്ക് ദേവത ആയ എരിസിനെ ആസ്പദമാക്കി വി കെ പ്രകാശ് കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം-തമിഴ് ദ്വിഭാഷ ചിത്രത്തിൽ സംയുക്ത മേനോൻ ടൈറ്റിൽ കഥപാത്രം ആയ എരിടാ/അനു ആയി എത്തി..

പുതുതായി കല്യാണം കഴിച്ചു ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്ന അനു-ശങ്കർ ഗണേഷ് ദാമ്പത്തികളിൽ നിന്നാണ് കഥ തുടങ്ങുന്നത് ... പ്രായത്തിൽ വളരെ വ്യത്യാസം ഉള്ള അവരുടെ ആ ബന്ധം ഇഷ്ടപെടാത്ത അയാളുടെ എതിരി വിജയും സംഘവും  ഒരു ചൂത്തട്ടം നടത്തി അനുവിനെ പ്രാപിക്കാൻ നീകങ്ങൾ നടത്തുന്നതും അതിനിടെ അനുവിന്റെ അടുത്ത് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തുന്നതോടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു....

സംയുക്തയെ കൂടാതെ ശങ്കർ അയി നാസർ എത്തിയ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ വിജയ് ആയി ഹരീഷ് പേരാടിയും, ഒരു പോലീസ് ഓഫീസർ ആയി കിഷോരും എത്തി... ഇവരെ കൂടാതെ ധർമജൻ,ഹരീഷ് പേരടി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Loganathan Srinivasan ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സുരേഷും സംഗീതം അഭിജിത് ശൈലനാഥ്ഉം ആയിരുന്നു..Aroma Cinemas and Good Company,Trends Ad Film Makers Pvt Ltd. എന്നിവരുടെ ബന്നറിൽ YV Rajesh നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്....

സംയുക്ത മേനോന്റെ മേനി അഴകിനെ ഫോക്കസ് ചെയ്യാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഈ ചിത്രം(ഏതോ കണ്ടു കഴിഞ്ഞപ്പോൾ അങ്ങനെ ആണ് തോന്നിയത് )ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂസ് നേടുകയും പ്രയക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു.... വേണേൽ തല വെക്കാം... ഒട്ടും ഇഷ്ടം ആയില്ല...

Tuesday, November 2, 2021

Jai Bhim (tamil)


"ഒറ്റ വാക്ക് 🔥🔥🔥🔥"

വിസാറന്നൈ എന്നാ ചിത്രം തന്നൊരു പേടിയും തരിപ്പും വര്ഷങ്ങള്ക് ഇപ്പുറം ഇപ്പോഴും മാറിട്ടില്ല...അതുകൊണ്ട് തന്നെ ആദ്യ കാഴ്ചയ്ക് ശേഷം ആ ചിത്രം ഇതേവരെ ഞാൻ കണ്ടിട്ടില്ല...അതുമായി വലിയ ബന്ധം ഒന്നും ഇല്ലെങ്കിലും ഈ ചിത്രത്തിൽ കാണിച്ച ആ പോലീസ് സ്റ്റേഷൻ സീൻസ് ആ ചിത്രത്തേക്കാളും ചില ഇടങ്ങളിൽ അതി ക്രൂരവും ഭീകരവും ആയി തോന്നി... 

ഇരുളർ ഗോത്രത്തിൽ 1995 യിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി എടുത്ത ഈ തമിഴ് ലീഗൽ ഡ്രാമ ചിത്രം T. J. Gnanavel ആണ് കഥഎഴുതി സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് സെങ്കിനിയുടെ കഥയാണ്... പാമ്പ് പിടിത്തം തൊഴിലാക്കി ജീവിക്കുന്ന അവൾ  ഭർത്താവ് രസാകണ്ണണും, മകളുടെയും കൂടെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു... പക്ഷെ നാട്ടിലെ പ്രമാണിയുടെ വീട്ടിൽ പാമ്പ് പിടിക്കാൻ പോകുന്ന രാസാകണ്ണ്,ഒരു കള്ളകേസിൽ കുടുങ്ങുത്തും അതിന്റെ സത്യാവസ്ഥ തേടി നിറ വയറുമായി നീതിക്ക് വേണ്ടി പോരാടാൻ ഇറങ്ങുന്ന അവൾ,adv.ചന്ദ്രുവിനെ തേടി എത്തുന്നത്തോടെ ചിത്രം ഒരു കോർട്ട് ഡ്രാമയിയിലേക്ക് എത്തുന്നതും അവിടെ ആ കോർട്ടിൽ വച്ച് പല പേരിലുടെയും ആ കേസിന്റെ ചുരുൾ ഓരോനായി അഴിയാൻ തുടങ്ങുനത്തും ആണ് കഥാസാരം....

ചിത്രത്തിന്റെ നട്ടൽ ആണ് ലിജോമോൾ ജോസ് അവതരിപ്പിച്ച സെങ്കിനി.. മഹേഷിന്റെ പ്രതികാരം എന്നാ ചിത്രത്തിലെ ആ കള്ളച്ചിരി ഉള്ള സോണിയിൽ നിന്നും ഇനി ഇതിനെക്കാൾ ഭംഗിയായി സെങ്കിനിയെ ആരും അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കില്ല എന്ന് എഴുതി വച്ച് പോലെ അവർ ചെയ്ത മാറ്റം ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല... She nailed the whole show.. ആവരുടെ ജീവിതത്തെ ചുറ്റിപറ്റി കഥ വികസിക്കുമ്പോൾ അവർ അതിനെകാളും വികസിക്കുന്നതായി നമുക് അനുഭവപ്പെടും...ചിത്രത്തിൽ ഒരു ഷോട്ട് ഉണ്ട്... പോലീസ് സ്റ്റേഷനിൽ നിന്നും നരകയാതന അനുഭവിച്ചതിനു ശേഷം പോലീസ്‌കാരെ കൊണ്ട് തന്നെ അവരെ വീട്ടിൽ എത്തിക്കാൻ പറയിപ്പിച്ചു മകളെയും കൂടിയുള്ള ഒരു നടപ്പ്.. തിയേറ്ററിൽ ആയിരുന്നു എങ്കിൽ ഉറപ്പായും whistle അടിച്ചു ആ ഭാഗത്തെ വരവേട്ടേനെ ...പിന്നെ സൂര്യ... Adv. ചന്ദ്രു എന്നാ കഥാപാത്രവും നീതിക്ക് വേണ്ടി അദ്ദേഹം നടത്തുന്ന ഓരോ യാത്രകളും,കാര്യങ്ങൾ അറിയുമ്പോൾ അദേഹത്തിന്റെ ഉള്ളിൽ ഉണ്ടാകുന്ന റോക്ഷവും ദേഷ്യവും എല്ലാം വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം പ്രയക്ഷകരിൽ എത്തിച്ചു... പിന്നീട് സെങ്കിനിയുടെ ഭർത്താവ് രാജാകണ്ണ് ആയി എത്തിയ കെ മണികണ്ഠൻ.. ഭീകരം...എടുത്തു പറയേണ്ട മറ്റൊരു കഥപാത്രം ആയി എന്നിക് തോന്നിയത് പ്രകാശ് രാജ്  ചെയ്ത ഐ ജി പെരുമാൾസ്വാമി എന്നാ കഥാപാത്രം ആണ്...ആദ്യം ഓക്കേ ചന്ദ്രുവിനെ എതിർക്കുന്ന പെരുമാൾ പിന്നീട് സത്യാവസ്ഥ അറിയാൻ ഒരു യാത്ര പോകുന്ന ഭാഗം ഉണ്ട്. അതിൽ ഉണ്ട് പ്രകാശ് രാജ് എന്നാ നടൻ.. ഓരോ സീനും ഒന്നിലൊന്ന് ഗംഭീരം.. ഇവരെ കൂടാതെ ചിത്രത്തിൽ എത്തിയ രജിഷ വിജയൻ,എം എസ് ഭാസ്കർ,തമിഴ് ചെയ്ത എസ് ഐ ഗുരുമുർത്തി എന്നിവരും അവർവരുടെ റോൾ ഭംഗിയായി അഭിനയിച്ചു വച്ചിട്ടുണ്ട്... പ്രത്യേകിച്ച് ഗുരുമുർത്തിയുടെ ആ മേലാധികാരികളിൽ നിന്നും തെറി കേട്ടു വന്നു രാജ കണ്ണനെയും കൂട്ടറെയും അടിക്കുന്ന സീൻ ഒക്കെ.. ഹോ.. പറയാൻ തന്നെ പേടിയാകുന്നു.... ബാക്കി ചിത്രത്തൽ എത്തിയ എല്ലാ അഭിനേതാകളും അവരവരുടെ റോൾ ഒന്നിലൊന്നു മികച്ചതാക്കി...

അറിവ്,യുഗഭാരതി,രാജു മുരുഗൻ എന്നിവരുടെ വരികൾക്ക് സീൻ റോൾഡൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഏല്ലാം വച്ച placement മികച്ചതായി തോന്നി.. Sony musiq ആണ് വിതരണം നടത്തിയത്...S. R. Kathir ഇന്റെ  ചായഗ്രഹണത്തിനും Philomin Raj ഇന്റെ എഡിറ്റിംഗിനും കൊടുകാം ഒരു കൈയടി... ഒരു സീൻ പോലും സ്കിപ് ചെയ്യിക്കാതെ 2:45min ഇരുത്തിയ ഇവർ ശരിക്കും എന്നെ ഞെട്ടിച്ചു... കാരണം ഓരോ സീനും ഉണ്ടാക്കുന്ന ആ ambience ഉണ്ടല്ലോ അത് ഏകദേശം 100% തന്നെ ഒരു പ്രയക്ഷകൻ എന്നാ നിലയ്ക് ഈ ചിത്രത്തിൽ കിട്ടി...

2D Entertainment ഇന്റെ ബന്നറിൽ സൂര്യയും ജ്യോതികയും നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണത്തിനു എത്തിച്ചത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ ചിത്രം ഓരോ പ്രയക്ഷകനും തീർച്ചായയും കാണേണ്ടോന്നു തന്നെ...highly recommended..

വാൽകഷ്ണം :"ഗാന്ധി നെഹ്‌റു എല്ലാ മുഖ്യമാന തലൈവരും ഇരിക്കാങ്കെ..യെൻ അമ്പേതകർ മട്ടും ഇല്ലേ?"

Monday, November 1, 2021

Thinkalazhcha Nishchayam

 


Senna Hegde കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം കോമഡി ഡ്രാമ ചിത്രം എന്റെ നാടിന്റെ അടുത്ത് കാഞ്ഞങ്ങാട് ആണ്‌ ചിത്രീകരിച്ചത്... അതുകൊണ്ട് തന്നെ ചിത്രം എന്നിക്ക് ഭയങ്കര ഹോംലി അനുഭവം ആയിരുന്നു...


ചിത്രം നടക്കുന്നത് കാഞ്ഞങ്ങാഡിലെ ഒരു കല്യാണ വീട്ടിൽ ആണ്‌.. അവിടെ നമ്മൾ വിജയന്റെ രണ്ടാം മകൾ സുജയുടെ തിങ്കളാഴ്ച ഉള്ള കല്യാണ നിശ്ചയത്തിന്റെ ഒരുക്കങ്ങളിലേക് ചെല്ലുന്നു.. ആ വീട്ടിൽ പക്ഷെ അതിനിടെ കുറച്ച് അധികം സംഭവങ്ങൾ അരങ്ങേറുന്നതും അതിന്റെ ഫലമായി ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...


ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റെ ആയിരുന്നു അതിന്റെ കാസ്റ്റിംഗ്... ആ അച്ഛൻ കഥാപാത്രം മുതൽ അവസാനം എത്തുന്ന ആ സർപ്രൈസ് വരെ ചിത്രത്തിൽ അല്ല സ്‌ക്രീനിൽ എത്തിയ എല്ലാവരും തങ്ങളുടെ ഹോം എന്നാ മാതിരി തകർത്ത് അഭിനയിച്ചു... അതിൽ എടുത്ത് പറയേണ്ട കഥാപാത്രം ആണ്‌ രഞ്ജി കാങ്കോൽ ചെയ്ത ഗിരീഷേട്ടനും മനോജ്‌ ഏട്ടൻ ചെയ്ത കുവൈത്ത് വിജയൻ എന്നാ കഥാപാത്രവും.. ആദ്യ കഥാപാത്രം കോമഡി ചെയ്തു തകർത്തു വാരിയപ്പോൾ രണ്ടാം കഥാപാത്രം മനസ്സിൽ എവിടേയോ ഒരു വിങ്ങൽ ആയി... പിന്നീട് അവസാനം ആ സെൽഫി എടുത്ത മൊതലും(സോറി പേര് അറിയില്ല ) കിട്ടിയ അഞ്ചു മിനിറ്റ് അതേവരെ സ്കോർ ചെയ്ത എല്ലാവരെയും സൈഡ് ആക്കി തൂകിയടിച്ചു... സ്‌ക്രീനിൽ വന്ന ഓരോ ഒരുത്തരും ഇതേപോലെ സ്കോർ ചെയ്തു കണ്ടത് ഈ അടുത്ത കാലത്ത് ഹോം എന്നാ ചിത്രത്തിൽ ആയിരുന്നു എന്നത് വേറൊരു കൗതുകം... പിന്നീട് അമ്മ,അനിയൻ,വീട്ടുകാർ നാട്ടുകാർ എല്ലാരും കൂടി എന്നിക്ക് തന്ന നൊസ്റ്റു ചില്ലറയൊന്നും അല്ല... അതുപോലെ നമ്മുടെ നാട്ടിലും നല്ല സിനിമകൾ നിർമിക്കാൻ ആൾകാർ വരണം എന്നാ ഇളയ അഭിപ്രായവും ഇതിലൂടെ അറിയിക്കാൻ താല്പര്യപെടുന്നു....


വിനായക് ശശികുമാർ -നിധിഷേ നേർദ്യ എന്നിവരുടെ വരികൾക്ക് മുജീബ് മജീദ് ആണ്‌ ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്...ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് ഹരിലാൽ രാജീവ്‌ ആയിരുന്നു...


51st Kerala State Film Awards യിലെ Second Best Film,Best Story എന്നിവിഭാഗങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രം Pushkar Films ഇന്റെ ബന്നേറിൽ Pushkara Mallikarjunaiah ആണ്‌ നിർമിച്ചത്... ചിത്രം SonyLIV ആണ്‌ പ്രദർശനത്തിന് എത്തിച്ചത്....


25th International Film Festival of Kerala യിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ആൾകാർക് ഇടയിലും നല്ല അഭിപ്രായം നേടി മുന്നേറുകയാണ്...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക..ഈ വർഷം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഈ ചിത്രം എന്തായാലും ഉണ്ടാകും.....great movie...