Sunday, June 13, 2021

The family man - season 2(hindi series)

 


Raj & D.K. കഥയെഴുതി Suparn S Verma സംവിധാനം ചെയ്ത ഈ  ഹിന്ദി spy ആക്ഷൻ ടീവി സീരീസ് പറയുന്നത് TASC ഫോഴ്സ് ഏജന്റ് ആയ ശ്രീകാന്ത് തിവാരിയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്....


ആദ്യ ഭാഗത്തിന്റെ സംഭവങ്ങൾക് ഇപ്പുറം TASC വിട്ട് ഒരു ഐ ടീ കമ്പനിയിൽ ജോലിക് കേറുന്ന തിവാരിക് പക്ഷെ ആ ജോലി അധികം ഇഷ്ടമില്ലാതെ ജോലി ചെയ്‌തു വരുന്നു.. അതിനിടെ ഇങ്ങ തമിഴ്നാട്ടിൽ LTTE യുടെ ശക്തി കേന്ദ്രമായി രാജിയും ടീമും മാറുന്നതും അതിനെ തടുക്കാൻ തിവാരിയും കൂട്ടരും തമിഴ്നാട്ടിലേക് യാത്ര തിരികുനതോടെ അദ്ദേഹത്തിന്റെ ജോലിയും വീട്ടിലും ഉള്ള പ്രശ്ങ്ങളും ആണ്‌ കഥാസാരം....


ശ്രീകാന്ത് തിവാരി ആയി മനോജ്‌ ഭാജപൈ വീണ്ടും നിറഞ്ഞാടിയ ഈ സീരിസിന്റെ കാതൽ പക്ഷെ രാജ്ലക്ഷ്മി എന്നാ രാജി ആയി എത്തിയ സമന്താ ആയിരുന്നു... ഇതേവരെ സമാനത ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഇനി മുതൽ മുൻപന്തിയിൽ ഉണ്ടാകും.. ഇവരെ കൂടാതെ ആദ്യ ഭാഗത്തു ഉണ്ടായ പ്രിയാമണി,ശരിബ് ഹാഷ്മി,എന്നിവരും സീരിസിന്റെ ഭാഗം ആയി ഉണ്ട്‌...


Sachin-Jigar സംഗീതം നൽകിയ ഈ സീരിസിന്റെ എഡിറ്റിംഗ് Sumeet Kotian ആയിരുന്നു..Cameron Eric Bryson ഛായാഗ്രഹണം നിർവഹിച്ച ഈ സീരിസിന്റെ കമ്പോസ്ർ Ketan Sodha ആണ്‌..


D2R Films ഇന്റെ ബന്നേരിൽ Raj Nidimoru and Krishna D.K. എന്നിവർ നിർമ്മിച്ച ഈ സീരീസ് Amazon Prime Video ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടികൊണ്ട് നിൽക്കുന്ന ഈ സീരീസ് ആദ്യ ഭാഗത്തിന്റെ പെർഫെക്ട് രണ്ടാം ഭാഗം ആയിയാണ് എന്നിക് തോന്നിയത്.. ഒരു മൂന്നാം ഭാഗത്തിന്റെ തുടക്കം ആവസാനമാക്കി നിർത്തിയ ഈ സീരിസ് എന്റെ പ്രിയ ഇന്ത്യൻ സീരിസുകളിൽ ഒന്ന്‌ തന്നെ... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക...

No comments:

Post a Comment