Wednesday, June 23, 2021

MMOF(telugu)

 

Yen s see കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ക്രൈം ത്രില്ലെർ ചിത്രം ഒരു പഴയ എ പടം കളിക്കുന്ന തിയേറ്റരെ ചുറ്റി പറ്റി കഥ പറഞ്ഞു പോകുന്നു...


ചിത്രം സഞ്ചരിക്കുന്നത് ദീപകിലൂടെയാണ്.. തന്റെ അച്ഛന്റെ പ്രതാപ കാലത് വലിയ വരുമാനം ഉണ്ടായിരുന്ന അവരുടെ തിയേറ്റർ ഇപ്പോൾ വെറും എ പടം കളിക്കുന്ന തിയേറ്റർ ആണ്‌... അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ആണ്‌ അവനും അവന്റെ ഭാര്യയും, അനിയത്തിയും പിന്നെ അച്ഛന്റെ ഒരു പഴയ കൂട്ടുകാരും ജീവിക്കുത്.. ആയിടെ ആ തിയേറ്ററിൽ ചില കൊലപാതങ്ങൾ സ്ഥിരമാക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...


ജെ ഡി ചക്രവർത്തി ദീപക് ആയി എത്തിയ ചിത്രത്തിൽ അക്ഷതാ കാവേരി എന്ന കഥാപാത്രം ആയും അശോക് ജോന്നി എന്ന കഥാപാത്രം ആയും എത്തി...ഇവരെ കൂടാതെ ബാനർജീ,മനോജ്‌ നടനം,കിരക് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...


സായി കാർത്തിക് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആലുവ വെങ്കിടേഷും ഛായാഗ്രഹണം ഗരുഡവ അഞ്ഞിയും ആയിരുന്നു...


RRR productions ഇന്റെ ബന്നേറിൽ RRR രാജാശേഖരും ജെ ഡി കാസിമും നിർമിച്ച ഈ ചിത്രം ജെകെ ക്രീയേഷൻസ് ആണ്‌ വിതരണം നടത്തിയത്....വെറുതെ സമയം ഉണ്ടേൽ കാണാം... ഇഷ്ടമായില്ല.... ചിത്രം ആമസോൺ പ്രൈംയിൽ ലഭ്യമാണ്....

No comments:

Post a Comment