Friday, June 18, 2021

Jagame thandhiram (tamil)


"ഒരു ചിക്കൻ ബിരിയാണി പ്രതീക്ഷിച്ച എന്നിക് കിട്ടിയ ഒരു വെജ് ബിരിയാണി ചിത്രം 😪"

ഈ ചിത്രം അന്നൗൻസ് ചെയ്തപ്പോൾ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ ആയത് കൊണ്ട് തന്നെ ഈ ചിത്രത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു... പക്ഷെ എന്തുകൊണ്ടോ ചിത്രം എന്നിക് വലിയ ഇഷ്ട്ടം ആയില്ല....

കാർത്തിക് സുബ്ബരാജ് കഥഴുതി സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് മൂന്ന് പേരുടെ കഥയാണ്.... സുരുളി എന്ന തമിഴ്നാട്ടിലെ ഒരു ലോക്കൽ ഗ്യാങ്സ്റ്റർ, പിന്നെ അങ്ങ് ലണ്ടനിൽ ഉള്ള പീറ്റർ സ്പ്രോട് -ശിവദോസ് എന്നിവരുടെ കഥ... ശിവദോസ്സിനെ തീർക്കാൻ പീറ്റർ സുരുളിയെ നിയോഗിക്കുന്നതും അവിടെ എത്തുന്ന സുരുളിയിലൂടെ ശ്രീലങ്കൻ തമിൾ ആൾക്കാരുടെ പ്രശ്ങ്ങളിലേക് ഇറങ്ങിചെല്ലുമ്പോൾ നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ ചിത്രം വിരൽ ചൂണ്ടുന്നത്...

സുരുളി ആയി ധനുഷ് എത്തിയ ഈ ചിത്രത്തിൽ ശിവദോസ് ആയി ജോജു ചേട്ടനും, പീറ്റർ സ്പ്രോട്ട് എന്ന വില്ലൻ കഥാപാത്രം ആയി ജെയിംസ് കോസ്മോയും എത്തി... ഐശ്വര്യ ലക്ഷ്മി ആറ്റില്ല എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ കളയരസൻ,സൗന്ദർരാജ,ശരത് രവി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...

കബാലി, കാല എന്നിങ്ങനെ കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ തലൈവർ ചിത്രങ്ങളോട് കൂടുതൽ സാമ്യം തോന്നിയ ഈ ചിത്രത്തിൽ ഇത് കൂടാതെ പല എടുത്തും ധനുഷ് അദ്ദേഹത്തെ അതേപടി അനുകരികുന്നത് പോലെ തോന്നി... എന്നിരുന്നാലും ധനുഷ് തന്നിക് കിട്ടിയ സുരുളി എന്ന വേഷം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തു.... തമിഴ്നാട്ടിലെ ഹോട്ടൽ സീനും അവസാനത്തെ കുറച്ചു ഭാഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയുന്നു....പിന്നെ നമ്മുടെ ജോജു ചേട്ടൻ..ഈ സിനിമയിലെ ഏറ്റവും മികച്ചതും ഇഷ്ടവും തോന്നിയ കഥാപാത്രവും ഈ ശിവദോസ് തന്നെ... ഇൻട്രോ മുതൽ ചില നോട്ടങ്ങളും ഒരു ഇടത് താൻ വഞ്ചിക്കപ്പെട്ടു എന്ന് അറിയുന്ന സീൻ ഒക്കെ അദ്ദേഹം ഗംഭീരം ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്... ജെയിംസ് കോസ്മോ ചെയ്ത പീറ്റർ സ്പ്രോട്ട് എന്ന വില്ലൻ കഥാപാത്രവും, കളയരസൻ ചെയ്ത ദീപൻ,വടിവുകരസി ചെയ്ത മണിമേഗലൈ എന്നി കഥാപാത്രങ്ങളും കൈയടി ആഹിക്കുന്നു.. ചിത്രത്തിലെ ഇഷ്ടപ്പെടാതെ പോയ കഥാപാത്രം ഐശ്വര്യ ലക്ഷ്മി യുടെ ആറ്റില്ല ആയിരുന്നു.. എന്തുകൊണ്ടോ ഭയങ്കര കൃത്രിമത്വം ആ കഥാപാത്രത്തിന് അവസാനം വരെ ഫീൽ ചെയ്തു... അവരുടെ കഥാപാത്രത്തിന്റെ ആദ്യം മോശമില്ലാതെ തുടങ്ങിയെങ്കിലും അവസാനം എന്തൊക്കയോ അവരുടെ കൈയിൽ നിന്നും ആ കഥാപാത്രം പോയി എന്ന് വരെ തോന്നി... പ്രത്യേകിച് അവരുടെ പഴയ കാലവും പുതിയ കാലവും കാണിക്കുന്ന സീൻൽ ഒക്കെഈ കൃത്രിമത്വം എന്നിക് ഭയങ്കരമായി അനുഭവപ്പെട്ടു... ബാക്കി ഉള്ളവരിലിലും എന്തൊക്കയാ ആഭാകതകൾ ഉണ്ടായിരുന്നു....

ചിത്രത്തിലെ മറ്റൊരു പോസറ്റീവ് ആയി തോന്നിയത് ആണ്‌ സന്തോഷ്‌ നാരായൺ ചെയ്ത ആ സംഗീതം....രക്കിടാ രക്കിടാ എന്ന ആ തീം ബിജിഎം ഉപയോഗിച്ച് രീതിയിൽ ശരിക്കും നമ്മളെ എടുത്തു ചാടിക്കും... ചില സീനിൽ ഒക്കെ ആ ബിജിഎം കൊണ്ട് മാത്രം ആ സീൻ വേറെ ലെവൽ എത്തിയമാതിരി തോന്നി... ധനുഷ്, വിവേക്, ആന്റണി ദാസൻ എന്നിവരുടേതാണ് വരികൾ....സോണി മ്യൂസിക് ആണ്‌ ഗാനങ്ങൾ പുറത്തിറക്കിയത്...

ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആയിരുന്നു... Y NOT Studios,Reliance Entertainment എന്നിവരുടെ ബന്നേറിൽ Chakravarthy Ramachandra,S. Sashikanth എന്നിവർ നിർമിച്ച ഈ ചിത്രം Netflix ആണ്‌ വിതരണം നടത്തിയത്....


കാർത്തിക് സുബ്ബരാജ് ഇന്റെ ഏറ്റവും മോശം എന്ന് എന്നിക് തോന്നിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മിക്സഡ് റിവ്യൂ ആണ്‌ നേടിക്കൊണ്ട് നില്കുന്നത്.. എന്നിരുന്നാലും ഒരു വട്ടം കണ്ട്‌ മറക്കാം ഈ സുരുളി ചിത്രത്തെ....

No comments:

Post a Comment