Sunday, June 13, 2021

Conjuring 3: The devil made me do it (english)

 


കൊഞ്ചുറിങ് സീരിസിലെ മൂന്നാമത്തെ ചിത്രമായ ഈ അമേരിക്കൻ സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ ചിത്രം James Wan, David Leslie Johnson-McGoldrick എന്നിവരുടെ കഥയ്ക് David Leslie Johnson-McGoldrick തിരക്കഥ രചിച് Michael Chaves ആണ്‌ സംവിധാനം ചെയ്തത്....


ചിത്രം പറയുന്നത് ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ എഡ് - ലോരൈൻ ദാമ്പത്തികൾ അന്വേഷിച്ച ഒരു കേസിന്റെ കഥയാണ്... 1981 യിൽ എട്ടു വയസ്സുകാരൻ ഡേവിഡ് ഗ്ലാറ്റ്സലിന്റെ ഉള്ളിലുള്ള ഒരു ആത്മാവിനെ exorcism വഴി പുറത്താക്കാൻ ശ്രമിക്കുന്നു..... എങ്ങനെയും അതു പുറത്തുകിടക്കുന്നില്ല എന്ന്  മനസിലാകുന്ന അവിടെ നിന്ന അരൈൻ എന്ന അവന്റെ ചേച്ചിയുടെ ബോയ്ഫ്രണ്ടിന്റെ അതിന്റെ തന്റെ ഉള്ളിലേക്കു ആവാഹികുനത്തോടെ കഥ കൂടുതൽ സങ്കീർണവും ഭീതിജനകവും ആക്കുന്നു...


Patrick Wilson-Vera Farmiga എന്നിവർ എഡ് -ലോരൈൻ എന്ന വേഷങ്ങൾ പഴയ ചിത്രങ്ങളെ പോലെ കൈകാര്യം ചെയ്തപ്പോൾ അരൈൻ ആയി Ruairi O'Connor ഉം ഡേവിഡ് ആയി Julian Hilliard യും എത്തി...The Occultist എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ Eugenie Bondurant ചെയ്തപ്പോൾ ഇവരെ കൂടാതെ John Noble,Ronnie Gene Blevins,Shannon Kook എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....


Joseph Bishara സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Peter Gvozdas

Christian Wagner യും ഛായാഗ്രഹണം Michael Burgess യും ആയിരുന്നു...New Line Cinema, The Safran Company, Atomic Monster Productions എന്നിവരുടെ ബന്നേറിൽ James Wan,Peter Safran എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ്‌ വിതരണം നടത്തിയത്...


ജെയിംസ് വാനിന്റെ സംവിധാന മികവിന്റെ ഏഴ് അയലത്തും എത്താത്ത ഈ ചിത്രത്തിനു ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയപ്പോൾ ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം ആണ്‌ കാഴ്ചവെച്ചത്... HBO max ഓൺലൈൻ ആയി ഇപ്പോൾ വിതരണത്തിന് എത്തിച്ച ഈ ചിത്രം എനിക്കും ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ചു വലിയ ഇഷ്ടം ആയില്ല... എന്തുകൊണ്ടോ ചിത്രത്തിൽ പേടിക്കാൻ ഉള്ളത് വളരെ കുറവായിരുന്നു...

No comments:

Post a Comment