Saturday, June 26, 2021

Sherni (hindi)

 ആസ്ടക്കുവിന്റെ കഥയ്ക് അമിത് മസുകാർ,യശാവി മിഷ്റയും ചേർന്ന് തിരക്കഥ രചിച്ച ഈ ഹിന്ദി ഡ്രാമ അമിത് മസുകാർ ആണ്‌ സംവിധാനം  നിർവഹിച്ചത്....

ചിത്രം പറയുന്നത് IFS ഓഫീസർ ആയ വിദ്യ വിൻസെന്റിന്റെ കഥയാണ്.... മദ്യപ്രദേശിൽ ഉള്ള ഒരു കാട്ടിലെ ifs ഓഫീസർ ആയ അവരുടെ ജോലിക്കിടെ ഒരു പുലിയും അതിലെ രണ്ട് കുട്ടികളും നാട്ടിലേക് ഇറങ്ങുന്നതും അതിനെ അതിന്റെ അവരുടെ ആവാസസ്ഥലക് പറഞ്ഞയാകാൻ വിദ്യയും കുറച്ചു പേരും ചേർന്ന് തീര്മാനിക്കുന്നു.. പക്ഷെ കുറച്ചു പേരുടെ ദുർഭുദ്ധി അതിനെ വകവരുത്താൻ തുണിയുമ്പോൾ മനുഷ്യനും മൃഗവും തമ്മിൽ ഉള്ള യുദ്ധം അല്ലാത്തെ അതു മൃഗവും മൃഗവും തമ്മിൽ ആകുന്നു.....

വിദ്യ വിൻസെന്റ് എന്ന കഥാപാത്രം ആയി വിദ്യ ബാലൻ എത്തിയ ഈ ചിത്രത്തിൽ അവളുടെ ഭർത്താവ് പവൻ ആയി മുകുൽ ചാദ്ദായും വേട്ടക്കാരൻ പിന്റു ആയി ശരത് സക്സേന എത്തി... നീരജ് കബി അഖിൽ നങ്ങിയ എന്ന വിദ്യയുടെ സീനിയർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ വിജയ് റാസ്‌, രാജേഷ് ബോനിക്,അശ്വിനി ലേഡിഖർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ബെന്റിക് ടൈലർ,നരേൻ ചന്ദവർക്കാർ എന്നിവർ ചേർന്ന് സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദിപിക കാർലയും ഛായാഗ്രഹണം രാകേഷ് ഹരിദാസും ആയിരുന്നു...

അബുദാന്റിയ എന്റർടൈൻമെന്റെ ബന്നേറിൽ ഭൂഷൻ കുമാറും സംഘവും നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോ ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്ന ഈ ചിത്രം പ്രായക്ഷകനെയും ഒന്ന് പിടിച്ചിരുത്തുന്നുണ്ട്.. ഒരു മികച്ച അനുഭവം.... കാണാൻ മറക്കേണ്ട...

No comments:

Post a Comment