Sunday, June 27, 2021

Kho-Kho

Rahul Riji Nair കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ ചെയ്ത ഈ മലയാളം സ്പോർട്സ് ഡ്രാമ ചിത്രം പറയുന്നത് ഒരു ഖോ ഖോ ടീച്ചറുടെ കഥയാണ്...

ദേശിയ തലത്തിൽ ഖോ ഖോ യിൽ നേട്ടങ്ങൾ സ്വന്തമാക്കിട്ടുള്ള മരിയ ഫ്രാൻസിസ് വർഷങ്ങൾക് ഇപ്പുറം ഒരു ലേഡീസ് ഒൺലി സ്കൂളിൽ സ്പോർട്സ് ടീച്ചർ ആയി ജോലിയിൽ പ്രവേശിക്കുന്നു... അവിടെ വച്ച് അഞ്ജുവിനെയും കൂട്ടറെയും പരിചയപെടുന്നതും അങ്ങനെ മാറിയയുടെ ശിക്ഷണത്തിൽ അവർ ദേശീയതല ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതും ആണ്‌ കഥാസാരം...

രജിഷ വിജയൻ മരിയ ആയി എത്തിയ ചിത്രത്തിൽ അഞ്ചു എന്ന ഖോ ഖോ ടീമിന്റെ ക്യാപ്റ്റിൻ ആയി മമത ബിജു എത്തി.. വെട്ടുക്കിളി പ്രകാശ് മരിയയുടെ അച്ഛൻ ഫ്രാൻസിസ് ആയി എത്തിയപ്പോൾ വെങ്കിടേഷ് ബെൻ എന്ന അവളുടർ ഭർത്താവ് ആയും രഞ്ജിത് ഷെഖർ നായർ ശിവപ്രസാദ് എന്ന കഥാപാത്രം ആയും എത്തി...

സിദ്ധാർഥ് പ്രദീപ്‌ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും, ഛായാഗ്രഹണം ടോബിൻ തോമസ്,അജയ് അജു എന്നിവരും ചേർന്നായിരുന്നു..

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ക്യാപ്റ്റിൽ സ്റ്റുഡിയോസ് ആണ്‌ വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.. നല്ല ഒരു കൊച്ചു സിനിമ

No comments:

Post a Comment