"നിങ്ങൾക് ആദ്യം മുതൽ അവസാനം വരെ ചിരിക്കാനോ? എന്നാൽ ഈ ചിത്രം ഒന്ന് കണ്ട് നോക്കൂ "
കെ ഭാഗ്യരാജിന്റെ ഇൻട്രു പോയി നാളെ വാ എന്ന പുസ്തകത്തെ ആധാരമാക്കി സന്താനം തിരക്കഥ രചിച്ച ഈ തമിൾ റൊമാന്റിക് കോമഡി ചിത്രം കെ എസ് മണികണ്ഠൻ ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് ശിവ,കെ കെ,പവർ എന്നി മൂന്ന് കൂട്ടുകാരുടെ കഥയാണ്... പണിക്കൊന്നും പോകാത്തെ ചുമ്മാ കള്ള് അടിച് വായി നോക്കി നടക്കുന്ന അവരുടെ ജീവിതത്തിലേക്ക് സൗമ്യ എന്ന പെൺകുട്ടി വരുന്നതും അവളെ മതിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ആണ് ഈ കോമഡി ചിത്രം നമ്മളൊട് പറയുന്നത്....
ശിവ ആയി സേതു എത്തിയ ചിത്രത്തിൽ സന്താനം കെ കെ എന്ന കാലാക്കട് കാളിയപെരുമാൾ ആയും പവർ സ്റ്റാർ ശ്രീനിവാസൻ പവർ കുമാർ എന്ന പവർ ആയും ചിത്രത്തിൽ എത്തി....സൗമ്യ എന്ന കഥാപാത്രത്തെ വിശാഖാ സിംഗ് ആണ് അവതരിപ്പിച്ചത്... ഇവരെ കൂടാതെ കോവൈ സരള, ദേവാദർശിനി,വി ടീ വി ഗണേഷ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ....
എസ് തമൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ജി രാമരോഉം ഛായാഗ്രഹണം ബാലസുബ്രഹ്മണ്യവും ആയിരുന്നു.. Hand Made Films,Sri Thenandal Films എന്നിവരുടെ ബന്നേറിൽ സന്താനവും,രാമ നാരായണും നിർമിച്ച ഈ ചിത്രം റെഡ് ജയിന്റ് മൂവീസ് ആണ് വിതരണം നടത്തിയത്.
ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ആ വർഷം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബ്ലെസ്റ്റർ വിജയം ആയിരുന്നു... കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാൻ ശ്രമികുക... ഒരു ആർത്തു ചിരിക്കാം...
No comments:
Post a Comment