"ഇന്നലെ വളരെ വൈകിയാണ് ചിത്രം അവസാനിച്ചത്.. അതുകൊണ്ട് രാവിലെ എണീറ്റപാടെ റിവ്യൂ എഴുതുന്നു..."
Sreenath. V. Nath ഇൻറെ കഥയ്ക് തരുൺ ബാലക് സംവിധാനം നിർവ്വഹിച്ച ഈ മലയാളം സൂപ്പർനാച്ചുറൽ ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് രണ്ട് പേരിലൂടെയാണ്....
നാട്ടിലെ ഒരിടത് ഒരു തലയൊട്ടി കിട്ടുന്നു... ആ തലയോട്ടിയുടെ 5അന്വേഷണം ACP സാന്ത്യജിത് ഏറ്റടുക്കുന്നു.. അന്വേഷണം അവിടെ നടക്കുമ്പോൾ ഇപ്പുറത് മേധാ പദ്മജ എന്ന ഫ്രീലാൻസ് ജേർണയലിസ്റ്റിന്റെ പുതിയ വീട്ടിൽ യുക്തിക് നിരക്കാത്ത ചില സംഭവങ്ങൾ അരങ്ങേറുന്നതും അതിന്റെ സത്യാവസ്ഥ തേടിയുള്ള അവളുടെ യാത്ര സത്യജിത്തിന്റെ മുൻപിൽ അവലെ എത്തിക്കുനത്തോടെ നടക്കുന്ന സംഭവനങ്ങളിലേക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു...
എസിപി സത്യജിത് ആയി പ്രിത്വി എത്തിയ ഈ ചിത്രത്തിൽ മേധാ ആയി അദിതി ബാലൻ എത്തി.. അനിൽഏട്ടൻ സി ഐ സായ്ഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ലക്ഷ്മി പ്രിയ,നിത പ്രോമി,സൂചിത്ര പിള്ളേ, ആത്മീയ രാജൻ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....
ചിത്രത്തിൽ വന്ന എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ച ഈ ചിത്രത്തിന്റെ സംഗീതം പ്രകാശ് അലക്സ് ഉം എഡിറ്റിംഗ് ഷമീർ മുഹമ്മദും ആയിരുന്നു... ഗിരീഷ് ഗംഗാധരൻ, ജോമോൻ ടീ ജോൺ എന്നിവർ ചേർനാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.... Anto Joseph Film Company, Plan J Studios,AP International എന്നിവരുടെ ബന്നേറിൽ Anto Joseph,Jomon T. John,Shameer Muhammed എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്....
ചിത്രത്തിന്റെ ട്രൈലെറിൽ പറയുന്നത് പോലെ ഒരു കോംപ്ലക്സ് കൊലപാതകം ആണ് പ്രമേയം എനിക്കിലും അത്ര കോംപ്ലക്സ് ആയി ഒന്നും എന്നിക് തോന്നിയില്ല.. കാരണം ചിത്രം കണ്ടു കൊണ്ട് നിന്നപ്പോൾ ഞാൻ വിചാരിച്ച ആൾ തന്നെ ആണ് കൊലയാളി എന്ന് മനസിലാക്കിയ ആ സമയം എന്നിക് നിരാശ തോന്നിയത് കൊണ്ടാകാം... One time watchable for me.....