Alejandro Amenábar,Mateo Gil എന്നിവരുടെ തിരക്കഥയിൽ Alejandro Amenábar സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ Ángela എന്നാ മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു പെണ്കുട്ടിയിലുടെ വികസിക്കുന്നു...
കോളേജ് പ്രോജക്ടിന്റെ ഭാഗമായി audiovisual violence and the family എന്നാ വിഭാഗത്തിൽ thesis സമർപ്പിക്കാൻ ഒരുങ്ങുന്ന angela Chema എന്നാ സ്വന്തം സുഹൃത്തിനൊപ്പം അതിന്റെ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുന്നു.... കുറെ ഏറെ വയലെന്സ് സിനിമകളും pornographic videos ഇന്റെയും കളക്ഷൻ ഉള്ള chema അവളെ സഹായിക്കാൻ ഇറങ്ങുന്നു... അതിനിടെൽ തീസിസിന്റെ ആവശ്യത്തിനായി angela സ്വന്തം പ്രൊഫസ്സർ ആയ Professor Figueroa യെ സമീപിക്കുകയും പക്ഷെ ലൈബ്രറിയിലെ ഒരുഇടതു വച്ചു കിട്ടുന്ന ഒരു വീഡിയോ ടേപ്പ് അദേഹത്തിന്റെ ജീവൻ എടുക്കുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആവുന്നതാണ് കഥ സാരം...
Ana Torrent ചെയ്ത Ángela Márquez എന്നാ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ.. അത്രെയും മനോഹരം ആയിരുന്നു അവരുടെ ഓരോ ഷോട്സും... അതുപോലെ Fele Martínez ഇന്റെ chema, Eduardo Noriega ഇന്റെ Bosco Herranz എന്നികഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു...
Alejandro Amenábar ചെയ്ത ചിത്രത്തിന്റെ സംഗീതവും Hans Burman ഇന്റെ ഛായാഗ്രഹണവും ആണ് പിന്നെ എടുത്തുപറയേണ്ടത്... അത്രെയും മനോഹരം... María Elena Sáinz de Rozas ആണ് ചിത്രത്തിൻറെ എഡിറ്റർ...
Emiliano Otegui,José Luis Cuerda എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Las Producciones del Escorpión ആണ് വിതരണം നടത്തിയത്..... സ്പാനിഷ് ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്ത ചിത്രം Best Film, Best Original Screenplay, Best Director കൂടാതെ വേറെയും കുറെ ഏറെ അവാർഡുകൾ ഗോയ അവാർഡ്സിൽ സ്വന്തമാക്കിട്ടുണ്ട്.... കാണു ആസ്വദിക്കൂ ഈ മികച്ച ത്രില്ലെർ... .

No comments:
Post a Comment