അടൂർ ഗോപാലകൃഷ്ണൻ കഥ,തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ ഡ്രാമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ , നരേൻ, മുരളി ചേട്ടൻ , സുകുമാരിയമ്മ, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
മഹാഭാരഥത്തിലെ നിഴൽകൂത് ആട്ടക്കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 1940 ആം ആണ്ടിൽ ആണ് നടകുന്നത്.. തിരിവിതാങ്കൂർ രാജാവിന്റെ കീഴിൽ ജോലി ചെയ്തിരുന്ന കാളിയപ്പൻ എന്നാ പഴയ ആരാച്ചാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്..
കാളിയപ്പൻ ആയി ഒടുവിൽ ചേട്ടനും, വാസു ആയി മുരളി ചേട്ടനും, മരതകം എന്ന കാളിയപ്പന്റെ ഭാര്യയായി സുകുമാരിയമ്മയുടെയും മികച്ച അഭിനയമുഹൂര്തങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിന്റെ സംഗീതം ഇളയരാജ നിർവഹിച്ചു...
Adoor Gopalakrishnan, Joël Farges എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Mankada Ravi Varma
Sunny Joseph എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്... B. Ajithkumar ആണ് എഡിറ്റർ...
Adoor Gopalakrishnan Productions,Artcam International
Les Films du Paradoxe എന്നിവർ സംയുതമായി വിതരണം നടത്തിയ ഈ ചിത്രം ഇറ്റലിയിലെ Venice Film Festival ഇൽ പ്രദര്ശിപ്പിച്ചിട്ടുണ്ട്... ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം നല്ലഅഭിപ്രായം നേടി...
മികച്ച മലയാള ചിത്രത്തിന് ഉള്ള ദേശിയ അവാർഡ് നേടിയ ഈ ചിത്രത്തിനു കേരള സ്റ്റേറ്റ് അവാർഡ്‌സിൽ മികച്ച നടൻ, രണ്ടാമത്തെ നടൻ, എഡിറ്റർ എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ അവാർഡുകൾ നേടിടുണ്ട്... ഒരു മികച്ച ചിത്രം

No comments:
Post a Comment