ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക് കമൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ - സംയുക്ത വർമ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
രാജീവ് നന്ദിത മേനോൻ എന്നിങ്ങനെ രണ്ടു പേരെ ചുറ്റിപ്പറ്റിയാണ് ചിത്രം മുൻപോട്ടു പോകു ന്നത്.... കല്യാണം കഴിഞ്ഞു കുട്ടികൾ ഉള്ള രാജീവും നന്ദിതയും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതും അതിനോട് അനുബന്ധിച്ച അവരുടെ ഉള്ളിൽ ഒരു പ്രത്യേക bond ഉടലെടുക്കുകയും ചെയ്യുന്നു.... ആ bond പ്രണയം ആണെന്ന് തെറ്റിദ്ധരിക്കുന്ന രാജീവ് നന്ദിത തന്റെ പഴയ കളികൂട്ടുകാരി ആണെന് മനസിലാകുന്നതോട് കൂടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
രാജീവൻ ആയി ബിജുമേനോൻ നന്ദിത ആയി സംയുക്ത എന്നിവരുടെ മികച്ച അഭിനയം കണ്ട ചിത്രത്തിൽ ഇവരെ കൂടാതെ സിദ്ദിഖ്, പൂർണിമ മോഹൻ, ശ്രീനാഥ് എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
ഓ എൻ വി യുടെ വരികൾക്ക് എസ് രമേശൻ നായർ ഈണമിട്ട ഗാനങ്ങൾ ഉള്ള ചിത്രത്തിൽ ഒരു നറു പുഷ്പമായി എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉണ്ട്..
ബീന പോൾ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വേണുഗോപാൽ നിർവഹിക്കുന്നു... ഏഷ്യാനെറ്റ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം സർഗം സ്പീഡ് റിലീസ് ആണ് വിതരണത്തിന് എത്തിച്ചത്... ഒരു മികച്ച പ്രണയകാവ്യം.... കാണു ആസ്വദിക്കൂ

No comments:
Post a Comment