നീലാംബരി ,വിനായക് മഹാദേവ(ഇത് നായകൻ ആണോ വില്ലൻ ആണോ എന്ന് ഇന്നും സംശയം ഉണ്ട് ), സിദ്ധാർഥ് അഭിമന്യുവിനും ശേഷം നായകനെകാളും ഇഷ്ടപെട്ട തമിഴ് വില്ലൻ കഥാപാത്രം... അതാണ് white devil എന്നാ സത്യമൂർത്തി...
Vishal Film Factory യുടെ ബാനറിൽ Vishal,Arjun Sarja,Samantha Akkineni എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ P.S.Mithran ചിത്രം അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ എനി മുതൽ ഉണ്ട്...
Online ചതികുഴികൾ എങ്ങനെ എല്ലാം നമ്മുക്ക് ചുറ്റും ഉണ്ട് എന്ന് പറഞ്ഞു തരുന്ന ഈ ചിത്രം മേജർ കതിരവൻ-സത്യമൂർത്തി എന്നി കഥാപാത്രങ്ങൾക് ഇടയിൽ നടക്കുന്ന ഒരു മികച്ച cat and mouse ഗെയിം ചിത്രം ആണ്...
സ്വന്തം അനിയത്തിയുടെ കല്യാണം നടത്താനായി ഒരു ചെറിയ കള്ളം പറഞ്ഞു ബാങ്കിൽ നിന്നും ലോൺ എടുക്കുന്ന മേജർ കതിരവന്റെ ആ പൈസ മുഴുവൻ അയാൾ പോലും അറിയാതെ വേറൊരാൾ കട്ടെടുക്കുന്നതും അങ്ങനെ ആ പൈസ തേടി ഇറങ്ങുന്നാ കതിരവന് വൈറ്റ് ഡെവിൾ എന്നാ സത്യമൂർത്തയെ പരിചയപെടെണ്ടി വരുണത്തോട് കൂടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
കതിരവൻ ആയി വിശാലും, white devil ആയി അർജുനും ഒപ്പത്തിന് ഒപ്പം നിന്നു.... ഇവരെ കൂടാതെ സാമന്തയുടെ രതി ദേവി, ഡൽഹി ഗണേഷിന്റെ രംഗസ്വാമി എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു...
വിഘ്നേഷ് ശിവൻ, വിവേക്, നവീൻ എന്നിവരുടെ വരികൾക്ക് Yuvan shankar raja ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഒരു വട്ടം കേൾകാം...
ചിത്രത്തിന്റെ ഛായാഗ്രഹണം George C. Williams നിർവഹിക്കുന്നു.... എഡിറ്റിംഗ് Ruben.... Lyca Productions,Krikes Cine Creations എന്നിവർ ചേർന്നു വിതരണം നടത്തിയ ചിത്രം ബോക്സ് ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച്ച പ്രകടനം കാഴ്ചവെച്ചു....
വൽകഷ്ണം :
സത്യം പറയാലോ ഇത് കണ്ടുകഴിഞ്ഞതിനു ശേഷം മൊബൈൽ ഓൺ ആകാൻ തന്നെ പേടി ആകുന്നു...പിന്നെ വേറൊരു സാധനത്തിന്റെ ഏറ്റവും മോശം വശം പച്ചക്ക് കാണിച്ചിട്ടുമുണ്ട് 😱😱😱😱😱

No comments:
Post a Comment