Saturday, June 30, 2018

Kaali/kaasi (tamil/telugu)



Kiruthiga Udhayanidhi കഥ തിരക്കഥ രചിച്ച Vijay Antony Anjali,Sunaina എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ തമിഴ് Action period drama തിരക്കഥാകൃത് തന്നെ സംവിധാനം ചെയ്തു..

ഭരത് എന്നാ അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറെ  പല നാളായി ഒരു സ്വപ്നം വേട്ടയാടുന്നതും അങ്ങനെ ആ സ്വപനത്തിന്റെ സത്യം തേടി അദ്ദേഹം തമിഴ്നാട്ടിലേക് വരുന്നതും ആണ് ചിത്രം പറയുന്നത്..

Kaali, Periyasamy, Maari, John എന്നീ കഥാപാത്രങ്ങൾ ആയി വിജയ് ആന്റണി വേഷമിട്ടപ്പോൾ അദ്ദേഹത്തെ കൂടാതെ അഞ്ജലി, സുനൈന, ജയപ്രകാശ് എന്നിവരും ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

Vivek, Arun Bharathi, Madhan Karky, Thamizhanangu എന്നിവരുടെ വരികൾക്ക് വിജയ് ആന്റണി തന്നെ സംഗീത സംവിധാനം നിർവഹിച്ച അഞ്ചോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...  Bhasya Shree ആണ് തെലുഗ് ഗാനങ്ങൾ രചിച്ചത്....

Vijay Antony Film Corporation ഇന്റെ ബന്നേറിൽ Fatima Vijay Antony നിർമിച്ച ഈ ചിത്രം Red Giant Movies ആണ് വിതരണത്തിന് എത്തിച്ചത്...
Richard M. Nathan ഛായാഗ്രഹണവും, Lawrence Kishore എഡിറ്റിംഗും നിർവഹിച്ചു...

ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.. കാണു ആസ്വദിക്കൂ ഈ കൊച്ചു ചിത്രം.. .

Taramani (tamil)



റാം കഥ തിരക്കഥ സംവിധാനം രചിച്ച ഈ തമിഴ് ചിത്രത്തിൽ വസന്ത് രവി, ആൻഡ്രിയ ജെറീമിയ, അഡ്രിയാൻ നൈറ്റ്‌ ജെലസി  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു എത്തി...

അൽദിന ജോൺസൻ എന്നാ ആംഗ്ലോ ഇന്ത്യൻ വനിതാ പ്രഭുനാഥ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും പിന്നീട് അവർക്കിടയിൽ നടക്കുന്ന ചില സംഭവവികാസങ്ങളിലേക്കും വിരൽചൂണ്ടുന്ന ഈ ചിത്രം  Catamaran Productions ഇന്റെ ബന്നേറിൽ Dr. L. Gopinath,Ram,J. Satishkumar എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുള്ളത്....

മുത്തുകുമാരുടെ വരികൾക്ക് യുവാൻ ശങ്കർ രാജ ഈണമിട്ട ഏഴോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹം Theni Easwar നിർവഹിച്ചു.... A. Sreekar Prasad ആണ് എഡിറ്റർ... JSK Film Corporation ആണ് ചിത്രം വിതരണം നടത്തിയത്....

ഒരു ചെറിയ മികച്ച ചിത്രം....

Friday, June 29, 2018

Sara's notebook(El cuaderno de Sara -spanish)



Jorge Guerricaechevarría യുടെ കഥയ്ക് Jorge Guerricaechevarría സംവിധാനം ചെയ്ത ഈ സ്പാനിഷ് ഡ്രാമ ത്രില്ലെർ ലോറ സ്ത്രീയിലൂടെ വികസിക്കുന്നു..

ആഫ്രിക്കയിലെ കോംഗോയിൽ വച്ചു രണ്ടു വർഷം മുൻപ് കാണാതായ സ്വന്തം സഹോദരി സാറയെ തേടി ലോറ ആഫ്രിക്കയിൽ  എത്തുന്നു.... അവിടെ വച്ചു അവളുടെ പ്രശനം മനസിലാക്കി ആഫ്രിക്കയിലെ ഒരു അന്തർവാസി ആയ ജമീർ എന്നാ ചെറുപ്പനക്കാരനും കൂടെ അങ്ങനെ അവളുടെ സഹായത്തിനു എത്തുന്നതും അങ്ങനെ അവർ സാറയെ തേടി ഇറങ്ങിപുറപ്പെടുന്നതും ആണ് കഥ ഹേതു...

ലോറ എന്നാ കഥാപാത്രം ചെയ്ത Belen Rueda യുടെ പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ് ... അതുപോലെ സാറ എന്നാ കഥാപാത്രം ആയി Marian alveraz ഉം ജമീർ ആയി ivan mendas ഉം സ്വന്തം കഥാപാത്രങ്ങൾ ഭംഗിയാക്കി.....

Julio de La Rosa സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം David Omedes നിർവഹിച്ചു....അതിഗംഭീരം.... Caser Maccron ഇന്റെ art department ഉം, Gustavo De la Tuente യുടെ ക്യാമറ ഡിപ്പാർട്മെന്റ്ഉം കൈയടി അർഹിക്കുന്നു..

Spanish, French, Swahili, English, Italian എന്നി ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച്ച പ്രതികരണം നേടിയ ചിത്രം ആണ്... Netflix വിതരത്തിനു എത്തിച് ഈ ചിത്രം കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു.... മനസ്സുനിറയും.. .

Thursday, June 28, 2018

Manassinakare



Ranjan Pramod ഇന്റെ തിരക്കഥയിൽ Sathyan Anthikkad സംവിധാനം ചെയ്ത  ഡ്രാമ ഷീലാമ്മയുടെ മലയാളത്തിലേക് ഉള്ള തിരിച്ചുവരവ് ആയിരുന്നു.... അതുപോലെ ഡയാന കുര്യൻ എന്ന  നമ്മുടെ ലേഡി സൂപ്പർസ്റ്റാർ  നയൻതാരയുടെ ആദ്യ ചിത്രവും...

കൊച്ചു ത്രേസിയാ  - റെജി  എന്നിങ്ങനെ രണ്ടു പേരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ്  ചിത്രത്തിന്റെ സഞ്ചാരം.... സ്വതം വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത കൊച്ചു ത്രേസിയാ അവിടെനിന്നും രക്ഷപെടുന്നതും അങ്ങനെ അവർ റെജിയെ കണ്ടുമുട്ടുന്നതോട് കൂടി അവർ തമ്മിൽ ഉടെലെടുക്കുന്ന ആത്മബന്ധവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

കൊച്ചു ത്രേസിയാ ആയിരുന്നു ഷീലാമ്മയും, റെജി ആയി ജയറാമേട്ടനും വേഷമിട്ട ചിത്രത്തിൽ ഗൗരി എന്നാ കഥാപാത്രം ആയി നയൻസും തന്റെ റോൾ ഭംഗിയാക്കി... ഇവരെ കൂടാതെ ഇന്നോസ്ന്റ്, സിദ്ദിഖ്, എന്നിവരും പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിന്റ മറ്റൊരു മുതൽകൂട്....ഇതിലെ ചെണ്ടകൊരു കോലുണ്ടടാ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്...

കെ രാജഗോപാൽ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അളഗപ്പൻ നിർവഹിച്ചു.. വര്ണചിത്രയുടെ ബന്നേറിൽ സുബൈർ ആയിരുന്നു ചിത്രത്തിന്റെ നിർമാണം....

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിന് ഫിലിംഫെയർ അവാർഡ്‌സിൽ മികച്ച ചിത്രം,സംവിധാനം, നടൻ, മ്യൂസിക് ഡയറക്ടർ എന്നിവ ലഭിച്ചിട്ടുണ്ട്.... അതുപോലെ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌സിലും പുരസ്‍കാരങ്ങൾ ചിത്രം നേടിടുണ്ട്...

എന്റെ ഇഷ്ട സത്യൻ അന്തിക്കാട് - ജയറാം ചിത്രങ്ങളിൽ ഒന്ന്...

Tuesday, June 26, 2018

Nizhalkoothu (shadow kill)



അടൂർ ഗോപാലകൃഷ്ണൻ കഥ,തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ ഡ്രാമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ , നരേൻ, മുരളി ചേട്ടൻ , സുകുമാരിയമ്മ, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

മഹാഭാരഥത്തിലെ നിഴൽകൂത് ആട്ടക്കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 1940 ആം ആണ്ടിൽ ആണ് നടകുന്നത്..   തിരിവിതാങ്കൂർ രാജാവിന്റെ കീഴിൽ ജോലി ചെയ്തിരുന്ന  കാളിയപ്പൻ എന്നാ പഴയ ആരാച്ചാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്..

കാളിയപ്പൻ ആയി ഒടുവിൽ ചേട്ടനും, വാസു ആയി മുരളി ചേട്ടനും, മരതകം എന്ന കാളിയപ്പന്റെ ഭാര്യയായി സുകുമാരിയമ്മയുടെയും മികച്ച അഭിനയമുഹൂര്തങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിന്റെ സംഗീതം ഇളയരാജ നിർവഹിച്ചു...

Adoor Gopalakrishnan, Joël Farges എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം  Mankada Ravi Varma
Sunny Joseph എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്... B. Ajithkumar ആണ് എഡിറ്റർ...

Adoor Gopalakrishnan Productions,Artcam International
Les Films du Paradoxe എന്നിവർ സംയുതമായി വിതരണം നടത്തിയ ഈ ചിത്രം ഇറ്റലിയിലെ Venice Film Festival ഇൽ പ്രദര്ശിപ്പിച്ചിട്ടുണ്ട്... ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം നല്ലഅഭിപ്രായം  നേടി...

മികച്ച മലയാള ചിത്രത്തിന് ഉള്ള ദേശിയ അവാർഡ് നേടിയ ഈ ചിത്രത്തിനു കേരള സ്റ്റേറ്റ് അവാർഡ്‌സിൽ മികച്ച നടൻ, രണ്ടാമത്തെ നടൻ, എഡിറ്റർ എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ അവാർഡുകൾ നേടിടുണ്ട്... ഒരു മികച്ച ചിത്രം

Monday, June 25, 2018

Black mail (hindi)

സ്വന്തം ഭാര്യയ്ക്ക് സർപ്രൈസ് കൊടുക്കാൻ ഇറങ്ങിയ ദേവ് കൗശൽ ഞെട്ടിയ രാത്രി....



Parveez Shaikh ഇന്റെ കഥയ്ക് Pradhuman Singh Mall തിരക്കഥ രചിച്ച Abhinay Deo സംവിധാനം ചെയ്ത ഈ ചിത്രം  Toilet paper sales executive ആയ ദേവ് കൗശലിന്റെ കഥയാണ്....

ഒരു മൂക ജീവിതം ജീവിക്കുന്ന ദേവ് ബാക്കിയുള്ളവരുടെ ഭാര്യകളുടെ ഫോട്ടോകൾ കട്ട് അതിലുടെ സുഖം അനുഭവിക്കാൻ നോക്കുന്ന വ്യക്തിയാണ്.. ഭാര്യയെ ജീവിനു തുല്യം സ്നേഹിക്കുന്നുണ്ടെങ്കിലും അത് അദ്ദേഹം അധികം പുറത്തുകാണിക്കാർ ഇല്ല...അങ്ങനെയിരിക്കെ ഒരു ദിനം ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ അദ്ദേഹം ഇറങ്ങിപുറപ്പെടുന്നതും പക്ഷെ സ്വതം ഭാര്യ മറ്റൊരാളുടെ കൂടെ സ്വതം വീട്ടിൽ കിടക്കപങ്കിടുന്നത് കാണ്ടേണ്ടി വരുന്നതോട് കൂടി അദ്ദേഹം എന്ത് ചെയ്യണം എന്ന് വിഷമത്തിൽ ആകുന്നു... ഭാര്യയെ കൊല്ലണോ? അവളുടെ ജാരനെ കൊല്ലണോ? പക്ഷെ അതിനിടയ്ക് അദ്ദേഹത്തിനു അദേഹനത്തിന്റെ മുൻപോട്ടു ഉള്ള ജീവിതത്തിൽ അവളും കാരണമായ ചില പ്രശ്ങ്ങളുടെ ആഴം അളന്നപ്പോൾ അവരെ ബ്ലാക്‌മെയ്ൽ ചെയ്യാൻ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന ഒരു കൂട്ടം സംഭവങ്ങളിലൂടെ ചിത്രം മുൻപോട്ടു സഞ്ചരിക്കുന്നു..

എന്നത്തേയും പോലെ ഇർഫാൻ ഖാൻ ദേവ് കൗശൽ എന്നാ കഥാപാത്രം സ്വന്തം കഥാപാത്രം അതിഗംഭീരം ആക്കിയപ്പോൾ അദേഹത്തിന്റെ ഭാര്യ റീന ആയി കൃതി കുലഹരി എത്തി... രഞ്ജിത്ത് അറോറ എന്നാ ടോമി ആയി അരുണോദയ് സിങ്ങും മികച്ച അഭിനയം ആണ് കാഴ്ച്ചവെക്കുന്നത്...

Amitabh Bhattacharya, Badshah, Guru Randhawa,  divine എന്നിവരുടെ വരികൾക്ക് Amit Trivedi,Badshah,Guru Randhawa എന്നിവർ ഈണമിട്ട ആറു ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jay Oza നിർവഹിച്ചു... Huzefa Lokhandwala യാണ് എഡിറ്റർ...

T-Series Films,RDP Motion Pictures എന്നിവരുടെ ബന്നേറിൽ Bhushan Kumar,Krishan Kumar,Abhinay Deo,Apurba Sengupta എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണത്തിന് എത്തിച്ചത്....

ഒരു black comedy വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രം ബോക്സ്‌ ഓഫീസിളും ക്രിട്ടിൿസിന്റെ ഇടയിലും സമ്മിശ്ര പ്രകടനം നടത്തി... ഒരു മികച്ച രചന...കാണു ആസ്വദിക്കൂ

Friday, June 22, 2018

Meghamalhaar



ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക് കമൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ - സംയുക്ത വർമ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

രാജീവ്‌ നന്ദിത മേനോൻ എന്നിങ്ങനെ രണ്ടു പേരെ ചുറ്റിപ്പറ്റിയാണ് ചിത്രം മുൻപോട്ടു പോകു ന്നത്.... കല്യാണം കഴിഞ്ഞു കുട്ടികൾ ഉള്ള രാജീവും നന്ദിതയും ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതും അതിനോട് അനുബന്ധിച്ച അവരുടെ ഉള്ളിൽ ഒരു പ്രത്യേക bond ഉടലെടുക്കുകയും ചെയ്യുന്നു.... ആ bond പ്രണയം ആണെന്ന് തെറ്റിദ്ധരിക്കുന്ന രാജീവ്‌ നന്ദിത തന്റെ പഴയ കളികൂട്ടുകാരി ആണെന് മനസിലാകുന്നതോട് കൂടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

രാജീവൻ ആയി ബിജുമേനോൻ നന്ദിത ആയി സംയുക്ത എന്നിവരുടെ മികച്ച അഭിനയം കണ്ട ചിത്രത്തിൽ ഇവരെ കൂടാതെ സിദ്ദിഖ്, പൂർണിമ മോഹൻ, ശ്രീനാഥ് എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
ഓ എൻ വി യുടെ വരികൾക്ക് എസ് രമേശൻ നായർ ഈണമിട്ട ഗാനങ്ങൾ ഉള്ള ചിത്രത്തിൽ ഒരു നറു പുഷ്പമായി എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉണ്ട്..

ബീന പോൾ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വേണുഗോപാൽ നിർവഹിക്കുന്നു... ഏഷ്യാനെറ്റ്‌ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം സർഗം സ്പീഡ് റിലീസ് ആണ് വിതരണത്തിന് എത്തിച്ചത്... ഒരു മികച്ച പ്രണയകാവ്യം.... കാണു ആസ്വദിക്കൂ

Pengabdi Setan (Satan's Slaves - Indonesian)



ഞാൻ ആദ്യമായി കണ്ട ഈ ഇന്തോനേഷ്യൻ ചിത്രം ഒരു ഹോർറോർ ത്രില്ലെർ ആണ്...

Joko Anwar യുടെ തിരക്കഥയ്ക് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ചിത്രം
Subagio യുടെ Pengabdi Setan എന്നാ 1980 പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്....

 റിനി എന്നാ പെൺകുട്ടിയും അവളുടെ വീട്ടുകാരിലൂടെയുംയാണ് ചിത്രം വികസികുന്നത്  .. അച്ഛൻ, കിടപ്പിലായ അമ്മ, അമ്മൂമ്മ, പിന്നെ മൂന്ന് അനിയന്മാരോടും കൂടി താമസിക്കുന്ന റിനിയുടെ ജീവിതത്തിൽ  ഒരു രാത്രി കിടപ്പിലായ അമ്മ എണീറ്റുനടക്കുത് കാണുന്നതും പിന്നീട് അവിടെ മരിക്കുകയും ചെയ്യുന്നു.... പക്ഷെ അത് ഒരു തുടക്കം മാത്രമായിരുന്നു.... മരിച്ച ആ അമ്മ ആ മക്കളെ തേടി വരുന്നതോട് കൂടി കഥ കൂടുതൽ ത്രില്ലിങ്ങും പേടിപെടുന്നതും ആകുന്നു.... ചില ഭാഗങ്ങളിൽ ഞാൻ എന്ത് കണ്ടാലും പേടിക്കില്ല എന്ന ഉറപ്പ് പറയുന്നവൻ തന്നെ പേടിച്ചു വിറക്കും എന്ന് ഉറപ്പ്...

Tara Basro വിന്റെ റിനി എന്ന കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്... tara യെ കൂടാതെ Bront Palarae ഇന്റെ അച്ഛൻ കഥാപാത്രവും Ayu Laksmi യുടെ അമ്മ കഥാപാത്രവും കൈയടി അർഹിക്കുന്നു.... ഇവരെ കൂടാതെ ചിത്രത്തിൽ എത്തിയ എല്ലാവരും അവരുടെ ഭാഗം ഭംഗിയാക്കി...

Aghi Narottama, Tony Merle, Bemby Gust എന്നിവരുടെ സംഗീതവും, Ical Tanjung യുടെ ഛായാഗ്രഹണവും മികച്ചതായിരുന്നു... അതുപോലെ Arifin Cu'unk യുടെ എഡിറ്റിംഗും മികച്ചതായിരുന്നു...

Rapi Films ഇന്റെ ബന്നേറിൽ Gope T. Samtani
Sunil Samtani,Priya N.K. എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Rapi Films,CJ Entertainment എന്നിവർ സംയുക്തമായിയാണ്  വിതരണം നടത്തിയത്... ഇന്തോനേഷ്യൻ ബോക്സ്‌ ഓഫീസിൽ ഏറ്റവും വലിയ വിജയം കൊയ്ത ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി... .ഇന്തോനേഷ്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി Best selling ഫിലിം ആയ ഈ ചിത്രം പേടിക്കൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോകാം.. .

Wednesday, June 20, 2018

Missing (hindi)



Mukul Abhyankar കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച ഈ ഹിന്ദി മിസ്ടറി ത്രില്ലെരിൽ Tabu
Manoj Bajpayee, Annu Kapoor എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

സുശാന്ത് ദൂബൈ എന്നാ ബിസിനസ്സ്മാൻ അദ്ദേഹത്തിന്റെ ഭാര്യ അപർണ്ണയും മകൾ തിത്തിലികും ഒപ്പം മൗറീഷ്യസ്യിൽ എത്തുന്നതും അതിന്ടെ അവരുടെ മകൾ തിത്തിലി കാണാതാവുന്നതോട് കൂടി കഥ കൂടുതൽ ത്രില്ലിങ്ങും എൻഗേജിങ്ങും ആകുന്നു..

സുശാന്ത് ദുബൈ ആയി മനോജ്‌ ബാജ്പയീയും, അപർണ ആയി തബുവിന്റെയും മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് ചിത്രത്തിന്റെ കരുത്... ഇവരെ കൂടാതെ അന്നു കപൂർ, പ്രിയങ്ക സെറ്റിയ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

Shri Adhikari Brothers,Anand Pandit Motion Pictures,Manoj Bajpayee Productions,Friday Filmworks എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Shital Bhatia,Shabana Raza Bajpayee,Vikram Malhotra,Shri Adhikari Brothers,Anand Pandit,Roopa Pandit എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
Sudeep Chatterjee നിർവഹിച്ചു.... Shree Narayan Singh ആണ് എഡിറ്റർ....

Abundantia Entertainment, Friday Filmworks എന്നിവർ വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിക്സിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം  ബോക്സ്‌ ഓഫീസിൽ ആവറേജ് വിജയം  ആണ്.... ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചെറിയ ത്രില്ലെർ

Deivathinte makan



വിനയൻ സംവിധാനം ചെയ്തു ജയറാം പൂജ ഭട്ട്  എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ മലയാളം കോമഡി ഫാമിലി ചിത്രം സോണിയ - സണ്ണി  എന്നിങ്ങനെ രണ്ടു പേരിലിടെ സഞ്ചരിക്കുന്നു...

അനാഥനായ സണ്ണി പള്ളിയിലെ വയലിൻ വായനക്കാരനും പാട്ടുകാരനും ആണ്... സോണിയ എന്നാ വലിയ വീട്ടിലെ പെൺകുട്ടി തന്നോട് ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അദ്ദേഹം അവളിൽ നിന്നും ഒഴിഞ്ഞുമാറുന്നു....പക്ഷെ ഒരു പൊതുവേദിയിൽ അവൾ അവനെ ചുംബിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്..

ജയറാം, പൂജ ഇവരെ കൂടാതെ ജനാർദ്ദനൻ, മണിച്ചേട്ടൻ, ജഗതിച്ചേട്ടൻ, എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

എസ് രമേശൻ നായരുടെ വരികൾക്ക് വിദ്യാസാഗർ ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ ഏദൻ പൂവേ എന്ന് തുടങ്ങുന്ന ഗാനം എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്..

സാജു ജോർജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയെങ്കിലും ക്രിട്ടിൿസിന്റെ ഇടയിൽ സമ്മിശ്ര പ്രതികരണം ആണ് നേടിയത്.... കാണു ആസ്വദിക്കൂ ഈ കൊച്ചു ചിത്രം

Tuesday, June 19, 2018

Mazha



"നഷ്ടപെട്ട നീലാംബരി " എന്നാ മാധവിക്കുട്ടിയുടെ ചെറുകഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ, സംയുക്ത വർമ  എന്നിവർ പ്രധാനകഥാപാത്രങ്ങൾ  ആയി എത്തി...

ഭദ്ര എന്നാ സംഗീത വിദ്യാർത്ഥിയും അവളുടെ ഗുരു ആയ രാമാനുജ ശാസ്ത്രികളും തമ്മിലുള്ള അത്യപൂർവം ആയ ഒരു ബന്ധത്തിന്റെ ബാക്കിപത്രം ആണ് ഈ ചിത്രം...

ഭദ്ര എന്നാ കഥാപാത്രം ആയി സംയുകത വർമയും, രാമാനുജ ശാസ്ത്രികൾ ആയി ബിജു മേനോനിന്റെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രത്തിൽ ഇവരെ കൂടാതെ ലാൽ, തിലകൻ സാർ, എന്നിവരും മികച്ച കഥാപാത്രങ്ങൾ ആയി ഉണ്ട്...

Bharathiyar, Kaithapram Damodaran Namboothiri, O. V. Usha, Yusuf Ali Kecheri,  K. Jayakumar എന്നിവരുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണമിട്ട ഒൻപതു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... എല്ലാം ഒന്നിലൊന്നു മികച്ചത്..ഇതിലെ ആഷാഢം പാടുമ്പോൾ, ഇത്രേമേൽ മണമുള്ള എന്ന് തുടങ്ങുന്ന ഗാനങ്ങൾ ഇന്നും എന്റെ പ്രിയപെട്ടവയാണ്.. S. Kumar ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു...

Yusufali Kechery ഇക് National Film Award for Best Lyricist വാങ്ങിക്കൊടുത്ത  ചിത്രം സംയുതയ്ക് Filmfare Awards South ഇൽ മികച്ച മലയാളം നടി പട്ടവും നേടിക്കൊടുത്തു..... അതുപോലെ ആ വറ്ഷത്തെ Kerala State Film Awards,Asianet Film Awards എന്നി പുരസ്കാര വേദികളിൽ നിറഞ്ഞ സാന്നിധ്യം ആയി ഈ ചിത്രം....

ക്രിട്ടിൿസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ അത്ര ശോഭിച്ചില്ല.. Beena Paul& B. Ajithkumar എന്നിവർ എഡിറ്റിംഗ് നിർവഹിച്ച ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്.... കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം..

Monday, June 18, 2018

irumbu thirai (tamil)



നീലാംബരി ,വിനായക് മഹാദേവ(ഇത് നായകൻ ആണോ വില്ലൻ ആണോ എന്ന് ഇന്നും സംശയം ഉണ്ട് ), സിദ്ധാർഥ് അഭിമന്യുവിനും ശേഷം നായകനെകാളും ഇഷ്ടപെട്ട തമിഴ് വില്ലൻ കഥാപാത്രം... അതാണ്‌ white devil എന്നാ സത്യമൂർത്തി...

Vishal Film Factory യുടെ ബാനറിൽ Vishal,Arjun Sarja,Samantha Akkineni എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ P.S.Mithran ചിത്രം അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ എനി മുതൽ ഉണ്ട്...

Online ചതികുഴികൾ എങ്ങനെ എല്ലാം നമ്മുക്ക് ചുറ്റും ഉണ്ട് എന്ന് പറഞ്ഞു തരുന്ന ഈ ചിത്രം മേജർ കതിരവൻ-സത്യമൂർത്തി എന്നി കഥാപാത്രങ്ങൾക് ഇടയിൽ നടക്കുന്ന ഒരു മികച്ച cat and mouse ഗെയിം ചിത്രം ആണ്...

സ്വന്തം അനിയത്തിയുടെ കല്യാണം നടത്താനായി ഒരു ചെറിയ കള്ളം പറഞ്ഞു ബാങ്കിൽ നിന്നും ലോൺ എടുക്കുന്ന മേജർ കതിരവന്റെ  ആ പൈസ മുഴുവൻ അയാൾ പോലും അറിയാതെ വേറൊരാൾ കട്ടെടുക്കുന്നതും അങ്ങനെ ആ പൈസ തേടി ഇറങ്ങുന്നാ കതിരവന്  വൈറ്റ് ഡെവിൾ എന്നാ  സത്യമൂർത്തയെ പരിചയപെടെണ്ടി വരുണത്തോട് കൂടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

കതിരവൻ ആയി വിശാലും, white devil ആയി അർജുനും ഒപ്പത്തിന് ഒപ്പം നിന്നു.... ഇവരെ കൂടാതെ സാമന്തയുടെ രതി ദേവി, ഡൽഹി ഗണേഷിന്റെ രംഗസ്വാമി എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു...

വിഘ്നേഷ് ശിവൻ, വിവേക്, നവീൻ എന്നിവരുടെ വരികൾക്ക് Yuvan shankar raja ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഒരു വട്ടം കേൾകാം...

ചിത്രത്തിന്റെ ഛായാഗ്രഹണം George C. Williams നിർവഹിക്കുന്നു.... എഡിറ്റിംഗ് Ruben.... Lyca Productions,Krikes Cine Creations എന്നിവർ ചേർന്നു വിതരണം നടത്തിയ ചിത്രം ബോക്സ്‌ ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച്ച പ്രകടനം കാഴ്ചവെച്ചു....

വൽകഷ്ണം :
സത്യം പറയാലോ ഇത് കണ്ടുകഴിഞ്ഞതിനു ശേഷം മൊബൈൽ ഓൺ ആകാൻ തന്നെ പേടി ആകുന്നു...പിന്നെ വേറൊരു സാധനത്തിന്റെ ഏറ്റവും മോശം വശം പച്ചക്ക് കാണിച്ചിട്ടുമുണ്ട് 😱😱😱😱😱

Sunday, June 17, 2018

Jurrasic world :the fallen kingdom (english)



 Colin Trevorrow,Derek Connolly എന്നിവരുടെ കഥയ്ക്   J. A. Bayona   സംവിധാനം ചെയ്ത ഈ ചിത്രം Jurassic World trilogy യിലെ രണ്ടാം ചിത്രം ആണ്...

Isla Nublar എന്നാ സ്ഥലത്തു ഒരു ദ്വീപിൽ പാർപ്പിച്ചായിരിക്കുന്ന ദിനോസറുകളെ  അവിടെ യുള്ള ഒരു അഗ്നിപർവതം വിസ്ഫോടനം ചെയ്യണത്തിനു മുൻപ് രക്ഷപെടുത്താൻ Claire Dearing,  Owen Grady എന്നിവർ ഇറങ്ങിപുറപ്പെടുന്നതും അതിന്ടെ ആ ദ്വീപിൽ ആ ദിനോസറുൾക് സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വേദന ജനകമായ അതിക്രൂര കൃത്യങ്ങൾ അവർ കാണുനത്തോട് കൂടി അതിനു കാരണക്കാരെ അവർ തേടി ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ച അവർ നേരിടുന്ന പ്രശ്ങ്ങളും ആണ് ചിത്രം പറയുന്നത്...

Owen Grady ആയി Chris Pratt ഉം Claire Dearing ആയി Bryce Dallas Howard ഇന്റെയും മികച്ച പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്.... ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാവരും അവരുടെ റോളുകൾ ഭംഗിയാക്കി....

Michael Giacchino സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Óscar Faura നിർവഹിക്കുന്നു... അതിഗംഭീരം... അതുപോലെ Bernat Vilaplana ഇന്റെ എഡിറ്റിംഗും കൈയടി അർഹിക്കുന്നു....

Universal Pictures,Amblin Entertainment,The Kennedy/Marshall Company,Legendary Pictures എന്നി കമ്പനികളുടെ ബന്നേറിൽ Frank Marshall,Patrick Crowley,Belén Atienza എന്നിവർ പ്രൊഡ്യൂസ്  ചെയ്ത ഈ ചിത്രം Universal pictures ആണ് വിതരണം ചെയുന്നത്.... ബോക്സ്‌ ഓഫീസിൽ മികച്ച അഭിപ്രായം കൊയ്യുന്ന ചിത്രം വീണ്ടും ബോക്സ്‌ ഓഫീസിൽ ചരിത്രം കുറിക്കട്ടെ എന്ന് പ്രതീക്ഷിച്ചകൊണ്ട്....

Saturday, June 16, 2018

Thira





ഒരു മലയാളീ എന്തുകൊണ്ട് ഈ ചിത്രങ്ങളുടെ  രണ്ടാം ഭാഗം ഇറക്കുനില്ല എന്ന് ചോദിക്കുണ്ടെങ്കിൽ അതിൽ ഈ ചിത്രം ആയിരിക്കും ഏറ്റവും മുൻപന്തിയിൽ ഉണ്ടാവുക....

Rakesh Mantodi യുടെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ രചിച്ച വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലറിൽ ശോഭന, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു....

Dr. രോഹിണി പ്രണബ് എന്നാ cardiac surgeon ഇന്റെ ജീവിതത്തിൽ നടക്കുന്ന ചിലസംഭവങ്ങളിലേക് വിരൽചൂണ്ടി തുടങ്ങുന്ന ചിത്രം Human trafficking ആൽക്കറും അവരും തമ്മിലുള്ള ഒരു cat and mouse Game ഇന്റെ ഫാസ്റ്റർ വേർഷൻ ആയി പറയാം... സ്വന്തം ഭർത്താവിന്റെ തിരോധനത്തെ കുറിച് അന്വേഷിക്കാൻ ഇറങ്ങുന്ന രോഹിണിക് അവർ നടത്തികൊണ്ട് പോകുന്ന അനാഥാലയത്തിലെ താങ്ങും തണലും ഇല്ലാത്ത പാവം കുട്ടികളുടെ തിരോധാനം അന്വേഷിക്കേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന ചില സംഭവങ്ങളും ആണ് ഈ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഇതിവൃത്തം...

രോഹിണി പ്രണബ് എന്നാ അതിശക്തമായ കഥാപാത്രം ആയി ശോഭന നിറഞ്ഞാടിയ ചിത്രത്തിൽ നവീൻ എന്നാ കഥാപാത്രം ആയി ധ്യാനും സ്വന്തം സാന്നിധ്യം ഉറപ്പാക്കി... ഇവരെ കൂടാതെ ദീപക് പറമ്പൊൾ, സിജോയ് വര്ഗീസ്, ഗൗരവ വാസുദേവ എന്നിവരും മികച്ച കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ട്...

Anu Elizabeth jose ഇന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്നു മികച്ചത്... ഇതിൽ ഹിശാമും നേഹയും കൂടി പാടിയ താഴ്വാരം എന്നാ ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നായി ഉണ്ട്...

Jomon T. John ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Ranjan Abraham ആണ്.... മികച്ച നടി, പുതുമുഖ എന്നി വിഭാഗങ്ങളിൽ അവാർഡ് വാങ്ങിട്ടുള്ള ഈ ചിത്രം Gwinnett Center International Film Festival ഇന്റെ  International Competition section ഇൾ പ്രദര്ശിപ്പിച്ചിട്ടുണ്ട്....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ്‌ ഓഫീസിൽ ആവറേജ് ആയിരുന്നു... ഒരു triology

Friday, June 15, 2018

Kaththi



AR Murugadoss കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ഈ തമിഴ് Action drama ചിത്രം Lyca Productions ഇന്റെ ബന്നേറിൽ K. Karunamoorthi, A. Subashkaran എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുള്ളത്....

കതിർ എന്നാ വിളിപ്പേരുള്ള കതിരേശൻ എന്ന കൽക്കത്തയിലെ ഒരു ജയിൽപുള്ളി അവിടെന്നു രക്ഷപെട്ടു ചെന്നൈയിൽ എത്തി സുഹൃത്തിന്റെ കൂടെ  ബാങ്കോകിലേക് രക്ഷപെടാൻ പദ്ധതി ഇടുന്നു... പക്ഷെ  എയർപോർട്ടിൽ വച്ചു കാണുന്ന അങ്കിത എന്നാ പെണ്കുട്ടിയോടുള്ള ഇഷ്ടം കതിരിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും പിന്നീട് ആ രാത്രി അദേഹത്തിന്റെ മുൻപിൽ നടക്കുന്ന ഒരു ആക്‌സിഡന്റ് കതിരിന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് ഈ murgodass ചിത്രം പറയുന്നത്...

കതിർ,ജീവനതം എന്നി കഥാപാത്രങ്ങൾ ആയി വിജയും, അങ്കിത ആയി സാമന്തയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ചിരാഗ് എന്നാ അതിശക്തമായ വില്ലൻ വേഷത്തെ Neil Nitin Mukesh അവതരിപ്പിച്ചു...

Yugabharathi, Madhan Karky, Anirudh Ravichander,P. Vijay എന്നിവരുടെ വരികൾക്ക്  Anirudh Ravichander ഈണമിട്ട ഏഴോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.... ഇതിലെ യേശുദാസ് പാടിയ "നീ യാരോ " എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്...

George C. Williams ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad നിർവഹിക്കുന്നു.. Eros international ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച പ്രതികരണവും വിജയവും കൊയ്ത ഈ ചിത്രത്തിൽ വിജയ് ചെയ്ത ജീവാനന്തം എന്നാ കഥാപാത്രം അദേഹത്തിന്റെ ഹേറ്റേഴ്‌സ് ഇന്റെ പോലും പ്രീതി പിടിച്ചു പറ്റി... അത്രെയും മനോഹരവും അതിശക്തവും ആയിരുന്നു ഈ കഥാപാത്രം....

South Film fare awards, Edison awards, IIFA Utsavam, Norway Tamil Film Festival Awards, South Indian International Movie Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായവും പല അവാർഡുകളും വാരിക്കൂട്ടിയ ഈ ചിത്രം khiladi number 150 എന്നാ പേരിൽ തെലുഗിൽ പുനര്നിര്മിച്ചിട്ടുണ്ട്...

എന്റെ ഏറ്റവും പ്രിയപ്പെട്ട വിജയ് ചിത്രങ്ങളിൽ ഒന്ന്.. .

Thursday, June 14, 2018

Tamilpadam (tamil)



തമിഴ്‌പടം... ഒരു സിനിമ spoof കണ്ടിട്ട് ഇത്രെയും ഞാൻ ചിരിച്ചിട്ട് ഇല്ല... നമ്മടെ കണ്ണൻ സ്രാങ്കിന്റെ വാക്ക കടമെടുത്തു പറയുവാണേൽ "ഇത് കണ്ടു ചിരിക്കാൻ തുടങ്ങിയാൽ പിന്നെ ചിരി നിർത്താൻ പറ്റൂല.... "

C S Amudan സംവിധാനം ചെയ്തു ശിവ, ദിശ പണ്ടേ, മനോബല എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ കഥ  K. Chandru വും തിരക്കഥ സ്വയം സംവിധായകനും നിർവഹിച്ചു....

 ജനിക്കുന്ന ആൺകുട്ടികളെ മുഴുവൻ കൊല്ലാൻ ഉത്തരവുള്ള സിനിമാപാട്ടി എന്നാ ഗ്രാമത്തിൽ ജനിക്കുന്ന ഒരു ആൺകുട്ടി അമ്മുമ്മയോട് അവൻ ജനിച്ചപാടേ സംസാരിക്കുന്നതും അതിന്റെ ഫലമായി ആ കുട്ടി ചെന്നൈയിൽ എത്തി പിന്നീട് ശിവ എന്നാ പേരിൽ അവിടെ അറിയപെടാൻ തുടങ്ങുന്നു... പക്ഷെ പ്രിയ എന്നാ പെൺകുട്ടിയെ സ്നേഹിക്കുന്ന ശിവയുടെ ജീവിതത്തിൽ അവളുടെ അച്ഛൻ വില്ലൻ ആയി കടന്നുവരുണത്തോട് കൂടി അവന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ആണ് ഈ tamil unlimited paradoy ചിത്രം പറയുന്നത്...

Nirav Shah ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ മ്യൂസിക്  Kannan ആണ്...... എഡിറ്റിംഗ് T. S. Suresh നിർവഹിച്ചു.... ഒരു പക്കാ ഫുൾ packed സ്പൂഫ് ആയ ഈ ചിത്രം തമിഴ് സിനിമയെ മുഴുവൻ അങ് അറ്റം വരെ കളിയാക്കുകയും ചെയ്യുന്നുണ്ട്.... ഓരോ സീനിലും അത് പച്ചയ്ക് കാണാൻ സാധിക്കും...

ചന്ദ്രു, തിയായു എന്നിവരുടെ വരികൾക്ക് കണ്ണൻ ഈണമിട്ട അഞ്ചു ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിൽ സിനിമയും അതുപോലെ നടി നടന്മാരും ഒരുപോലെ സ്പൂഫ് ചെയ്യപെടുന്നുണ്ട്...

Cloud Nine Movies,Y NOT Studios എന്നിവരുടെ ബന്നേറിൽ Dayanidhi Azhagiri, S. Sashikanth എന്നിവർ നിർമിച്ച ഈ ചിത്രം Dhayanidhi Alagiri ആണ് വിതരണം ചെയ്തത്.... തമിഴ് ബോക്സ്‌ ഓഫീസിനെ മുഴുവൻ ഇളക്കിമറിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെയും എന്റെയും  പ്രിയപ്പെട്ട ചിത്രം ആയി മാറി...

പേരിൽ തന്നെ ചിത്രം അടുത്ത ലെവൽ ആകും എന്ന് വിളിച്ചൂതികൊണ്ട് വരുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2.0 ഇന്റെ വെറും ടീസർ തന്നെ ചിത്രത്തിന്റെ മാറ്റു തുറന്നു കാട്ടുന്നുണ്ട്..... ആദ്യമായിട്ട് ആയിരിക്കും ഇറങ്ങാൻ പോകുന്ന ചിത്രത്തിന്റെ സ്പൂഫ് ഒരു പ്രായക്ഷകൻ ചിത്രം ഇറങ്ങുന്നതിനു മുൻപ് കാണാൻ പോകുന്നത്....

കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണു... കട്ട waiting for 2.0

Wednesday, June 13, 2018

Premonition (english)



Bill Kelly കഥയും തിരക്കഥയും രചിച്ച Mennan Yapo സംവിധാനം ചെയ്‌ത ഈ American supernatural thriller  ചിത്രത്തിൽ Sandra Bullock, Julian McMahon,  Nia Long എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

Jim-Linda എന്നി ദമ്പദികളിൽ നിന്നാണ് ചിത്രം വികസിക്കുന്നത്...  ഒരു ദിനം ഒരു ബിസിനസ് ട്രിപ്പിന് ഇറങ്ങുന്ന ജിഇന്റെ മരണവാർത്തയാണ് ലിൻഡ കേൾക്കുന്നത്....  കരഞ്ഞു തളർന്ന അവൾ കിടക്കയിൽ ഉറങ്ങുന്നു... പിന്നീട് അടുത്ത ദിനം ഉറക്കമുണർന്ന നോക്കുന്ന ലിൻഡ പക്ഷെ ജിമിനെ ജീവനോടെ കാണുനത്തോട് കൂടി തനിക്കു ചുറ്റും നടക്കുന്ന ഒരു ലൂപിനെ കുറിച്ച് കൂടുതൽ അറിയുകയും ആ ലൂപിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതും ആണ് കഥാ സാരം...

ജിം ആയി Julian McMahon ഇന്റെയും ലിൻഡ ആയി Sandra Bullock ഇന്റെയും അഭിനയം പ്രശംസ അർഹിക്കുന്നു ... ഇവരെ കൂടാതെ ചിത്രത്തിൽ വന്ന എല്ലാവരും തങ്ങളുടെ റോൾ ഭംഗി ആക്കി...

Metro-Goldwyn-Mayer,Hyde Park Entertainment,
Offspring Entertainment എന്നിപ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Ashok Amritraj,Jon Jashni,Adam Shankman,Jennifer Gibgot,Sunil Perkash
Nick Hamson എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിൻറെ ഛായാഗ്രഹണം Torsten Lippstock ഉം എഡിറ്റിംഗ് Neil Travis ഉം നിവഹിക്കുന്നു... Mindblowing......ഈ രണ്ടു വിഭാഗവും ഇങ്ങനെ നിർവചിക്കാം... മ്യൂസിക് Klaus Badelt.... TriStar Pictures ആണ് ചിത്രത്തിന്റെ വിതരണം...

ക്രിട്ടിൿസിൻറെ ഇടയിൽ മോശം അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് വിജയം നേടി... എന്നിരുന്നാലും എന്നിക് ഈ ചിത്രം ഇഷ്ടപ്പെട്ടു.... കാണു ആസ്വദിക്കൂ.. .

Monday, June 11, 2018

The tooth and the nail /Stone Mansion Murder Case (korean)



Bill S. Ballinger ഇന്റെ അതെ പേരിലിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ സൗത്ത് കൊറിയൻ Neo crime thriller ചിത്രം Sik Jung, Kim Hwee എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിട്ടുള്ളത്....
സൗത്ത് കൊറിയയിലെ ഒരു വലിയ ബംഗ്ലാവിൽ നടന്ന വെടിവെപ്പിനെ കുറിച്ചുള്ള ഒരു കോർട്ട് റൂം ട്രയൽ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.....

അവിടെ ആ റൂമിൽ ആറു ബുള്ളറ്റ്‌സ് ഉള്ള സ്വന്തം തോക്കിൽ നിന്നും ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണി ആയ
Nam Do-Jin സ്വന്തം Chauffer ആയ Choi Seung-Man  ഇനെ വെടിവച്ചു കൊല്ലുന്നതും അതിനോട് അനുബന്ധിച്ച ഉള്ള വിചാരണയും ആണ് ചിത്രത്തിന് ഇതിവൃത്തം... പക്ഷെ ആ കോർട്ടിൽ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി എത്തുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നു...

Kim Ju-Hyeok ചെയ്ത Nam Do-Jin എന്നാ കഥാപാത്രവും Ko Soo ചെയ്ത Choi Seung-Man എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു... രണ്ടാളും മത്സരിച്ചു അഭിനയിച്ചു... അതുപോലെ ചിത്രത്തിലെ വരെ ഒരു പ്രധാനകഥാപാത്രത്തെ അവതരിപിച്ച Lim Hwa-Young ഇന്റെ Jung Ha-Yeon എന്നാ കഥാപാത്രവും മികച്ചതായിരുന്നു....

 Yoon Jong-Ho ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ Yoon Ji-Ho ആണ് ... .CineGuru/Kidari Ent enni കമ്പനികൾ ആണ് വിതരണം... .ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത അഭിപ്രായവും പ്രകടനവും നടത്തി ഈ ചിത്രം...

ഓരോ സെക്കണ്ടും ത്രില്ല് അടുപ്പിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്... കാണു ആസ്വദിക്കൂ ഈ മികച ചിത്രം

Jil junk juk (tamil)



Deeraj Vaidy, Mohan Ramakrishnan എന്നിവരുടെ തിരക്കഥയിൽ Deeraj Vaidy സംവിധാനം ചെയ്തു സിദ്ധാർഥ്, അവിനാഷ് രഘുദേവൻ, സനന്ത് റെഡ്‌ഡി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ Tamil black comedy film സിദ്ധാർഥ് ആണ് narrate ചെയ്യുന്നത്.... .

Jil, junk, juk, എന്നിങ്ങനെ മൂന്ന് കൂട്ടികാരിലൂടെയാണ് ചിത്രത്തിന്റെ വികസനം .. കൊക്കൈൻ എന്നാ മാരകമായ drug smuggle ചെയ്യാൻ ഇറങ്ങിപുറപ്പെടുന്ന അവർക്ക് കിട്ടുന്ന ജോലി ഒരു കൊക്കൈൻ പെയിന്റ് അടിച്ച ഒരു കാർ വേറെ സ്ഥലത്തു എത്തിച്ചു കൊടുക്കാൻ  ആണ്.... അവർ ആ drug car എടുത്തു യാത്ര തുടങ്ങുന്നതും ആ യാത്രക്കിടെ നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രം പറയുന്നത് .

Jil ആയി സിദ്ധാർഥ്, junk ആയി ആയി അവിനാഷും, Juk ആയി സനന്ത് റെഡ്‌ഡിയുടെയും മാസമാരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്...മൂന്ന് പേരും ഒന്നിലൊന്നു സൂപ്പർ ആയിരുന്നു...ഇവരെ കൂടാതെ ജാസ്മിൻ ഭാസിൻ, നാസ്സർ, രാധ രവി എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട് ....

Etaki Entertainment ഇന്റെ ബന്നേറിൽ സിദ്ധാർഥ് നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Shreyaas Krishna നിവഹിക്കുന്നു.. Kurtz Schneider ആണ് എഡിറ്റിംഗ്....

Vishal Chandrashekhar ഇന്റെ മ്യൂസിക്കിന് വിവേക്, ധീരജ്, സിദ്ധാർഥ് എന്നിവർ രചിച്ച അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... Think musiq ഗാനങ്ങളുടെ വിതരണം ഏറ്റടുത്തു...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായങ്ങലും പ്രകടനവും കാഴ്ചവെച്ച ഈ ചിത്രം കാണാത്തവർ ഉണ്ടേൽ പെട്ടന്ന് കണ്ടോളു...  ഒരു മികച്ച എന്റെർറ്റൈനെർ...

Sunday, June 10, 2018

Kshanam (telugu)



Adivi Sesh ഇന്റെ കഥയ്ക് Adivi Sesh,Ravikanth Perepu,Abburi Ravi എന്നിവർ ചേർന്നു തിരക്കഥ രചിച്ച Ravikanth Perepu സംവിധാനം ചെയ്ത ഈ  തെലുഗ് മിസ്ടറി ത്രില്ലെരിൽ Adivi Sesh, Adah Sharma, Anasuya Bharadwaj എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

ഋഷി എന്നാ  San Francisco യിൽ ജോലി ചെയ്യുന്ന ബിസ്സിനെസ്സ് മാഗ്നെറ്റിനു അദേഹത്തിന്റെ പഴയ കാമുകി ശ്വേത അവളുടെ മകളുടെ തിരോധനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായം ആവശ്യപ്പെടുന്നതും അങ്ങനെ ഋഷി അവളെ സഹായിക്കാൻ ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ച അദ്ദേഹം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ആണ് ഈ ചിത്രം നമ്മളോട് പറയുന്നത്...

Adivi Sesh  ചെയ്ത ഋഷി എന്നാ കഥാപാത്രം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്... മികച്ച അഭിനയം..  അതുപോലെ adah sharma യുടെ ശ്വേത, Satyadev Kancharana യുടെ കാർത്തിക്,    Anasuya Bharadwaj ഇന്റെ ACP Jaya Bharadwaj എന്നാ കഥാപാത്രങ്ങളും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്...

PVP cinema ഇന്റെ ബാനറിൽ PVP cinema എന്നാ കമ്പനി നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Shaneil Deo നിർവഹിക്കുന്നു....
Arjun Shastri, Ravikanth Perepu എന്നിവർ ആണ് എഡിറ്റർമാർ.... Sricharan Pakala എന്റേതാണ് ചിത്രത്തിന്റെ മ്യൂസിക്...

ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും നേടിയ ചിത്രം ഹിന്ദിയിൽ bhaagi 2, തമിഴിൽ sathya എന്നാ പേരിലും പുനർനിർമിച്ചിട്ടുണ്ട്... കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം.. .

Saturday, June 9, 2018

Kaala (tamil)



Pa ranjith തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ Pa. Ranjith
Aadhavan Dheetchanya,K. Makizhnan എന്നിവർ ചേർന്നാണ് എഴുതിട്ടുള്ളത്....

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കുടിയേറി ധാരാവിൽ എത്തിയ ജനങ്ങളിൽ നിന്നും അവിടത്തെ യൂണിയൻ മിനിസ്റ്റർ Haridev എന്നാ 'hari dada' അവരുടെ പാർപ്പിടം പുതച്ചു നീക്കാൻ തുടങ്ങുന്നതും അതിനെ എതിർക്കുന്നത്തിനു "കാല" എന്നാ വിളിപ്പേരുള്ള അവരുടെ തല കാരികാലനും കൂട്ടരും എതിർക്കുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവികാസങ്ങളിലൂടെയും ആണ് ചിത്രം സഞ്ചരിക്കുന്നത്. .

ഹരി ദാദ എന്നാ കഥാപാത്രം ആയി നാനാ പടേക്കർ ജീവിക്കുകയായിരുന്നു... മിക്കവാറും രജനി ചിത്രങ്ങളിലും അദേഹത്തിന്റെ ഹീറോയിസത്തിനു മുൻപിൽ വില്ലന്മാർക് ക്കോമാളികൾ ആകാനാണ് വിധിയുണ്ടാവാറ്....
 ഇവിടെയാണ്‌ പാ രഞ്ജിത്ത് എന്നാ സംവിധായകൻ നാനാ പടേക്കർ എന്നാ ഹിന്ദി ഹീറോയെ വച്ചു തിരുത്തികുറിച്ചത്.... വാക്കുകൾ കൊണ്ട് മാത്രമല്ല വെറും നോക് കൊണ്ട് വില്ലന്റെ ഏറ്റവും മികച്ച മൂർത്തീഭാവം തന്നെ ആയിരുന്നു ഹരി ദാദ....ചില ഇടങ്ങളിൽ തലൈവയെ വരെ നിഷ്പ്രഭം ആകുന്ന അഭിനയം.... ഒരു പോരായിമ തോന്നിയത് അദേഹത്തിന്റെ തമിഴ് ഡബ്ബിങ് മാത്രം ആയിരുന്നു ...

പിന്നെ നമ്മുടെ തലൈവാ... പൊളിച്ചു അടുക്കി കളഞ്ഞു അദ്ദേഹം... ഹരി ദാദയും -കാലയും തമ്മിൽ ഹരിദാദയുടെ വീട്ടിൽ വച്ചുള്ള ഒരു സംഭാഷണം ഉണ്ട്.... ശരിക്കും ഇവിടെ ആരാണ് സ്കോർ ചെയ്തത് എന്ന് ഇപ്പോളും എന്നിക് ഡൌട്ട് ഉണ്ട്.... ഒന്നന്നര പ്രകടനം...  അതുപോലെ ബ്രിഡ്ജ് സീനൊക്കെ അപാരം....

പിന്നീട് എടുത്തു പറയേണ്ട പ്രകടനം ആയിരുന്നു സെൽവി എന്നാ കഥാപാത്രം ചെയ്ത  ഈശ്വരി രൗ വിന്റെ കഥാപാത്രം... കാലയും - സെൽവിയും തമ്മിലുള്ള നിമിഷങ്ങൾ ശരിക്കും  നമ്മളെ അവരുടെ തന്നെ ലോകത്തേക്ക് കൂട്ടികൊണ്ടുപോകും...  അത്രെയും മനോഹരം......

രജനിയുടെ രാഷ്ട്രീയത്തിലേക്കുള്ള ഒരു തുറന്ന വാതിൽ ആയി ഈ ചിത്രം നമ്മുക്ക് തോനാം... കാരണം ഈ ചിത്രം പറയുന്നതും കറുപ്പിന്റെ രാഷ്ട്രിയം ആണ്.... രാവണൻ സീതയെ കട്ടുകൊണ്ടു പോയപ്പോൾ നമ്മൾ രാവണനെ വില്ലൻ എന്ന് വിളിച്ചു... പക്ഷെ ആരായിരുന്നു ശരിക്കും കെട്ടവൻ? അല്ലെങ്കിൽ നല്ലവൻ?  സ്വന്തം കയ്യിൽ കിട്ടിട്ടും ഒരു പോറൽ പോലും ഏൽപ്പിക്കാതെ സീതയെ ഒരു വർഷം സ്വന്തം രാജ്യത്ത് പാർപ്പിച്ച രാവണനോ അതോ ഏതോ ഒരാൾ ഒരു കൂട്ടത്തിൽ നിന്നും എന്തോ പറഞ്ഞ വാക്കിന്റെ പുറത്തു സ്വന്തം ഭാര്യയെ സംശയിച്ച രാമനോ?  ഇന്നും ഉത്തരം ഇല്ലാത്ത ചോദ്യം.... അവസാനത്തെ ആ ഒരു സീൻ ഇപ്പോളും കണ്ണിൽ നിന്നും മായുന്നില്ല...

Arunraja Kamaraj,Kabilan,Uma Devi,Arivu എന്നിവരുടെ വരികൾക്ക് Santhosh Narayanan ഈണമിട്ട ഏഴോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.... എല്ലാം ഒന്നിലൊന്ന് മികച്ചത്.. .ഇതിലെ കണ്ണമ്മ എന്ന് തുടങ്ങുന്ന ഗാനം എന്നെ ശരിക്കും നൊമ്പരപ്പെടുത്തി....

Murali G ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ A. Sreekar Prasad ആണ് ...
Wunderbar Films ഇന്റെ ബന്നേറിൽ ധനുഷ് പ്രൊഡ്യൂസ് ചെയ്ത ചിത്രം lyca productions ആണ് വിതരണം ചെയ്യുന്നത്...

തമിഴ് അല്ലാതെ ഹിന്ദി, തെലുഗ് ഭാഷകളിൽ പുറത്തിങ്ങിയ  ഈ ചിത്രത്തിൽ രജനി നാനാ ഈശ്വരി എന്നിവരെ കൂടാതെ സമുദ്രക്കനി, ഹ്യൂമ ഖുറേഷി എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു... ഓരോ സീനിലും ആക്ഷനും, മാസും, ക്ലാസും നിറയുന്ന ചിത്രം സംവിധായകന്റെ ആദ്യ ചിത്രത്തേക്കാളും നൂറു മടങ്ങു തിളങ്ങുന്നു.....

കാണു ആസ്വദിക്കൂ ഈ "തലൈവർ ദർശനം "

Kya re setting aa😘😘😘

Thursday, June 7, 2018

Vargam



M padmakumar തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലെരിൽ പ്രിത്വിരാജ്
രേണുക മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

സോളമൻ ജോസഫ് എന്നാ sub.ഇൻസ്‌പെക്ടറുടെ  ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്... വാവച്ചൻ എന്നാ  നാട്ടിലെ പ്രമാണിമാരോട് കൂറ് വച്ചു പുലർത്തുന്ന സോളമാണിന്  വാവച്ചന്റെ ശത്രുവും ആ നാട്ടിലെ വേറെ ഒരു പ്രമാണി ആയ ഉമ്മച്ചനുമായി പ്രശ്നത്തിൽ ആകേണ്ടി വരുണത്തോട് കൂടി കഥ കൂടുതൽ സങ്കീർണം ആകുകയും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സോളമന് എന്നാ കഥാപാത്രം  പ്രിത്വിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്... അദ്ദേഹത്തെ കൂടാതെ വാവച്ചൻ എന്നാ കഥാപാത്രം ആയി എത്തിയ വിജയരാഘവൻ ചേട്ടനും, ഉമ്മച്ചൻ ആയി എത്തിയ ദേവൻ ചേട്ടനും കൈയടി അർഹിക്കുന്നു...

Thottappally Subhash, Thej എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Shamdat നിർവഹിക്കുന്നു.... Ranjan Abraham ആണ് എഡിറ്റിംഗ്...

Hanees പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം Sargachitra യാണ് വിതരണം നടത്തിയത്.... ബോക്സ്‌ ഓഫീസിൽ പരാജയം ആണെങ്കിലും പ്രിത്വിയുടെ solomon എന്ന കഥാപാത്രം ഇന്നും ആളുകൾ ഓർക്കുന്നു..... കാണു ആസ്വദിക്കു


Wednesday, June 6, 2018

Thesis (Spanish)



Alejandro Amenábar,Mateo Gil എന്നിവരുടെ തിരക്കഥയിൽ Alejandro Amenábar സംവിധാനം ചെയ്ത ഈ സ്പാനിഷ് ത്രില്ലെർ Ángela എന്നാ മാഡ്രിഡ്‌ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു പെണ്കുട്ടിയിലുടെ വികസിക്കുന്നു...

കോളേജ് പ്രോജക്ടിന്റെ ഭാഗമായി audiovisual violence and the family എന്നാ വിഭാഗത്തിൽ thesis സമർപ്പിക്കാൻ ഒരുങ്ങുന്ന angela Chema എന്നാ സ്വന്തം സുഹൃത്തിനൊപ്പം അതിന്റെ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുന്നു.... കുറെ ഏറെ വയലെന്സ് സിനിമകളും pornographic videos ഇന്റെയും കളക്ഷൻ ഉള്ള chema അവളെ സഹായിക്കാൻ ഇറങ്ങുന്നു... അതിനിടെൽ തീസിസിന്റെ ആവശ്യത്തിനായി angela സ്വന്തം പ്രൊഫസ്സർ ആയ  Professor Figueroa യെ സമീപിക്കുകയും പക്ഷെ ലൈബ്രറിയിലെ ഒരുഇടതു വച്ചു കിട്ടുന്ന ഒരു വീഡിയോ ടേപ്പ് അദേഹത്തിന്റെ ജീവൻ എടുക്കുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആവുന്നതാണ് കഥ സാരം...

Ana Torrent ചെയ്ത Ángela Márquez എന്നാ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ.. അത്രെയും മനോഹരം ആയിരുന്നു അവരുടെ ഓരോ ഷോട്സും... അതുപോലെ Fele Martínez ഇന്റെ chema, Eduardo Noriega ഇന്റെ Bosco Herranz എന്നികഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു...

Alejandro Amenábar ചെയ്ത ചിത്രത്തിന്റെ സംഗീതവും  Hans Burman ഇന്റെ ഛായാഗ്രഹണവും ആണ് പിന്നെ എടുത്തുപറയേണ്ടത്... അത്രെയും മനോഹരം... María Elena Sáinz de Rozas ആണ് ചിത്രത്തിൻറെ എഡിറ്റർ...


Emiliano Otegui,José Luis Cuerda എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Las Producciones del Escorpión ആണ് വിതരണം നടത്തിയത്..... സ്പാനിഷ് ബോക്സ്‌ ഓഫീസിൽ മികച്ച വിജയം കൊയ്ത ചിത്രം  Best Film, Best Original Screenplay,  Best Director കൂടാതെ വേറെയും കുറെ ഏറെ അവാർഡുകൾ ഗോയ അവാർഡ്സിൽ സ്വന്തമാക്കിട്ടുണ്ട്.... കാണു ആസ്വദിക്കൂ ഈ മികച്ച ത്രില്ലെർ... .

Lakshya(hindi)



Javed Akhtar കഥയും തിരക്കഥയും രചിച് Farhan Akhtar ഇന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ war-drama ചിത്രം കാർഗിൽ യുദ്ധത്തിന്റെ ബാക്ക്ഡ്രോപ്പിൽ  ഹൃതിക് റോഷൻ, അമിതാഭ് ബച്ചൻ, പ്രീതി സിന്റ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ്.......

ജീവിതത്തിൽ ഒരു ലക്ഷ്യവും ഇല്ലാത്ത Karan Shergill എന്നാ ചെറുപ്പക്കാരൻ  അച്ഛന്റെയും വീട്ടുകാരുടെയും വാക്കിനെ ധിക്കരിച്ചു ആർമിയിൽ ചേരുകയും പിന്നീട് അവിടത്തെ ജീവിതത്തിന്റെ പ്രശങ്ങൾ മനസിലാക്കി അവിടെന്നു ചാടുകയും ചെയുന്നു... പക്ഷെ നാട്ടിൽ തിരിച്ചെത്തിയ കരണിനു അവന്റെ കാമുകി റോമിയുമായി ജോലി രാജിവച്ചതിന്റെ പേരിൽ തമ്മിൽ വഴക്കിടേണ്ടി വരുന്നത് കൂടി വീണ്ടും അദ്ദേഹം അർമയിലേക് തിരിച്ചു പോകുകയും അതിനോട് അനുബന്ധിച്ച പിന്നീട് അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്റെ ആധാരം...

ജാവേദ് അക്തറിന്റെ വരികൾക്ക് Shankar-Ehsaan-Loy ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിലെ  ഷാൻ പാടിയ  "Main Aisa Kyun Hoon" എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്.. അതുപോലെ ലക്ഷ്യ എന്ന് തുടങ്ങുന്ന ശങ്കർ മഹാദേവൻ ഗാനവും....

Christopher Popp ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Anand Subaya നിർവഹിക്കുന്നു...  ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയെങ്കിലും ചിത്രം ബോക്സ്‌ ഓഫീസിൽ ഫ്ലോപ്പ് ആയിരുന്നു.. പക്ഷെ മറ്റു പല ചിത്രങ്ങളെയും പോലെ ടി വിയിൽ സംപ്രേക്ഷണം ചെയ്തതിനു ശേഷം ചിത്രത്തിന് കൂടുതൽ ആരാധകർ ഉണ്ടാകുകയും ഹൃതികിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുകയും ചെയ്തു...

National Film Award for Best Choreography എന്നാ വിഭാഗത്തിൽ പ്രഭുദേവയ്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിന് Best Cinematographer, Best Choreography എന്നി വിഭാഗങ്ങളിൽ ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്... കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

Tuesday, June 5, 2018

Mufti (kannada)



Narthan കഥ എഴുതി സംവിധാനം ചെയ്ത ഈ eneo-noir action crime thriller ചിത്രത്തിൽ ശിവ രാജ്‌കുമാർ -ശ്രീമുരളി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...

റൊണാപുര എന്നാ സ്ഥലത്തെ ഡോൺ ആയ
Bhairathi Ranagallu എന്നായാലെ തേടി എത്തുന്ന gana എന്നാ പോലീസ് ഓഫീസറുടെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നവീൻ കുമാർ നിർവഹിക്കുന്നു... എഡിറ്റിംഗ് g
ഹരീഷ് കൊമ്മേ...

രവി ബസ്‌റൂർ ഈണമിട്ട രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..അദ്ദേഹം തന്നെ ആണ് ചിത്രത്തിന്റെ ബി ജി എം ഉം കൈകാര്യം ചെയ്യുന്നത്...

Jayanna Combines ഇന്റെ ബന്നേറിൽ  Jayanna,Bhogendra എന്നിവർ സംയുക്തമായി നിർമിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മികച്ച അഭിപ്രായവും വിജയവും നേടി.... ഒരു മികച്ച ക്രൈം ത്രില്ലെർ...  കാണിച്ചു അസ്സ്വദിക്കു...

Monday, June 4, 2018

Iravukku aayiram kangal (tamil)



ഒരു ട്വിസ്റ്റ്‌ രണ്ടു ട്വിസ്റ്റ്‌ മൂന്ന് ട്വിസ്റ്റ്‌ ചറപറാ ട്വിസ്റ്റ്‌ ശുഭം....

Mu. Maran തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ തമിഴ് ത്രില്ലെർ ചിത്രത്തിൽ അരുൾനിധി, അജ്‌മൽ, മഹിമ നമ്പ്യാർ, വിദ്യ പ്രദീപ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു...

ഒരു കൂട്ടം ആൾകാരാൽ ചതിക്കപെട്ട മൂന്ന് പേര് അവരുടെ ഗ്യാങ് ഇന്റെ തലവനെ കൊല്ലാൻ വേണ്ടി ഒരു രാത്രി അയാളുടെ വീട്ടിൽ എത്തുന്നതും പക്ഷെ അതിനു മുൻപേ ആരോ അതിൽ ഒരാളെ കൊല്ലുകയും ബാക്കി രണ്ടുപേരെയും കാണാതാവുന്നതോട് കൂടി അവിടത്തെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണം ആവുന്നു.. .. അതിനിടെൽ വൈജയന്തി എന്നാ ഒരു ക്രിമിനൽ നോവലിസ്റ്  തന്റെ അൻപതാം നോവലിന്റെ കഥയ്ക് വേണ്ടി നടക്കുന്നതും ഈ സംഭവങ്ങൾ അറിഞ്ഞു അതിന്റെ ഉള്ളിൽക് കേറി ചെല്ലുകയും കൂടി ചെയ്യുന്നതോട് കൂടി പല ആൾകാരിലൂടെ ചിത്രം സഞ്ചരിക്കാൻ തുടങ്ങുകയും അങ്ങനെ ആ രാത്രി നടന്ന സംഭവങ്ങളുടെ ചുരുൾ അഴിയുന്നതും ആണ് കഥ സാരം....

അരുൾനിധി യുടെ ഭരത്, മഹിമയുടെ സുശീല, അജ്മലിന്റെ ഗണേഷ് എന്നീകഥാപാത്രങ്ങൾ ആണ് ചിത്രത്തിന്റെ കാതൽ... രണ്ടു മണിക്കൂറിനു അടുത്തുള്ള ഈ ചിത്രം ഒരു seat edge thriller എന്നാ പട്ടത്തിനു എന്തുകൊണ്ടും യോഗ്യമാണ്....

Sam CS ഇന്റെ മ്യൂസിക്, അരവിന്ദ് സിംഗ് ഇന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന്റെ പോക്കിന് വലിയ പ്ലസ് പോയിന്റ് ആയി.... അത്രെയും മനോഹരം... .san lokesh എഡിറ്റിംഗ് കൈകാര്യം ചെയ്തു...

Axess Film Factory യുടെ ബന്നേറിൽ G. Dilli Babu നിർമാണം ചെയ്ത ഈ ചിത്രത്തിന്റെ വിതരണം 24PM ഏറ്റെടുത്തു... .കുറെ ഏറെ real life incidents ആണ് ചിത്രത്തിന്റെ പൊരുൾ എന്ന് സംവിധാകൻ പറഞ്ഞ ഈ ചിത്രം ശരിക്കും പ്രയക്ഷകരെ ഞെട്ടിക്കും...കാണു ആസ്വദിക്കൂ. .

Saturday, June 2, 2018

Forgotten (korean)



വാക്കുകൾക് അതീതം ഈ കൊറിയൻ ത്രില്ലെർ n..

Jang Hang-jun തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ netflix ചിത്രം Yoo-seok, Jin-soek എന്നിങ്ങനെ രണ്ടു സഹോദരങ്ങളുടെ കഥയാണ്....  19 ദിവസത്തേക്ക് ആരോ തടവറയിൽ ആക്കി ആ പത്തൊൻപത് ദിവസത്തിന്റെ ഓർമ്മകൾ നശിച്ച yoo-seok സ്വന്തം വീട്ടിലേക് വരുന്നതും അങ്ങനെ ആ പഴയ ഓര്മയിലേക് തിരികെ വരാൻ ശ്രമിക്കുന്നതും ആണ് ചിത്രത്തിന്റെ കാതൽ...

B.A. Entertainment ഇന്റെ ബന്നേറിൽ Park Joon-shik നിർമിച്ച ഈ ചിത്രം Megabox Plus M ആണ് വിതരണം ചെയ്തത്.... ഒരു പക്കാ ത്രില്ലെർ ആണ് ചിത്രം... ഓരോ സെക്കണ്ടും പ്രയക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രം ഞാൻ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച കൊറിയൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നൽകുന്നു...