Saturday, October 17, 2020

Putham Pudhu Kaalai(tamil)

 


ഈ കോവിഡ് 19 കാലത്തെ  ലോക്കഡൗണിനെ ആധാരമാക്കി തമിഴ് സിനിമയിലെ അഞ്ച് പ്രമുഖ സംവിധായക്കാർ സംവിധാനം ചെയ്ത ഈ തമിഴ് ചലച്ചിത്ര സമാഹാരത്തിൽ (anthology)  ജയറാം, എം എസ് ഭാസ്കർ , ശ്രുതി ഹസ്സൻ,ആൻഡ്രേയ,ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.....ഓരോ ചിത്രത്തെയും കുറിച്ച് വിശദമായി പറയാം...


1. Ilamai Idho Idho


Francis Thomas,,Shruti Ramachandran എന്നിവരുടെ കഥയ്ക് Sudha Kongara സംവിധാനം ചെയ്ത ഈ കൊച്ചു പ്രണയ ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... ഒരു ദിവസം രാജീവിന്റെ വീട്ടിലേക് ലക്ഷ്മി എന്ന അവളുടെ പ്രണയിനി വരുന്നതും അതിന്ടെ 21 ദിവസത്തെ ലോക്കഡോൺ പ്രഖ്യാപനം അവരുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളും ആണ്‌ ഷോർട് ഫിലിമിന്റെ ഇതിവൃത്തം..... 


G. V. Prakash Kumar സംഗീതം നൽകിയ ഈ ചിത്ത്രത്തിന്റെ എഡിറ്റിംഗ് E. Sangathamizhan ഉം ഛായാഗ്രഹണം Niketh Bommi യും ആയിരുന്നു...ഈ സമാഹാരത്തിലെ മൂന്നാം പ്രിയ ചിത്രം...ഒരു ഫീൽ ഗുഡ് മൂവി... 3.5/5


2. Avarum Naanum – Avalum Naanum


Reshma Ghatala യുടെ കഥയ്ക് Gautham Vasudev Menon സംവിധാനം നിർവ്വഹിച്ച ഈ കൊച്ചു ഡ്രാമ പറയുന്നത് ഒരു മുത്തച്ഛന്നും അദേഹത്തിന്റെ കൊച്ചുമകളുടെയും കഥയാണ്.. വർഷങ്ങൾക് മുൻപ് തന്റെ മകളെ നഷ്ടപെട്ട ആ അച്ചന്റെ അടുത്തേക് അദ്ദേഹത്തിന്റെ കൊച്ചുമകളുടെ കടന്നുവരവും അതിനോട് അനുബന്ധിച് ആ വീട്ടിൽ നടക്കുന്ന ഒരു sweet കഥയും ആണ്‌ gvm  ഈ ചിത്രത്തിൽ പറയുന്നത്...


 എം എസ് ഭാസ്കർ മുത്തച്ഛൻ ആയി എത്തിയ ചിത്രത്തിൽ ഋതു വർമ കണ്ണാ എന്ന കൊച്ചുമകൾ കഥാപാത്രം കൈകാര്യം ചെയ്തു...Govind Vasantha സംഗീതം ചിത്രത്തിന്റെ സംഗീതം നൽകിയപ്പോൾ അന്തോണി എഡിറ്റിംഗും,P. C. Sreeram ഛായാഗ്രഹണവും നിർവഹിച്ചു... ഈ സമാഹാരത്തിലെ ഏറ്റവും പ്രിയ ചിത്രം.. കണ്ണിലും കാത്തിലും മനസിലും ഒരു കൊച്ചു കണ്ണുനീരായി ചിത്രം അവസാനിക്കുമ്പോൾ ഇനിയും അവസാനിക്കല്ലേ എന്ന് തോന്നി പോകും... 5/5.. കൂടുതൽ ഒന്നും പറയാൻ ഇല്ലാ...ജസ്റ്റ്‌ loved like anything


"കണ്ണാ തൂത്തു പോടാ,

ഉന്മയി ചൊല്ലിവാടാ "


3. Coffee, Anyone?


Mani Ratnam,,Suhasini Maniratnam  എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Suhasini Maniratnam സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് ഒരു കുടുംബത്തിന്റെ കഥയാണ്..


അച്ഛൻ അമ്മയെ കൃത്യമായി നോക്കുന്നില്ല എന്ന് തോന്നുന്ന അവരുടെ മക്കൾ വല്ലി ,സരസ്സും അമ്മയെ കാണാൻ വിദേശത്തിൽ നിന്നും നാട്ടിൽ ലോക്കഡോൺ കാലത്ത്  എത്തുന്നതും ഇവിടെ അമ്മ കോമയിൽ ആണ്‌ എന്ന് അറിയുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്...


വല്ലി ആയി സുഹാസിനിയും സരസ്സ് ആയി അനു ഹാസനും എത്തിയ ചിത്രത്തിൽ ശ്രുതി ഹസ്സൻ അവരുടെ അനിയത്തി ആയ രമ്യ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. Kathadi Ramamurthy, Komalam Charuhasan എന്നിവർ ആണ്‌ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...


A. Sreekar Prasad എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റ സംഗീതം Satish Raghunathan ഉം ഛായാഗ്രഹണം Selvakumar S. K. യും ആയിരുന്നു...നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന ചില സംഭവങ്ങളെ ഒരു കൊച്ചു കുപ്പിക്കുളിൽ മികച്ച രീതിയിൽ അവതരിപ്പിച്ച സുഹാസിനി ചേച്ചിക് കൈയടികൾ...ഈ സമാഹാരത്തിലെ രണ്ടാം പ്രിയ ചിത്രം...4/5


4. Reunion


Rajiv Menon, Adhithya KR, Krishnaswamy Ramkumar എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ സംവിധായകനും അദ്ദേഹം തന്നെ ആയിരുന്നു.  


ചിത്രം പറയുന്നത് വിക്രം സാധന എന്നിവരുടെ കഥയാണ്... സ്കൂൾ കാലത്തിലെ തന്റെ  കൂട്ടുകാരീ  സാധനയ്ക്കൊപ്പം ലോക്കഡോൺ കാലത്ത് അവിചാരിതമായി ഗണേഷ് അവരുടെ വേറൊരു കൂട്ടുകാരൻ ആയ വിക്രത്തിന്റെ വീട്ടിൽ എത്തിപെടുന്നടും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടിയ ഈ ചിത്രത്തിൽ വിക്രം ആയി ഗുരുചാരനും സാധന ആയി ആൻഡ്രിയയും എത്തി...ഭൈരവി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ലീല സാംസൺ ആണ്‌ അവതരിപ്പിച്ചത് ..


T. S. Suresh എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഛായാഗ്രഹണം രാജീവ്‌ മേനോനും ആയിരുന്നു... ഈ സമാഹാരത്തിലെ നാലാം പ്രിയ ചിത്രം..  3/5..


5. Miracle


Karthik Subbaraj കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോബി സിംഹയും, കെ മുത്തുകുമാറും ആണ്‌ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്...


ചിത്രം പറയുന്നത് ദേവൻ - മൈക്കിൾ എന്നിവരുടെ കഥയാണ്... ഒരു ഗുരുജിയുടെ വാക്ക് കേട്ട് പെട്ടന്ന് പണക്കാരൻ ആവാൻ അവർ നടത്തുന്ന ശ്രമങ്ങളും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രം നമ്മളോട് പറയുന്നത്....

ദേവൻ ആയി ബോബി സിംഹ എത്തിയ ചിത്രത്തിൽ മൈക്കിൾ ആയി മുത്തുകുമാർ എത്തി...ഇവരെ കൂടാതെ ശരത് രവി,എഴിൽ എന്നിവർ ആണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....


Vivek Harshan എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Shreyaas കൃഷ്ണ ആയിരുന്നു...ഈ സമാഹാരത്തിലെ ഇഷ്ടപെടാത്ത മൂവി... 2/5...

Meenakshi Cinemas, Lion Tooth Studios, Madras Talkies, Rajiv Menon Productions, Stone Bench എന്നിവരുടെ ബന്നേറിൽ അവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ്‌ വിതരണം നടത്തിയത്... നല്ല അനുഭവം ... കാണാൻ മറക്കേണ്ട  .....

The ABC Murders(BBC mini tv series)

 


അഗതാ ക്രിസ്റ്റിയുടെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ  ഈ BBC മിസ്ടറി ത്രില്ലെർ സീരിസ് Sarah Phelps ഇന്റെ തിരകഥയ്ക് Alex Gabassi ആണ്‌ സംവിധാനം നിർവഹിച്ചത്...

ചിത്രം പറയുന്നത് Hercule Poirot എന്ന ഡിറ്റക്റ്റീവിന്റെ കഥയാണ്..എബിസി എന്ന പേരിൽ അദ്ദേഹത്തിന് ചില കത്തുകൾ കിട്ടുന്നതും അതിൽ ആ പറയുന്ന സ്ഥലത്ത് ചില മരണങ്ങൾ സംഭവിക്കുന്നതോടെ അതിന്റെ സത്യാവസ്ഥ തേടിയുള്ള അദേഹത്തിന്റെയും Inspector Crome ഇന്റെയും  യാത്രയാണ് കഥാസാരം...

Hercule Poirot ആയി John Malkovich എത്തിയ സീരിസിൽ Inspector Crome ആയി Rupert Grint എത്തി.. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ Alexander Bonaparte Cust ആയി Eamon Farren  എത്തിയപ്പോൾ ഇവരെ കൂടാതെ Andrew Buchan,Jack Farthing,Gregor Fisher എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Isobel Waller-Bridge സംഗീതം നിർവഹിച്ച സീരിസിന്റെ എഡിറ്റിംഗ് Simon BrasseRob Hall എന്നിവർ ആയിരുന്നു.. Joel Devlin ആയിരുന്നു എഡിറ്റിംഗ്...

Mammoth Screen, Agatha Christie Productions എന്നിവരുടെ ബന്നേറിൽ Farah Abushwesha നിർമിച്ച ഈ സീരിസ് BBC ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിലും പ്രായക്ഷകരുടെ ഇടയിലും ഒരുപോലെ നല്ല അഭിപ്രായം നേടിയ സീരീസ് ഒരു നല്ല അനുഭവം ആകുന്നു... കാണു ആസ്വദിക്കു

Sunday, October 11, 2020

Prisoners (english)

Aaron Guzikowski കഥയെഴുതി Denis Villeneuve സംവിധാനം ചെയ്ത ഈ അമേരിക്കൻ ത്രില്ലെർ ചിത്രത്തിൽ Hugh Jackman, Jake Gyllenhaal എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.... 

Pennsylvania യിലെ ഒരു ഹോട്ടലിൽ സുഹൃത് Franklin Birch ഇന്റെ കുടുംബത്തോടൊപ്പം Thanksgiving dinner ഇന് എത്തുന്ന keller dover അദേഹത്തിന്റെ കുടുമ്ബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്...  അവിടെ വച്ച് കെല്ലരിന്റെ മകൾ അന്നയും ഫ്രാങ്ക് ഇന്റെ മകൻ ജോയ്യെയും കാണാതാവുന്നതും അതിന്റെ സത്യാവസ്ഥ തേടി Detective Loki എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.... 

Keller Dover ആണ്‌ Hugh Jackman എത്തിയ ഈ ചിത്രത്തിൽ Detective Loki ആയി Jake Gyllenhaal എത്തി... Franklin Birch എന്ന കെല്ലെറിന്റെ സുഹൃത് ആയി Terrence Howard എത്തിയപ്പോൾ അന്ന എന്ന കഥാപാത്രം ആയി Erin Gerasimovich ഉം ജോയ് ആയി Kyla-Drew Simmons ഉം എത്തി... ഇവരെ കൂടാതെ Viola Davis, Maria Bello, Melissa Leo, Paul Dano എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്.... 

Jóhann Jóhannsson സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Roger A. Deakins ഉം എഡിറ്റിംഗ് Joel Cox, Gary D. Roach ഉം ആയിരുന്നു.... Alcon Entertainment, 8:38 Productions, Madhouse Entertainment എന്നിവരുടെ ബന്നേറിൽ Broderick Johnson, Kira Davis, Andrew A. Kosove, Adam Kolbrenner എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures, Summit Entertainment  എന്നിവർ ആണ്‌ വിതരണം നടത്തിയത്... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയിരുന്നു..2013യിൽ  Telluride Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി 86th Academy Awards യിലെ Best Cinematography നോമിനേഷൻ എത്തുകയും National Board of Review യിലെ 2013 യിളെ top ten films of 2013 ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു... ഇതുകൂടാതെ American Society of Cinematographers, Critics' Choice Movie Awards, Empire Awards, Hollywood Film Festival, National Board of Review എന്നിങ്ങനെ പല അവാർഡ് വേദികളിലും ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തുകയും ചെയ്തു.... ഒരു മികച്ച അനുഭവം...

Saturday, October 10, 2020

Signal(korean tv series).



"You are angel.. angel from the heaven.. എന്റെ അച്ഛന്റെ അല്ല എന്റെ ഏട്ടന്റെ പ്രതികാരം തീർക്കാൻ ദൈവം അയച്ചതാണ് നിങ്ങളെ " ഈ സീരീസ് കണ്ടുകൊണ്ട് നിന്നപ്പോൾ പിൻഗാമി എന്ന എവർഗ്രീൻ ചിത്രത്തിലെ ആ ഡയലോഗ് ഈ രീതിയിൽ മാറ്റിയാൽ ഈ സീരിസ് ആയി എന്ന് തോന്നും....


Hwaseong serial murders യിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ Kim Eun-hee ഇന്റെ കഥയ്ക് Kim Won-seok ആണ്‌ സംവിധാനം ചെയ്തത്... 

സീരീസ് പറയുന്നത് criminal profiler Park Hae Young ഇന്റെ കഥയാണ്... 2015 യിൽ കൊറിയൻ പോലീസ്  തുടങ്ങുന്ന കോൾഡ് കേസ് ടീമിൽ അംഗമായ പാർക്കിന് ഒരു വാക്കി ടാകി കിട്ടുന്നതും,  അതിലുടെ 1989യിൽ ജീവിച്ച Lee Jae-Han എന്ന പോലീസ് ഓഫീസെറിനോട് സംസാരിക്കാൻ അവസരം ലഭിക്കുന്നത്തോടെ അവർ ഒന്നിച്ചു  പക കേസുകളും തെളിയുക്കുകയും ചെയുന്നു... പക്ഷെ ആ യാത്രയിൽ ലീക് ഒരു പ്രശ്നത്തിൽ അകപെടുന്നതും അതു പാർക്കിന്റെ ജീവിതവുമായി ഒന്നാകുമ്പോൾ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ ആണ്‌ സീരിസിന്റെ ഉള്ളടക്കം..... 


Lee Je-hoon ആണ്‌ Park Hae Young എന്ന കഥാപാത്രം ആയി എത്തിയ സീരിസിൽ

Lee Jae-Han എന്ന പോലീസ് ഓഫീസർ വേഷം Cho Jin-woong കൈകാര്യം ചെയ്തു.. ഇവർക്കു ഇടയിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ Detective Cha Soo-Hyun എന്ന കഥാപാത്രം ആയി Kim Hye-soo  എത്തി... ഇവരെ കൂടാതെ Jang Hyun-sung, Jung Hae-kyun, Kim Won-hae എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി സീരിസിൽ ഉണ്ട്... 


Choi Sang-mook, Lee Joo-young എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ച ഈ സീരിസിന്റെ എഡിറ്റിംഗ് Kim Na-young നിർവഹിച്ചു... 


AStory യുടെ ബന്നേറിൽ Lee Jae-moon

Park Eun-kyung  എന്നിവർ ചേർന്ന് നിർമിച്ച ഈ സീരീസ് tvN ആണ്‌ വിതരണം നടത്തിയത്.... Signal 2 എന്ന പെരിൽ ഒരു രണ്ടാം സീസൺ എത്തുന്ന ഈ സീരീസ് ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും highest-rated Korean drama in cable television history ആയി മാറുകയും ചെയ്തു... 


52nd Baeksang Arts Awards, 5th APAN Star Awards, 9th Korea Drama Awards, tvN10 Awards, 1st Asia Artist Awards,  18th Mnet Asian Music Awards, Brand of the Year Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായത്തോടെ പ്രദര്ശനം നടത്തിയ ഈ സീരീസ് japanese,  ചൈനീസ് ഭാഷകളിലും remake  ചെയ്തു എത്തീട്ടുണ്ട്... ഒരു മികച്ച അനുഭവം...ജസ്റ്റ്‌ ബ്രില്ലിയൻറ്

Sunday, October 4, 2020

Nishabdham(tamil/telugu/english)



Hemant Madhukar കഥയെഴുതി സംവിധാനം രചിച്ച ഈ തമിഴ്/തെലുഗ് മിസ്ടറി ത്രില്ലെർ  ചിത്രത്തിന്റെ തിരക്കഥ Kona Venkat ആണ്‌... 

ചിത്രം പറയുന്നത് സാക്ഷിയും അവളുടെ രണ്ടു സുഹൃത്തുക്കളുടെയും കഥയാണ്...ഒരു മൂക്ക- ബാധിര ഡബ്ബിങ് ആര്ടിസ്റ് ആയ സാക്ഷിയുടെ ഉറ്റ സുഹൃത്തകൾ ആണ്‌ വിവേക്കും-സണാലിയും... അവരുടെ ഇടയിലേക്ക് ആന്റണിയുടെ കടന്നു വരവ്, സാക്ഷിയിൽ പോസസ്സീവ് ആയ സണാലിയിൽ ചില പ്രശങ്ങൾ ഉണ്ടാകുകയും അവളെ  അതിനിടെ കാണാതാവുകയും ചെയ്യുന്നു...... അവളെ തേടുന്നതിനിടെ  ആന്റണിയുടെ കൂടെ കല്യാണം ഉറപ്പിച്ച സാക്ഷി, അയാളുടെ നിർബന്ധത്തിന് വഴങ്ങി ഒരു ട്രിപ്പിന് പോകുന്നു... ആ യാത്രയിൽ  അവർ, ഒരു പെയിന്റിംഗ് അന്വേഷിച്ചു, ഒരു പ്രേത ഭവനത്തിൽ എത്തുന്നതും, അവിടെ വച്ച് ആന്റണി കൊല്ലപെടുനത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം.... 

സാക്ഷി ആയി അനുഷ്ക എത്തിയ ചിത്രത്തിൽ ആന്റണി ആയി മാധവൻ എത്തി... സണാലി ആയി ശാലിനി പണ്ടേ എത്തിയപ്പോൾ സുബ്ബാരാജ് വിവേക് എന്നാ കഥാപാത്രം ആയി എത്തി... ഇവരെ കൂടാതെ അഞ്ജലി മഹാലക്ഷ്മി എന്നാ പോലീസ് ഓഫീസർ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മൈക്കിൾ മാഡ്സെൻ, ശ്രീനിവാസ് അവസരല എന്നിവർ ആണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്... 

Bhaskarabhatla, Sreejo, Karunakaran എന്നിവരുടെ വരികൾക്ക് Gopi Sundar ഈണമിട്ട ഇതിലെ ഗാനങ്ങൾ Mango Music ആണ്‌ വിതരണം നടത്തിയത്.... ഇതിലെ നീയേ നീയേ എന്ന് തുടങ്ങുന്ന ഗാനം എന്നിക് ഇഷ്ടമായി... Girishh G. ആണ്‌ ബിജിഎം...

Shaneil Deo ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Prawin Pudi ആയിരുന്നു... Kona Film Corporation, People Media Factory എന്നിവരുടെ ബന്നേറിൽ Kona Venkat
TG Vishwa Prasad എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ്‌ വിതരണം നടത്തിയത്....  ഒന്ന്‌ കണ്ടു മറക്കാം...

The Brand New Testament (French: Le Tout Nouveau Testament)



Jaco Van Dormael, Thomas Gunzig എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഫ്രഞ്ച് ഡാർക്ക്‌ ഫാന്റസി കോമഡി ചിത്രം Jaco Van Dormael ആണ്‌ സംവിധാനം ചെയ്തത്... 

ദൈവം ബ്രൂസ്സലെസിൽ ഭാര്യയും മകൾ ഏക്കും ഒപ്പം ജീവിച്ചു വരികയായിരുന്നു... ഒരു  sadist ആയ അദ്ദേഹം ഭൂമിയിലെ ജീവിക്കുന്ന ആൾക്കാരെ ഉപദ്രവിച്ചു ആനന്ദം കാണുന്നവൻ ആണ്‌.. പക്ഷെ മകൾ ഏയഃ  അതു ഇഷ്ടമില്ല... അവൾ ഒരു ദിനം അച്ഛന്റെ റൂം തുറന്ന് കുറേപേര്ക് അവരുടെ മരണ തിയതി അയച്ചു കൊടുത്തു അവരെ കുറിച്ചുള്ള അവളുടെ പുതിയ നിയമം എഴുതാൻ അവിടെ നിന്നും ഭൂമിയിലേക്ക്  രക്ഷപെടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം... 

Pili Groyne, ഏയ് എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ ദൈവം ആയി  Benoît Poelvoorde എത്തി... Catherine Deneuve മാർടീൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ, Yolande Moreau ദൈവത്തിന്റെ ഭാര്യാ ആയും François Damiens ഫ്രാങ്കോയിസ്, Laura Verlinden ഔറിനെ ആയും എത്തി....

Christophe Beaucarne  ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Hervé de Luze ഉം സംഗീതം An Pierlé യും ചെയ്തു ..... Terra Incognita Films ഇന്റെ ബന്നേറിൽ Jaco Van Dormael, Frank Van Passel എന്നിവർ നിർമിച്ച ഈ ചിത്രം Le Pacte ആണ്‌ വിതരണം നടത്തിയത്.. 

2015 Cannes Film Festival യിലെ Directors' Fortnight യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം 88th Academy Awards യിൽ Best Foreign Language Film യിലേക്കുള്ള ഒഫീഷ്യൽ എൻട്രി ആയിരുന്നു പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല... 6th Magritte Awards യിലെ മികച്ച ചിത്രം അടക്കം നാല് അവാർഡ് നേടിയ ചിത്രം Cannes Film Festival, Biografilm Festival, Austin Film Critics Association, David di Donatello, Norwegian International Film Festival,  Satellite Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ പ്രദർശനം നടത്തുകയും അവാർഡുകൾ ഉൾപ്പടെ  മികച്ച അഭിപ്രായം നേടുകയും ചെയ്തു... 

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ലെങ്കിലും പിന്നീട് ചിത്രം പല പേരുടെയും ഇഷ്ട ചിത്രം ആകുകയും ഒരു cult classic ആയി വാഴ്ത്തപ്പെടുകയും ചെയ്തു... ഒരു മികച്ച അനുഭവം