"കുറച്ചു കാലം മുൻപ് കണ്ട ചിത്രം ആണ്.. ഇന്നലെ വീണ്ടും കണ്ടപ്പോൾ ഈ ചിത്രത്തെ കുറിച് എഴുതണം എന്ന് തോന്നി..."
Na Hong-jin കഥയെഴുതി സംവിധാനം ചെയ്ത ഈ കൊറിയൻ ഹോർറോർ ചിത്രത്തിൽ Kwak Do-won, Hwang Jung-min, Chun Woo-hee എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം സഞ്ചരിക്കുന്നത് Jong-gooയും അദേഹത്തിന്റെ മകൾ Hyo-jin യിലൂടെയും ആണ്.. ഗോക്സേൺ താഴ്‌വാരയിൽ സന്തോഷത്തോടെ താമസിക്കുന്ന അവരുടെ ജീവിതത്തിലേക്ക് ഒരു ജാപ്പനീസ് ആളിന്റെ കടന്നുവരവ് ചില പ്രശ്ങ്ങൾക് കാരണം ആക്കുന്നു..അതിനോട് അനുബന്ധിച്ചു അവർ ചില അന്വേഷണങ്ങൾ നടത്തുന്നതും അതിനിടെ ആ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിക്കാൻ തുടങ്ങുബോൾ അതു എങ്ങനെ ആണ് Jong-goo യുനെയും അദേഹത്തിന്റെ കുടുംബത്തിനെയും ബാധിക്കുന്നു എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്...
Kwak Do-won ആണ് jong hoo ആയി ചിത്രത്തിൽ എത്തിയത്...Kim Hwan-hee അദ്ദേഹത്തിന്റെ മകൾ Hyo-jin ആയപ്പോൾ.. ആ ജാപ്പനീസ് കാരൻ ആയി Jun Kunimura എത്തി...Hwang Jung-min ആ നാട്ടിന്റെ പ്രോടീക്ടർ ആയ Il-gwang എന്ന ശമൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Chun Woo-hee,Her Jin,Jang So-yeon എന്നിങ്ങനെ വലിയൊരു താരനിര thanne ചിത്രത്തിൽ ഉണ്ട്...
Jang Young-gyu,Dalpalan എന്നിവർ ചേർന്ന് സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kim Sun-min ഉം ഛായാഗ്രഹണം Hong Kyung-pyo യും ആയിരുന്നു...Side Mirror, Fox International Production Korea എന്നിവരുടെ ബന്നെരിൽ Suh Dong-hyun,Kim Ho-sung എന്നിവർ നിർമ്മിച്ച ഈ ചിത്രം 20th Century Fox Korea ആണ് വിതരണം നടത്തിയത്....
Cannes Film Festival യിൽ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ മോശമില്ല വിജയം ആകുകയും ചെയ്തു.... 25th Buil Film Awards,37th Blue Dragon Film Awards,Fantasia International Film Festival,Bucheon International Fantastic Film Festival,Academy of Science Fiction, Fantasy and Horror Films എന്നിങ്ങനെ പല അവാർഡ് വേദികളിൽ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെയെല്ലാം മികച്ച അഭിപ്രായവും കൂടാതെ നടൻ, സംവിധാനം,നടി,സ്ക്രീൻപ്ലേയ് എന്നിങ്ങനെ പല അവാർഡുകളും നോമിനേഷനുകളും നേടി....
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക... ഒന്ന് പേടിക്കാൻ ഉള്ളത് ഉണ്ട്... One of My favourite korean movie
No comments:
Post a Comment