സത്യജിത് റായ്യുടെ കുറച് ചെറുകഥകളെ ആധാരമാക്കി നരിൻ ഭട്ട് സിറാജ് അഹമ്മദ് എന്നിവർ തിരക്കഥ രചിച്ച ഈ ഹിന്ദി ചലച്ചിത്ര സമാഹാരം സൃജിത് മുഖർജി,അഭിഷേക് ചൗബെ, വാസൻ ബാല എന്നിവരാണ് സംവിധാനം നിർവഹിച്ചത്.....
ആദ്യ ചിത്രം ആണ് Forget Me Not..
സത്യജിത് റായുടെ Bipin Chowdhury'r Smritibhrom എന്ന ചെറുകഥയെ ആധാരമാക്കി എടുത്ത ഈ ചിത്രം പറയുന്നത് ഇപ്സിത് രാമ നായർയുടെ കഥയാണ്... തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ ചെറിയ കാര്യങൾ പോലും ഓർത്തുവെക്കുന്ന അദേഹത്തിന് ഒരു ദിനം പെട്ടന്ന് മെമ്മറി ലോസ് പിടിപെടുന്നതും അതിനോട് അനുബന്ധിച്ച കാര്യങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...അലി ഫസൽ ആണ് ഇപ്സിത് ആയി ചിത്രത്തിൽ എത്തിട്ടുള്ളത്...
സംവിധാനം :സൃജിത് മുഖേർജി
രണ്ടാം ചിത്രം bahrupriya റെയുടെ Bahurupi എന്ന പുസ്തകത്തെ ആധാരമാക്കിയാണ്...ഇന്ത്രഷിഷ് എന്ന സാധാരണകാരനായ ഒരു മേക്കപ്പ്മാൻ ഇന് അദേഹത്തിന്റെ അമ്മാമയുടെ ഒരു പുസ്തകം ലഭിക്കുന്നതും അതിലുടെ അദ്ദേഹം നടത്തുന്ന ചില കൊലപാതങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം... നമ്മുടെ കേ കേ മേനോൻ ആണ് ഇന്ത്രഷിഷ് ആയി ചിത്രത്തിൽ എത്തിയത്...
സംവിധാനം :സൃജിത് മുഖേർജി
മൂന്നാമത്തെ ചിത്രം ആയ Hungama Hai Kyon Barpa റെയുടെ Barin Bhowmik-er Byaram എന്ന പുസ്തകത്തിന്റെ ചിത്രആവിഷ്കാരം ആണ്...ചിത്രം നടക്കുന്നത് ഒരു ട്രെയിന്റെ ഉള്ളിൽ ആണ്.... അവിടെ നമ്മൾ മുസാഫിർ അലി - അസ്‌ലം ബെഗ് എന്നിവരെ പരിചയപ്പെടുന്നു... ആ യാത്ര അവരെ പത്തു വർഷം മുൻപിൽ നടന്ന ഒരു സംഭവത്തിലേക് കൂട്ടികൊണ്ട് പോകുമ്പോൾ കഥ കൂടുതൽ ത്രില്ലിംഗ് ആകുന്നു.. മനോജ് ബാജ്പേയ്- ഗാജരാജ് രോ എന്നിവർ ആണ് മുസാഫിർ അലി - അസ്‌ലം ബെഗ് എന്നി കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.. ഈ സീരിസിലെ ഏറ്റവും ഇഷ്ടമുള്ള ചിത്രവും ഇതുതന്നെ...
സംവിധാനം : അഭിഷേക് ചൗബെ
നാലാം ചിത്രം ആണ് Spotlight..റെയുടെ അതേപേരിലുള്ള പുസ്തകത്തിന്റെ ചലച്ചിത്രവിഷകാരം ആയ ഈ ചിത്രം പറയുന്നത് വിക്രം അറോറ എന്ന വി കെ യുടെ കഥയാണ്... ഒരു അറിയപ്പെടുന്ന നടൻ ആയ അദേഹത്തിന്റെ ജീവിതത്തിലേക്ക് ദിദി യുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ഈ കഥയുടെ ആധാരം... ചിത്രത്തിൽ ഹർഷവർദ്ധൻ കപൂർ വി കെ ആയി എത്തിയപ്പോൾ രാധിക മദൻ ആണ് ദിദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്... സംവിധാനം: വാസൻ ബാല...
Arkodeb Mukherjee, Swapnil Sonawane, Anuj Dhawan, Eshit Narain എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് പ്രേരണ സൈങൾ,പ്രോനോയ് ദാസ്ഗുപ്ത എന്നിവർ ചേർന്ന് കൈകാര്യം ചെയ്തപ്പോൾ സംഗീതം ബോബി ജോണും സംഘവും ആയിരുന്നു...
Viacom18 Studios ഇന്റെ ബന്നേറിൽ Ajit Andhare, Tipping point എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ് ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ സീരീസ് എന്നിക്കും വളരെ ഇഷ്ടമായി... ഒരു നല്ല അനുഭവം.. കാണു ആസ്വദിക്കു....
No comments:
Post a Comment