John Krasinski കഥയെഴുതി സംവിധാനം ചെയ്ത ഈ അമേരിക്കൻ ഹോർറോർ ചിത്രം ആദ്യ ഭാഗം ആയ quiet place ഇന്റെ സീക്വൽ ആണ്...
ചിത്രം സഞ്ചരിക്കുന്നത് ആദ്യ ഭാഗം പോലെ തന്നെ അബ്ബോട്ട് കുടുംബത്തിന്റെ കഥയാണ്.. ലീ അബോട്ടിന്റെ മരണത്തോടെ തന്റെ കുടുംബത്തെ അന്യഗ്രഹജീവികളിൽ നിന്നും രക്ഷിക്കേണ്ട ചുമതല എവില്യൻ ഇന് വന്നുചേർന്നുന്നതും ആ യാത്ര അവരെ എമ്മേറ്റ് എന്ന ലീയുടെ ഒരു സുഹൃത്തിന്റെ അടുത്ത് എത്തിക്കുന്നതോടെ പിന്നീട് അവർ ഒന്നിച്ചു അതിൽ നിന്നും രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Emily Blunt എവില്യൻ അബ്ബോട്ട് ആയി എത്തിയ ചിത്രത്തിൽ സില്ലൻ മർഫി എമ്മേറ്റ് ആയി എത്തി..... Millicent Simmonds റിഗൻ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ നോഹ് ജോപ്പ്,ജോൺ ക്രൻസ്കി സ്കൂട്ട് മകാനറി എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്...ഇവരെ കൂടാതെ Dean Woodward,Okieriete Onaodowan എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ...
Marco Beltrami സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Michael P. Shawver ഉം ഛായാഗ്രഹണം Polly Morgan ഉം ആയിരുന്നു... Platinum Dunes,Sunday Night Productions എന്നിവരുടെ ബന്നേറിൽ Michael Bay,Andrew Form,Brad Fuller,John Krasinski എന്നിവർ നിർമിച്ച ഈ ചിത്രം Paramount Pictures ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ കോവിഡ് കാലത്ത് തന്നെ തിയേറ്ററിൽ ഇറക്കി fifth highest-grossing film of 2021 ആയി... ഒരു മികച്ച അനുഭവം... കാണാൻ മറക്കേണ്ട
No comments:
Post a Comment