മനസ് നിറച്ച ഒരു കൊച്ച് സിനിമ
അക്ഷയ് ഹരീഷിന്റെ കഥയ്ക് ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച ഈ മലയാള റൊമാന്റിക് കോമഡി ചിത്രം പറഞ്ഞു വെക്കുന്ന കാര്യങ്ങൾ ഈ നാട്ടിൽ തീർച്ചയായും ആലോചിക്കേണ്ട ഒന്ന് ആണ്....
സാറ എന്നാ പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലേക്കാണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്... കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുത്ത് ജീവിക്കുന്ന സാറയുടെ ജീവിതത്തിലേക്ക് അവളുടെ അവളുടെ അതെ കാഴ്ചപാടുള്ള ജീവൻ കടന്നുവരുന്നതും ഒരു ഘട്ടത്തിൽ അവളുടെ ജോലിയും ജീവിതവും ഒരു തുലാസിൽ തൂക്കേണ്ടിവരുമ്പോൾ അവൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്..
സാറ ആയി അന്ന ബെൻ എത്തിയ ചിത്രത്തിൽ ജീവൻ ആയി സണ്ണി വേൻ എത്തി.. ബെന്നി പി നായർമ്പളം സാറ അച്ഛൻ ആയ വിൻസെന്റ് ആയി എത്തിയപ്പോൾ മല്ലിക സുകുമാരൻ രീതാമ്മ എന്നാ ജീവന്റെ അമ്മ കഥാപാത്രം ആയും എത്തി...ഇവരെ കൂടാതെ പ്രശാന്ത് നായർ,സിദ്ദിഖ്,സിജു വിൽസൺ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
ഷാൻ റഹ്മാൻ,മനു മജിത്,ജോയ് പോൾ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ സത്യം ഓഡിയോ ആണ് വിതരണം നടത്തിയത്.. നിമിഷ രവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് റിയാസ് കെ ബദർ ആയിരുന്നു...
അനന്ത വിഷൻസിന്റെ ബന്നേറിൽ പികെ മുരളി ധാരൻ,ശാന്ത മുരളി എന്നിവർ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വിഡിയോ ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടികൊണ്ട് നിൽക്കുന്ന ചിത്രം പ്രയക്ഷകനും ഒരു മികച്ച അനുഭവം സമ്മാനിക്കുന്നു.. ഒരു മികച്ച അനുഭവം...
No comments:
Post a Comment