"ഒരു സാധാരണ ചിത്രം എന്ന് വിചാരിച്ചു തുടങ്ങി.. പക്ഷെ ആ ഫസ്റ്റ് ഹാഫ് ട്വിസ്റ്റ് കണ്ടതും എന്റെ സാറേ പിന്നേ കുത്തിയിരുന്ന് ആയിരുന്നു ഓരോ സീനും കണ്ടത് "
Sanu John Varghese,Arun Janardanan,Rajesh Ravi എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച ഈ മലയാള മിസ്ടറി ഡ്രാമ ചിത്രം Sanu John Varghese ആണ് സംവിധാനം ചെയ്തത്....
ചിത്രം നടക്കുന്നത് കോവിഡ് ലോക്കഡോൺ കാലത്താണ്... ബോംബയിൽ താമസിക്കുന്ന റോയ് തന്റെ ഭാര്യ ഷേർലിക്കൊപ്പം ഭാര്യയുടെ വീടായ പാലായിലെ അവളുടെ അപ്പൻ ഇട്ടിയവിറയുടെ വീട്ടിലേക് എത്തുന്നതും അവിടെ വച്ച് റോയ് ആ സത്യം അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
ഇട്ടിയവിറ ആയി ബിജു മേനോൻ ഞെട്ടിച്ച ഈ ചിത്രത്തിൽ റോയ് ആയി ഷറഫുദീനും ഷർളി ആയി പാർവതിയും എത്തി...വൈശാഖ് എന്നാ റോയുടെ സുഹൃത് ആയി സൈജു കുറുപ് എത്തിയപ്പോൾ ഇവരെ കൂടാതെ ശോഭ മോഹൻ,തേജസ്വിനി പ്രവീൺ,രാഹുൽ രഘു, എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Yakzan Gary Pereira,Neha Nair എന്നിവർ ചേർന്നു സംഗീതം നൽകിയ ഈ ചിത്രത്തിന്റെ സ്കോർ സഞ്ജയ് ദിവച്ച ആയിരുന്നു...മഹേഷ് നാരായൺ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്വഹിച്ചപ്പോൾ ശ്രീനിവാസ റെഡ്‌ഡി ആയിരുന്നു ഛായാഗ്രഹണം....
OPM Cinemas,Moonshot Entertainments എന്നിവരുടെ ബന്നേറിൽ Aashiq Abu,Santhosh T. Kuruvilla എന്നിവർ നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോ,കൂടെ ഓ ടീ ടീ,നീ സ്ട്രീം,രൂട്സ് വീഡിയോ,കേവ് ഓ ടീ ടീ എന്നിവർ ചേര്ന്നു ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് മുതൽ പോസിറ്റീവ് റിവ്യൂസ് നേടിയ ഈ ചിത്രം എനിക്കും ഇഷ്ടായി... പ്രത്യേകിച്ച് ആദ്യം പറഞ്ഞത് പോലെ ആ ട്വിസ്റ്റ്.. ചിത്രത്തിൽ ആ സെക്കന്റ് ഹാഫ് മുഴുവൻ ഒരു ആകാംഷ നിലനിർത്താൻ സാധിക്കുന്നു എങ്കിലും പല ചിത്രങ്ങളിൽ കാണുന്ന പോലത്തെ ഒരു എൻഗേജിങ് ഫെക്ടർ ചിത്രത്തിന്റെ താളത്തിന് ഒരുചെറിയ മങ്ങൽ ഏല്പിക്കുന്നുണ്ട്... പക്ഷെ കണ്ടുകൊണ്ട് ഇരിക്കുന്ന പ്രയക്ഷകനെ അത് എത്രപോരെ സ്വാധിനിക്കുന്നു എന്നത് അവരെ ഡിപെൻഡ് ചെയ്തിരിക്കും... എന്നിക് എന്തായാലും ചിത്രം ഇഷ്ടമായി... കാണാൻ മറക്കേണ്ട.