Thursday, March 31, 2022

Pada

 പാലക്കാട്‌ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി കമൽ കെ എം കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം മിസ്ട്രി ത്രില്ലെർ ചിത്രം നടക്കുന്നത് 1996യിൽ ആണ്..

ആ രാവിലെ പാലക്കാട് കളക്ടരുടെ ഓഫീസ് പതിവുപോലെ തുടങ്ങുന്നു... അന്നേരം അവിടേക്ക് എത്തുന്ന, അയങ്കാളി പട എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന,നാല് പേര് അദ്ദേഹത്തെ ബന്ദി ആകുന്നു.. അവരുടെ ആവശ്യം ആദിവാസികളുടെ പോരാട്ടം നാട് മൊത്തം അറിയിക്കുക എന്നായിരുന്നു.. പിന്നീട് ആ ഓഫീസിൽ നടക്കുന്ന സംഭവങ്ങളും അവരുടെ ആവിശ്യം എങ്ങനെ ആണ് അവർ നേടിയെടുക്കാൻ പ്രയത്നിക്കുന്നത് എന്നൊക്കെയാണ് ചിത്രം നമ്മളോട് പറയുന്നത്...

ചിത്രം നടക്കുന്നത് 1996യിൽ ആണെങ്കിലും അന്ന് അവർ ഉന്നയിച്ച അതെ പ്രശനങ്ങൾ ഇന്നും അതേപോലെ ഉണ്ട് എന്ന ആ കറുത്ത സത്യം മനസിലാകുമ്പോൾ ആണ് നമ്മൾ ഈ ചിത്രത്തിന്റെ കാലിക പ്രസക്തി അറിയുന്നത്.. കുറച്ചു ദിവസന്തങ്ങൾക് മുൻപ് ഇരുൾ സമുദായത്തിന്റെ പ്രശങ്ങൾ കാട്ടി എത്തിയ ജയ് ഭീം ഉന്നയിച്ച അതെ വാക്പോരുകൾ തന്നെ ആണ് വേറെ രീതിയിൽ സംവിധായകൻ ഇവിടെ കാണിച്ചത് എന്നാണ് എന്നിക് തോന്നിയത്...

അയങ്കാളി പട യുടെ പോരാളികൾ ആയ രാകേഷ് കാഞ്ഞങ്ങാട്, അരവിന്ദൻ മന്നൂർ, ബാലു കല്ലാർ, നാരായൻകുട്ടി എന്നി കഥാപാത്രങ്ങളെ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ എത്തിയപ്പോൾ കളക്ടർ Ajay Shripad Dange ആയി അർജുൻ രാധാകൃഷ്ണനും, ചീഫ് സെക്രട്ടറി  എൻ രാജശേഖരൻ ഐ യെ യസ് ആയി പ്രകാശ് രാജ് ഉം എത്തി....ടി ജി രവി അഡ്വക്കേറ്റ് ജയപാലൻ ആയപ്പോൾ ഇവരെ കൂടാതെ ജഗദിഷ്,ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ,ഇന്ദ്രൻസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

സമീർ താഹിറും സംഘവും ചായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ഷാൻ മുഹമ്മദ്‌ ഉം, സംഗീതം വിഷ്ണു വിജയും ആയിരുന്നു... E4 Entertainment, AVA Productions എന്നിവരുടെ ബന്നറിൽ മുകേഷ് മെഹത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ നിർമ്മിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് /ഫ്ലോപ്പ് ആയിരുന്നു എന്നാണ് അറിവ്.. തിയേറ്റർ റിലീസ് കഴിഞ്ഞ് ഇപ്പോൾ ആമസോൺ പ്രൈയിൽ എത്തിട്ടുള്ള ഈ ചിത്രം എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു..  കാണാൻ മറക്കേണ്ട....സൂപ്പർ...

Sunday, March 27, 2022

83(hindi)



ഈ അടുത്ത കാലത്ത് ഒരു ചിത്രം കണ്ടു ഇത്രെയും ആവേശം കൊണ്ടിട്ടില്ല.. Just a marvellous movie...

Kabir Khan,Sanjay Puran Singh Chauha,Vasan bala എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ച ഈ ഹിന്ദി സ്പോർട്സ് ഡ്രാമ കബീർ ഖാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്....

ചിത്രം പറയണത് പേര് പോലെ തന്നെ ഭാരതത്തിന്റെ 1983യിലെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ പ്രയാണം ആണ്... അന്ന് പേട്ടന്ന് ഇന്ത്യൻ ക്യാപ്റ്റൻ ആകേണ്ടി വരുന്ന കപിൽ ദേവ് എന്ന ആ ചെറുപ്പക്കാരൻ എങ്ങനെ ആണ് ആരും ആ സമയത്ത് പേരിനു പോലും വിചാരിക്കാത്ത india എന്ന മഹാരാജ്യത്തെ ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ നേടുന്നതിൽ കാരണമായി എന്നും അദ്ദേഹവും ആ ടീമും ക്രിക്കറ്റ്റിന്റെ അതേവരെയുള്ള തലത്തപ്പന്മാരെ കീഴ്പ്പെടുത്തി കിരീടം നേടി എന്ന കഥയാണ് ചിത്രം നമ്മളോട് പറയുന്നത്...

കപിൽ ആയി രൺവീർ സിംഗ് എത്തിയ ഈ ചിത്രത്തിൽ പങ്കജ് തൃപ്പാട്ടീ പി ആർ മാൻ സിംഗ് എന്ന ഇന്ത്യൻ ടീമിന്റെ മാനേജർ ആയും എത്തി... ജിവ ശ്രീകാന്ത് ആയി എത്തിയപ്പോൾ Tahir Raj Bhasin സുനിൽ ഗവസ്കർ, saqib സലീം മോഹിന്ദർ അമർനാഥ, Jatin Sarna യാഷ്പൽ ശർമ,Adinath Kothare ദിലീപ് വേങ്ങസർക്കാർ,Dhairya Karwa രവി ശാസ്ത്രി ആയും എത്തി... ഇവരെ കൂടാതെ ദീപിക പദ്ക്കോൻ,വെമിഖ ഗബ്ബി,അടിനോത് കോതരെ പിന്നെ സ്വയം കപിൽ ദേവ്,മോഹിന്ദർ അമർന്നത്, പിന്നെ കുറെ ഏറെ ദേശി വിദേശി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തി....

Nitin Baid എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം അസീം മിഷ്റ ആയിരുന്നു...Julius Packiam ബിജിഎം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം പ്രിതം ആയിരുന്നു...Kausar Munir, Jaideep Sahni, Prashant Ingole,Ashish Pandit എന്നിവരുടേതാണ് വരികൾ...Reliance Entertainment,Phantom Films,Vibri Media,KA Productions,Nadiadwala Grandson Entertainmen,Kabir Khan Films എന്നിവരുടെ ബന്നറിൽ Deepika Padukone,Kabir KhanL,Vishnu Vardhan Induri,Sajid Nadiadwala,Reliance Entertainment,83 Film Ltd എന്നിവർ നിർമിച്ച ഈ ചിത്രം Reliance Entertainment PVR Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

Red Sea International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ പക്ഷെ ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു എന്നാണ് അറിവ്.. തീയേറ്റർ റിലീസിനു ശേഷം ഇപ്പോൾ  netflix യിൽ  എത്തിട്ടുള്ള ഈ ചിത്രം ശരിക്കും എന്നിലെ പ്രായക്ഷകനെ ഒരു കളി കാണുന്ന ആവേശം തന്നു.. ഒരു മികച്ച അനുഭവം.... എല്ലാവരും അവരുടെ റോളുകൾ മികച്ചതാക്കിയ ഞാൻ കണ്ട ചുരുക്കും ചില ചിത്രങ്ങളിൽ ഒന്ന്... Don't miss

Thursday, March 17, 2022

Salute


"ഇന്നലെ വളരെ വൈകിയാണ് ചിത്രം കണ്ടത്... കണ്ടു കഴിഞ്ഞപ്പോൾ എവിടേക്കയോ ഒരു മരവിപ്പ് അനുഭവപ്പെട്ടു..."

ബോബി-സഞ്ജയുടെ കഥയ്ക്കും തിരകഥയ്കും റോഷൻ ആൻഡ്രോസ് സൗയിധാനം നിർവഹിച്ച ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് എസ് ഐ അരവിന്ദ് കരുണാകരനിലൂടെയാണ്....

അഞ്ചു വർഷങ്ങൾക് മുൻപ് താനും ചേട്ടനും പിന്നെ മൂന്ന് പോലീസ്‌ക്കാരും ചേർന്നു ഒരാളെ കുടുക്കിയത് ഇപ്പോഴും അരവിന്ദിനു ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. അന്ന് കാക്കി അഴിച് വെച്ചു വേറെ ജോലി തേടി പോകുന്ന അദ്ദേഹം പിന്നീട് വർഷങ്ങൾക് ഇപ്പുറം താൻ ഉൾപ്പെടെ ഉള്ള പോലീസ്‌കാർ നടത്തിയ ആ തെറ്റിന് പരിഹാരം കാണാൻ ഇറങ്ങിപുറപ്പെടുന്നതും അത് അയാളെ കൊണ്ടെത്തിക്കുന്ന ചില സത്യങ്ങളും ആണ് ചിത്രത്തിന്റെ ആധാരം....

എസ് ഐ അരവിന്ദ് ആയി ദുൽഖുർ എത്തിയ ഈ ചിത്രത്തിൽ അദേഹത്തിന്റെ ഏട്ടൻ dysp അജിത് കരുണാകരൻ ആയി മനോജ്‌ കെ ജയൻ എത്തി.. ഡയന പെന്റി അരവിന്ദിന്റെ കാമുകിയുടെ റോൾ കൈകാര്യം ചെയ്തപ്പോൾ ലക്ഷ്മി ഗോപാലസ്വാമി അജിത്തിന്റെ ഭാര്യ ആയും ബിനു പപ്പു എസ് ഐ ഹൈദർ സലിം എന്ന കഥപാത്രം ആയും ചിത്രത്തിൽ ഉണ്ട്...

Jakes Bejoy നൽകിയ ആ സംഗീതം ആണ് ചിത്രത്തിന്റെ നട്ടൽ... നമ്മൾ പ്രയക്ഷകരെ ചിത്രത്തിലേക് പിടിച്ചിരുതുന്നതിൽ അതിനു വലിയ പങ്ക് ഉണ്ട്.. വളരെ സ്ലോ പേസ് ആയി പോകുന്ന ചിത്രം പക്ഷെ എന്നെ എവിടെയും ലാഗ് അടുപ്പിച്ചില്ല എന്നതാണ് സത്യം.. സ്ലോ ആണേലും കഥ എൻഗേജ്ങ് ആയിരുന്നു.. ചില ഇടങ്ങളിൽ ലൈക്‌ വില്ലനെ നേരിൽ കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത നിസഹായ അവസ്ഥ, കിട്ടേണ്ട ആളെ കിട്ടിയില്ലെങ്കിൽ കിട്ടുന്നവരെ പിടിച് പ്രതിയാകുക എന്നി പോലീസ് നയം എന്നിങ്ങനെ നമ്മൾ നിത്യ ജീവിതത്തിൽ കേൾക്കുന്ന പല സംഭവങ്ങളെയും ചിത്രത്തിൽ വളരെ നല്ല രീതിയിൽ കാണിച്ചതായി അനുഭവപ്പെട്ടു...

A. Sreekar Prasad എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ചായഗ്രഹണം Aslam K Purayil ആയിരുന്നു...Wayfarer Films ഇന്റെ ബന്നറിൽ ദുൽഖർ തന്നെ നിർമിച്ച ഈ ചിത്രം SonyLIV യിൽ ഡയറക്റ്റ് ott റിലീസ് ആയിയാണ് എത്തിയിരിക്കുന്നത്...

കുറച്ചു വർഷങ്ങൾക് മുൻപ് കണ്ട നായാട്ട്, ദുൽഖരിന്റെ തന്നെ കുറുപ്പ് എന്നി ചിത്രങ്ങളോട് സാമ്യം തോന്നിയ ഈ ചിത്രം ഒന്ന് കണ്ടു നോക്കാം... എന്നിക് ഇഷ്ടമായി.... അവസാനം കുറേകൂടി നന്നാകാമായിരുന്നു എന്ന് തോന്നി...

Friday, March 4, 2022

Oru CBI Diary kurippu


"The best ever investigation thriller in malayalam cinema with an iconic investigation character and an iconic BGM... Sethuramayyar from CBI"

ജമ്മു കശ്മീർ യിൽ ഉണ്ടായിരുന്ന പോലീസ് ഓഫീസർ Radha Vinod Raju വിനെ ആധാരമാക്കി എസ് എൻ സ്വാമിയുടെ കഥയ്ക് കെ മധു സംവിധാനം ചെയ്ത ഈ മലയാളം മിസ്ടറി ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക സേതുരാമയ്യർ എന്നാ സിബിഐ ഓഫീസർ ആയി എത്തി...

ഓമന എന്നാ പെൺകുട്ടി തന്റെ ഭർത്താവിന്റെ വീട്ടിന്റെ മുകളിൽ നിന്നും ചാടി മരിക്കുന്നു...... ആത്മഹത്യ എന്ന് രീതിയിൽ ആ കേസ് അന്വേഷണം ഏറ്റടുക്കുന്ന എസ് പി പ്രഭാകരന് ചില സംശയങ്ങൾ തിന്നുകയും അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് മുൻപ് ആരൊക്കയോ അദ്ദേഹത്തെ സ്ഥലം മാറ്റുകയും  ചെയ്യുന്നതോടെ ഓമനയുടെ അച്ഛനും അനിയത്തിയും നീതിക്ക് വേണ്ടി പോരാടാൻ തുടങ്ങുന്നു.. ആ പോരാട്ടം സിബിഐ ഉദ്യോഗസ്ഥൻ ആയ സേതുരമയ്യരും സംഘത്തിന്റെയും കയ്യിൽ എത്തുന്നതും അവർ അന്വേഷണം തുടങ്ങുന്നതോടെ നടക്കുന്ന സംഭവബഹുലമായ സംഭവവികാസങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

മമ്മൂക്കയെ കൂടാതെ സുരേഷ് ഗോപി ചേട്ടൻ സി എയ് ഹാരി ആയും,ജഗതി ചേട്ടൻ എസ് എയ് ഹാരി ആയും എത്തിയ ഈ ചിത്രത്തിൽ ബഹദൂർ ഇക്ക ഓമനയുടെ അച്ഛൻ തോമാച്ചൻ ആയും, ലിസി ഓമന ആയും,ഉർവശി ആനി ആയും എത്തി... ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ കോൺസ്റ്റബിൾ ചാക്കോ ആയി മുകേഷ് ഏട്ടൻ എത്തിയപ്പോൾ ഇവരെ കൂടാതസുകുമാരൻ,ജനാർദ്ദനൻ,ശ്രീനാഥ്,വിജയരാഘവൻ എന്നിവർ ആണ്‌ മറ്റു പ്രധന കഥാപാത്രങ്ങൾ.....

ശ്യാം സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി പി കൃഷ്ണനും, ഛായാഗ്രഹണം വിപിൻദാസും ആയിരുന്നു..Sunitha Productions ഇന്റെ ബന്നേറിൽ എം മണി നിർമിച്ച ഈ ചിത്രം Aroma Movies ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ആ സമയത്തെ ബോക്സ്‌ ഓഫീസ് ശരിക്കും ഇളക്കി മറിച്ചു.. ഇങ് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ 365 ദിവസം കളിച്ച ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ സിബിഐ ചിത്രം... മലയാളത്തിലെ ഒരു iconic character ആയി മാറിയ ഈ ചിത്രത്തിലെ സെൻട്രൽ കഥാപാത്രത്തിന്റെ ആദ്യ പേര് അലി ഇമ്രാൻ ആയിരുന്നു... പിന്നേ മമ്മൂക്കയുമായി സംസാരിച്ചതിന് ശേഷം അദേഹത്തിന്റെ ആവശ്യപ്രകാരം ആണ്‌ അലി ഇമ്രാൻ സേതുരാമയ്യർ ആയത് എന്നും കേട്ടിട്ടുണ്ട്.. മമ്മൂക്ക തന്നെയാണ് ആ കഥാപാത്രത്തിന് ആ ഒരു വേഷ പകർച്ച നടത്തിയത് എന്നും കേട്ടിട്ടുണ്ട്....പിന്നീട് ആ കഥാപാത്രം ഇവർ ലാലേട്ടനെ വെച്ച് ചെയ്ത മൂന്നാമുറയിൽ ഉപയോഗിച്ചു..

ചിത്രത്തിന്റെ ഈ വിജയം അവരെ കൊണ്ട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്ന് തുടർഭാഗങ്ങൾ എടുക്കാൻ കാരണമായി... ഇപ്പോൾ സിബിഐ 5 എന്നാ പേരിൽ ഒരു പുതിയ പതിപ്പ് വരാൻ പോകുന്നു... എന്റെ പ്രിയ ഫിലിം സീരിസുകളിൽ ഒന്ന്‌...


വാൽകഷ്ണം :

കഴിഞ്ഞ നാലു ഭാഗങ്ങൾ തിയേറ്ററിൽ കാണാൻ പറ്റാതെ പോയ എന്നെ പോലെ ഉള്ള ഹതഭാഗ്യന്മാരെ ആവേശത്തിൽ ആക്കികൊണ്ട് അഞ്ചാം ഭാഗം അനൗൺസ് ചെയ്തപ്പോൾ ഒന്ന്‌ ഉറപ്പിച്ചു ഈ ചിത്രം കാണുന്നുണ്ടെകിൽ അത്‌ തീയേറ്ററിൽ നിന്നും തന്നെ... Waiting😍😍😍

ടു ടു ടു ടു ഡു ടു... ടു ടു ടു ടു ഡു ടു