"ഇന്ന് ഞാൻ നിങ്ങൾക് എന്റെ ഒക്കെ സ്കൂൾകാലത് എന്നെ കുറെ ഏറെ ത്രില്ലെടിപ്പിച്ച ഒരു ഇംഗ്ലീഷ് 3ഡി ചിത്രം പരിചയപെടുത്താം.. പേര്: Journey to the Center of the Earth...അല്ലെങ്കിൽ ഭൂമയുടെ നടുവിലെക് ഉള്ള യാത്രയുടെ കഥ...
Jules Verne ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരം ആയ ഈ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ആക്ഷൻ അഡ്വഞ്ചേർ ചിത്രം Michael D. Weiss,Mark Levin, jennifer Flackett എന്നിവരുടെ തിരകഥയ്ക്ക് Eric Brevig ആണ് സംവിധാനം നിർവഹിച്ചത്...
ചിത്രം പറയുന്നത് Trevor Anderson എന്നാ വോൾക്കൻയോളജിസ്റ്റിന്റെ കഥയാണ്.... അദ്ദേഹത്തിൻറെ ഏട്ടന്റെ 1997യിലെ തിരോധനത്തിന് ശേഷം പത്തു വർഷങ്ങളക് ഇപ്പുറം ആണ് കഥ നടക്കുന്നത്... ഇവിടെ നമ്മൾ ട്രെവറിന്റെ ഏട്ടന്റെ മകൻ ശൗൺ ട്രെവിറിന്റെ കൂടെ കുറച്ചു ദിവസം പങ്കിടാൻ എത്തുന്നു.. അതിനിടെ ശൗൺഇന്റെ സാധങ്ങൾക് ഇടയിൽ ട്രെവോറിന്റെ കണ്ണിൽ,മാക്സ് എന്നാ അദേഹത്തിന്റെ ഏട്ടൻ എഴുതിയ, ഒരു പുസ്തകം പെടുന്നതോടെ അതിൽ എഴുതിയ സത്യം തേടി അവർ പുറപ്പെടുന്നതും പിന്നീട് നടക്കുന്ന രസകരമായ, അദ്‌ഭുദമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Brendan Fraser ആണ് Trevor Anderson എന്നാ കഥപാത്രം ആയി ചിത്രത്തിൽ എത്തുന്നത്... ശൗൺ എന്നാ അദേഹത്തിന്റെ സഹോദര പുത്രൻ ആയി Josh Hutcherson യും,Hannah എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Anita Briem ഉം എത്തി...ഇവരെ കൂടാതെ Seth Meyers,Giancarlo Caltabiano എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Andrew Lockington സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Paul Martin Smith,Dirk Westervelt,Steven Rosenblum എന്നിവരും ഛായഗൃഹണം Chuck Shuman ഉം ആയിരുന്നു... New Line Cinema,Walden Media എന്നിവരുടെ ബന്നറിൽ Beau Flynn
Charlotte Huggins എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയിരുന്നു...Teen Choice Awards,Young Artist Award,BMI Film & TV Awards,World Soundtrack Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രം അവിടെ പല നോമിനേഷനുകളും അവാർഡുകളും നേടിട്ടുണ്ട്....
Journey 2: The Mysterious Island എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഇറങ്ങിയ ഈ ചിത്രത്തിനു ഒരു 4ഡി പ്രോജെക്ഷനും സിനിമ റിലീസ് ചെയ്തു വർഷങ്ങൾക് ഇപ്പുറം ഉണ്ടായി...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. ഒരു നല്ല അനുഭവം... കുട്ടികൾക് ഇഷ്ടപെടും...