Sunday, August 22, 2021

Malik


പൊളി എന്നൊന്നും പറഞ്ഞാൽ പോരാ.. പൊപോളി.... Mr. ഫഹദ് ഫസ്സിൽ യു ജസ്റ്റ്‌ സ്റ്റോൾ ദി ഓൾ ഷോ

മഹേഷ്‌ നാരായൺ കഥഎഴുതി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം പറയുന്നത് സുലൈമാൻ മാലിക് എന്നാ ഒരാളുടെ കഥയാണ്...

തന്റെ തുറക്ക് വേണ്ടി,റമദാൻ പള്ളിക് വേണ്ടി പോരാടായ സുലൈമാൻ മാലിക്കിന്റെ യോവ്വണം മുതൽ ഇപ്പോൾ വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം...തന്റെ പഴയ ജീവിതം അവസാനിപിച്ച് ഹജ്ജിന് പോകാൻ തയ്യാറാക്കുന്ന മാലികിനെ ഒരു കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നു... ചിത്രം പിന്നീട്  പല പേരിലുടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നാ സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന  ചിത്രം അദേഹത്തിന്റെ അവസാനം കാണാൻ ആഗ്രഹിക്കുന്ന ചില പേരിലുടെയും അദ്ദേഹത്തെ രക്ഷിക്കാൻ വേണ്ടി തുണിയുന്ന ചില പേരിലുടെയും സഞ്ചരിക്കുന്നു..

ഫഫയെ കൂടാതെ നിമിഷ സജയൻ മിഹ്ർനിസ എന്നാ മാലിക്കിന്റെ ഭാര്യ വേഷം അണിഞ്ഞ ഈ ചിത്രത്തിൽ ജോജു ജയപ്രകാശ് എന്നാ ഐ യെ യെസ് ഓഫീസർ ആയും വിനയ് ഫോർട്ട്‌ ഡേവിഡ് എന്നാ സുലൈമാനിൻറെ സഞ്ചത സഹചാരിയായും എത്തി....ദിലീഷ് പോത്തൻ ലീഗ് നേതാവ് ആയ അബൂബക്കരേ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ദിവ്യ പ്രഭ, സലിം കുമാർ,ഇന്ദ്രൻസ്,ജലജ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്‌... ചിത്രത്തിൽ എത്തിയ എല്ലാവരും അവരുടെ ഭാഗം ഒന്നിലൊന്നു മികച്ചതാക്കി....

അൻവർ അലിയുടെ വരികൾക്ക് സൂക്ഷിൻ ശ്യാം ഇതിലേ ഗാനങ്ങൾക് ഈണമിട്ടപ്പോൾ ഛായാഗ്രഹണം സനു ജോൺ വര്ഗീസും, എഡിറ്റിംഗ് സംവിധാകനും തന്നെ ആയിരുന്നു.... ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബന്നേറിൽ ആന്റോ ജോസഫ് നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോ ആണ്‌ വിതരണം നടത്തിയത്....


ഈ ചിത്രം തിയേറ്റർ കാഴ്ചയിൽ ആയിരുന്നേൽ കുറെ കൂടി മികച്ച അനുഭവം ആകുമായിരുന്നു... ജസ്റ്റ്‌ ആണ് അമേസിങ് മൂവി.... ഞാൻ ഫാഫയുടെ ഏറ്റവും മികച്ച പത്തു വേഷങ്ങളിൽ ഒന്നായി ഈ അലിക്കയെ തിരഞ്ഞെടുക്കും... ഗ്രേറ്റ്‌ മൂവി ഫ്രം യെ ഗ്രേറ്റ്‌ ഡയറക്ടർ.... Must watch

Home

 


"കുറെ ദിവസമായി ഒരു റിവ്യൂ എഴുതിട്ട്... ഇന്നലെ ഹോം എന്നാ ഈ ചിത്രം കണ്ടപ്പോൾ എന്നിക് എഴുതാതിരിക്കാൻ പറ്റിയില്ല....കാരണം   I am also always imperfect at my HOME"


റോജിൻ തോമസ് കതയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ഡ്രാമ പറയുന്നത് പേര് പോലെ തന്നെ ഒരു വീടിന്റെ കഥയാണ്.. ആ വീട്ടുകാരുടെ കഥയാണ്.. ഒലിവ്ർ ട്വിസ്റ്റ്‌ഉം അദേഹത്തിന്റെ കുടുബത്തിന്റെയും കഥയാണ്....


അച്ഛനും,ഭാര്യയും രണ്ടു മക്കൾക്കൊപ്പവും താമസിക്കുന്ന ഒലിവ്ർക് പക്ഷെ ആദ്യ മകൻ ആന്റണിയുമായി അടുപ്പത്തിൽ ആകാൻ പറ്റുന്നില്ല.  ഒരു ഫിലിം ഡയറക്ടർ ആയ അവൻ തന്റെ ആദ്യ സിനിമയുടെ വിജയത്തിന് ശേഷം പുതിയ കഥ തേടി നടക്കുകയാണ്..മകനോട് വർത്തമാനം പറയാൻ കുറേ ഏറെ കഷ്ട്ടപെടുന്ന ഒലിവ്ർ അതിൻ ഒരു സ്മാർട്ട്‌ ഫോണിന്റെ സഹായം തേടുന്നതും അതിന്റെ ഫലമായി ആ വീട്ടിൽ നടക്കുന്ന ചില സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...


ഒലിവ്ർ ട്വിസ്റ്റ്‌ ആയി ഇന്ദ്രൻസ് ഏട്ടന്റെ മാസ്മരിക പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... കുരുതി എന്നാ ചിത്രത്തിൽ മമ്മൂക്കോയ ഇക്ക അദേഹത്തിന്റെ വേറെ ലെവൽ പ്രകടനം കാണിച്ചു തന്നപ്പോൾ ഇപ്പൊ ഇവിടെ ഇന്ദ്രൻസ് ഏട്ടന്റെ ജീവിതിലും അദ്ദേഹത്തിന്റെ ക്യാറിയറിന്റെ ഒരു മികച്ച കഥാപാത്രം ആയി ഈ ഒലിവ്ർ ട്വിസ്റ്റ്‌ മാറുന്നു... പിന്നീട് എടുത്തു പറയേണ്ട മികച്ച അഭിനയം നമ്മുടെ മഞ്ജു പിള്ള ചേച്ചിയുടെതാണ്. വർഷങ്ങൾ ആയി ഇവിടെ ഉണ്ടെങ്കിലും അവര്ക് ഇത്രയും മികച്ചയൊരു പ്രകടനം നടത്താൻ തക്ക വണ്ണം ഉള്ള കഥാപാത്രം ലഭിച്ചുവോ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം... അത് പക്ഷെ ഇവിടെ ചാൻസ് കിട്ടിയപ്പോൾ അവർ ശരിക്കും ഉപയോഗിച്ച്. അത്രെയും മികച്ച അഭിനയമാണ് അവർ കുട്ടിയമ്മ എന്നാ കഥാ പാത്രം ആയി നടത്തിയത്... ശ്രീനാഥ് ഭാസി ചെയ്ത ആന്റണിയും നൽസെൻ ഗഫൂർ ചെയ്ത ചാൾസ്ഉം ഒരുപോലെ മികച്ചതായി.. ഇവരെ കുടതെ വിജയ് ബാബു,കൈങ്കാരി തങ്കരാജ്, ജോണി ആന്റിനി,ശ്രീകാന്ത് മുരളി എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ...


രാഹുൽ സുബ്രമണ്യം സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് പ്രീജിഷ് പ്രകാശും, ച്ചായാഗ്രഹണം നീൽ ഡി കഞ്ചയും ആയിരുന്നു..ഫ്രൈഡേ ഫിലിം ഹൌസിന്റെ ബംനറിൽ വിജയ ബാബു നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈം വീഡിയോ ആണ് വിതരണം നടത്തിയത്... ക്രിറ്റിക്‌സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പ്രയക്ഷകർക് ഇടയിലും മൈകച്ച അഭിപ്രായം നേടികൊണ്ട് നിൽക്കുന്നു... ഒരു മികച്ച അനുഭവമാണ് ചിത്രം.... Just dont miss