"A doorbell can change your life
അങ്കിത നാരങ്ങ് കഥയെഴുതി പുഷ്‌കർ മഹാബൽ സംവിധാനം ചെയ്ത ഈ ഹിന്ദി ത്രില്ലെർ ചിത്രത്തിൽ കാശ്മീരാ ഇറാനി, സ്വർദാ തിങ്കളെ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് അനുജ - നേഹ എന്നിവരുടെ കഥയാണ്.... ഒരു സെൻസസ് കാലത്ത് കണ്ടുമുട്ടുന്ന അവർ ദൂരെ ഒരു ഗ്രാമത്തിലേക് സെൻസസ് എടുക്കാൻ ചെല്ലുന്നതും ആ യാത്ര അവരെ ഒറ്റപെട്ട ഒരുവീട്ടിൽ എത്തിക്കുന്നതോടെ ആ വീട്ടിൽ നടക്കുന്ന ഭയാനക സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്...
മേഘദീപ് ബോസ് സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് സംവിധായകൻ തന്നെ ചെയ്തു... സയീ ബോപ്പേ ആണ് ഛായാഗ്രഹണം...
അനുജ ആയി കാശ്മീരാ ഇറാനി എത്തിയ ചിത്രത്തിൽ സ്വർദാ തിങ്കളെ നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.... ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയ അച്ഛൻ ആയി സാക്ഷി ബുഷൻ, അമ്മ ആയി ആക്ഷിത അറോറ,മകൾ പ്രേരണ ആയി തിന ഭാടിയ, പിന്നെ ഭോല എന്ന കഥാപാത്രം ആയി ബോലറാം ദാസും എത്തി... എല്ലാവരുടെയും പ്രകടനം ഒന്നിലൊന്നു മികച്ച് നിന്നു..
Playtime creation ഇന്റെ ബന്നേറിൽ പരേഷ് റവൽ, സ്വരൂപ് റവൽ, ഹേമൽ, പുഷ്‌കർ മഹാബൽ, അങ്കിത നർങ് Sony LIV നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പല അക്രമണങ്ങളുടെയും മികച്ച ഒരു പതിപ്പ് ആയി അനുഭവപ്പെട്ടു... ദിൽ ഇരുന്താ പാത്തുക്കോ... Just amazing acting and direction